Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: റെക്കോഡുകളുടെ പെരുമഴ, 'ഹിറ്റടിച്ച്' ക്യാപ്റ്റന്‍ രോഹിത്, എല്ലാം അറിയാം

1
റെക്കോഡുകളുടെ പെരുമഴ, ഹിറ്റടിച്ച്' ക്യാപ്റ്റന്‍ രോഹിത്

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും ഇന്ത്യക്ക് ഗംഭീര ജയം. 238 റണ്‍സിന് ഇന്ത്യ രണ്ടാം ടെസ്റ്റ് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 447 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 208 റണ്‍സിനുള്ളില്‍ കൂടാരം കയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 109ല്‍ ഒതുങ്ങി. 146 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സുമായി രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. റിഷഭ് പന്ത് പരമ്പരയിലെ താരമായപ്പോള്‍ ശ്രേയസ് അയ്യര്‍ കളിയിലെ താരമായി. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പര തൂത്തുവാരിയിരിക്കുകയാണ്. മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ക്യാപ്റ്റന്‍ രോഹിത്തിന്റെ കുതിപ്പ്

ക്യാപ്റ്റന്‍ രോഹിത്തിന്റെ കുതിപ്പ്

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കുതിപ്പാണ് എടുത്തു പറയേണ്ടത്. രോഹിത് ഇന്ത്യയുടെ സ്ഥിരം നായകനാക്കപ്പെട്ട ശേഷം കളിച്ച 14 മത്സരത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. രോഹിത്തിന്റെ നായകനെന്ന നിലയിലെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. അതു തന്നെ തൂത്തുവാരാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. ഐസിസി ടി20, ഏകദിന ലോകകപ്പുകള്‍ വരാനിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകള്‍ രോഹിത് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

എലൈറ്റ് ലിസ്റ്റിലേക്ക് ആര്‍ അശ്വിന്‍

എലൈറ്റ് ലിസ്റ്റിലേക്ക് ആര്‍ അശ്വിന്‍

വിജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന ബൗളര്‍മാരുടെ പട്ടികയില്‍ ടോപ് ഫൈവിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ആര്‍ അശ്വിന്‍. 310 വിക്കറ്റുകളാണ് അശ്വിന്‍ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ഇതോടെയാണ് ഈ നേട്ടത്തിലേക്ക് അദ്ദേഹം എത്തിയത്. നേരത്തെ ഇന്ത്യയുടെ ഇതിഹാസ താരം കപില്‍ ദേവിന്റെ 434 വിക്കറ്റ് റെക്കോഡിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ അശ്വിന് സാധിച്ചു.

510 വിക്കറ്റുമായി മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 438 വിക്കറ്റുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത് 414 വിക്കറ്റുമായി മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റുമായി അശ്വിന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റുമായി അശ്വിന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായി ആര്‍ അശ്വിന്‍. 21 മത്സരത്തില്‍ നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ഈ നേട്ടത്തിലേക്കെത്തിയത്. അവസാന സീസണില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് അശ്വിനായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ പാറ്റ് കമ്മിന്‍സ് (92), സ്റ്റുവര്‍ട്ട് ബ്രോഡ് (83), ടിം സൗത്തി (80), നതാന്‍ ലയണ്‍ (73) എന്നിവരാണ് ടോപ് ഫൈവിലുള്ള മറ്റുള്ളവര്‍.

ടെസ്റ്റ് പരമ്പര നേട്ടത്തില്‍ റെക്കോഡ്

ടെസ്റ്റ് പരമ്പര നേട്ടത്തില്‍ റെക്കോഡ്

ശ്രീലങ്കയ്‌ക്കെതിരായി ഇന്ത്യ തുടര്‍ച്ചയായി നാല് ഹോം ടെസ്റ്റ് പരമ്പര നേടുന്നത് ഇതാദ്യമായാണ്. 2005ലെ രണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയാണ് ഇന്ത്യ തുടക്കമിട്ടത്. 2009ലും ഇന്ത്യ നേട്ടം ആവര്‍ത്തിച്ചപ്പോള്‍ 2017ല്‍ 1-0നാണ് പരമ്പര നേടിയത്. 2022ല്‍ ഇപ്പോള്‍ വീണ്ടും രണ്ട് മത്സര പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ഇതിന് മുമ്പ് 1986-1994 കാലഘട്ടത്തിനിടയില്‍ ഇന്ത്യ മൂന്ന് തവണ നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റ് പരമ്പര നേടിയതായിരുന്നു റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്

പിങ്ക് ബോള്‍ ടെസ്റ്റിലും ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 77 പോയിന്റാണ് ഇന്ത്യക്കുള്ളത്. ആറ് ജയം മൂന്ന് തോല്‍വി, രണ്ട് സമനില എന്നിങ്ങനെയാണ് ഇന്ത്യയുടെ പേരിലുള്ളത്. പരമ്പരക്ക് മുമ്പ് തലപ്പത്തുണ്ടായിരുന്ന ശ്രീലങ്ക ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കെത്തി. ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടോപ് ത്രീയിലുള്ളത്.

Story first published: Monday, March 14, 2022, 18:53 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+