Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 100ാം ടെസ്റ്റിനൊരുങ്ങി കോലി, ഗാംഗുലിയുടെ വക ആശംസ, വാനോളം പ്രശംസ ഇങ്ങനെ

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് കേവലമൊരു മത്സരം മാത്രമല്ല വിരാട് കോലിയുടെ 100ാം ടെസ്റ്റ് മത്സരം കൂടിയാണ്. 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയെന്നത് അത്ര എളുപ്പത്തില്‍ ടെസ്റ്റില്‍ സാധ്യമാകാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ചരിത്ര നേട്ടം പിന്നിടാനൊരുങ്ങുന്ന കോലിക്ക് വലിയ പിന്തുണയാണ് ആരാധകരും ടീം മാനേജ്‌മെന്റും നല്‍കുന്നത്. ഔദ്യോഗികമായി ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലി ഒഴിഞ്ഞെങ്കിലും രാജാവിന്റെ പ്രൗഡിയോടെ കോലി ഇന്ത്യന്‍ ടീമിന്റെ മുന്നില്‍ത്തന്നെയുണ്ടാവും.

1

2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് സെഞ്ച്വറിക്ക് ശേഷം ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇടവേളക്ക് ശേഷം കോലിയുടെ അന്താരാഷ്ട്ര സെഞ്ച്വറി കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിരവധി ആരാധകരും മുന്‍ താരങ്ങളുമാണ് ചരിത്ര മത്സരത്തിനിറങ്ങുന്ന കോലിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും കോലിക്ക് ആശംസ നേര്‍ന്നിരിക്കുകയാണ്.

1

കോലി-ഗാംഗുലി അഭിപ്രായഭിന്നത അറിയാവുന്നതിനാല്‍ത്തന്നെ ഗാംഗുലിയുടെ ആശംസ ഇതിനോടകം കോലി ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 'ഈ നേട്ടത്തിലേക്കെത്തണമെങ്കില്‍ തുടക്കം മുതല്‍ നീയൊരു മികച്ച താരമായിരിക്കണം. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് 100 ടെസ്റ്റ് എന്ന നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. ഇതൊരു മനോഹരമായ നാഴികക്കല്ലാണ്. വിരാട് മികച്ച താരമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം അവന്‍ അര്‍ഹിക്കുന്നു. അവന്റെ പോസിറ്റീവ് മനോഭാവം, ഫുട്‌വര്‍ക്ക്, സാങ്കേതികത, സംതുലിതാവസ്ഥ ഇതെല്ലാം എനിക്കിഷ്ടമാണ്. 2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ബുദ്ധിമുട്ടിയ ശേഷം അവനില്‍ വന്ന മാറ്റം നോക്കുക. അന്ന് കമന്റേറ്ററായി ഞാനും അവിടെയുണ്ടായിരുന്നു'-ഗാംഗുലി ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ പറഞ്ഞു.

1

മൊഹാലിയിലാണ് ഒന്നാം ടെസ്റ്റ് നടക്കുന്നത്. കോലിയുടെ 100ാം മത്സരമെന്ന നിലയില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനുള്ള നീക്കം ബിസിസി ഐയും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് 50 ശതമാനം ആരാധകരെ ഉള്‍ക്കൊള്ളിച്ച് മത്സരം നടത്താമെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയത്.

1

സൗരവ് ഗാംഗുലിയുടെ പക പോക്കലാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ കോലിയെ പ്രശംസിക്കുന്ന ഗാംഗുലിക്കെതിരേ നിരവധി ട്രോളുകളും ആരാധകര്‍ ഉയര്‍ത്തുന്നു. എന്തായാലും നിര്‍ണ്ണായക മത്സരത്തില്‍ സെഞ്ച്വറിയോടെ കോലി പഴയ സെഞ്ച്വറികളുടെ പാതയിലേക്ക് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, March 2, 2022, 23:07 [IST]
Other articles published on Mar 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+