IND vs SL: ഇന്ത്യക്ക് കോലിയുടെ ഏറ്റവും വലിയ സംഭാവന എന്ത്? ചൂണ്ടിക്കാട്ടി സച്ചിന്‍

മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ട് മത്സര ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന നിലയില്‍ വലിയ പ്രചാരം ഇതിനോടകം മത്സരത്തിന് ലഭിച്ചിട്ടുണ്ട്. മൊഹാലിയിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ആദ്യം പദ്ധതി ഇട്ടിരുന്നതെങ്കിലും കോലിയുടെ 100ാം മത്സരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിച്ച് മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വലിയൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്ന കോലിക്ക് ആശംസാ പ്രവാഹമാണ്. മുന്‍ താരങ്ങളടക്കം നിരവധി പ്രമുഖര്‍ കോലിക്ക് ആശംസ അറിയിച്ച് രംഗത്തെത്തി.
ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം കോലിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും കോലിക്ക് ആശംസ നേര്‍ന്നു. കോലിയുടെ പ്രകടനങ്ങളെ പ്രശംസിച്ച സച്ചിന്‍ കോലി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവന എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

' 2007ല്‍ ഓസ്ട്രേലിയയില്‍ ഉള്ളപ്പോഴാണ് വിരാട് കോലിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ആ സമയത്ത് മലേഷ്യയില്‍ അവര്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുകയായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിലെ ചിലര്‍ കോലിയെക്കുറിച്ച് സംസാരിച്ചിരുന്നു. വളര്‍ന്നുവരാന്‍ സാധ്യതയുള്ള താരമാണവനെന്നും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അന്ന് സംസാരിച്ചു. അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് കളിച്ചു.
അധികനാള്‍ ഒപ്പം കളിച്ചില്ലെങ്കിലും വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു. പഠിക്കാനും മെച്ചപ്പെടുത്താനും അവന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഫിറ്റ്നസില്‍ നീ എല്ലാവരുടെയും റോള്‍ മോഡലാണ്. നിന്റെ കരുത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് അവന്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവന'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഫിറ്റ്നസില്‍ കോലി എല്ലാവര്‍ക്കും മാതൃകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ലെവല്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കോലിക്കുള്ളത്. യുവതാരങ്ങളെ പ്രചോദിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ കോലി മിടുക്കനാണ്. നായകനെന്ന നിലയില്‍ ഐസിസി കിരീടങ്ങളില്ലെങ്കിലും മികച്ച റെക്കോഡുകളുള്ള നായകന്‍ തന്നെയാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നു എന്നതാണ് കോലിയുടെ സവിശേഷത. 50ന് മുകളിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

'100 ടെസ്റ്റ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ടെസ്റ്റ് ക്രിക്കറ്റ് എളുപ്പമുള്ള ഫോര്‍മാറ്റല്ല. ടെസ്റ്റ് കളിക്കണമെങ്കില്‍ മികച്ച താരമായിരിക്കണം. അപ്പോള്‍ 100 ടെസ്റ്റ് എന്നത് മനോഹരമായ നേട്ടമാണ്. വിരാട് കോലിക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്' -രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ദീര്‍ഘ നാളുകള്‍ അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോയി. കഴിഞ്ഞ 5-6 വര്‍ഷമായി ടീമിന്റെ നായകനാണവന്‍. 100 ടെസ്്റ്റിന് ശേഷവും 50ന് മുകളിലാണ് ബാറ്റിങ് ശരാശരി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമെന്ന നിലയില്‍ വലിയ നേട്ടം തന്നെയാണിത്'- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

'വലിയൊരു യാത്രയാണ് വിരാട് നടത്തുന്നത്. 10-11 വര്‍ഷം മുമ്പ് ആരംഭിച്ച യാത്ര ഇന്ന് മനോഹരമായ നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ അധിക താരങ്ങള്‍ക്കൊന്നും നേടാനാവാത്ത നേട്ടമാണ്. പ്രതിഭാശാലിയാണവന്‍' എന്നാണ് ഗാംഗുലി കോലിയെ പ്രശംസിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്റെ 100ാം ടെസ്റ്റില്‍ കോലി വീണ്ടും സെഞ്ച്വറി വഴിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 71 സെഞ്ച്വറിയില്‍ ബ്രേക്കിട്ട് നില്‍ക്കുന്ന കോലിക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ശ്രീലങ്കന്‍ പരമ്പരയിലൂടെ കോലി ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications