Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ചരിത്ര നേട്ടത്തില്‍ രോഹിത്, ഇനി ധോണിക്കും കോലിക്കുമൊപ്പം എലൈറ്റ് ക്ലബ്ബില്‍

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതായിരുന്നു. വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന സവിശേഷതക്ക് പുറമെ രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്ന ആദ്യ മത്സരം എന്ന സവിശേഷതയുകൂടി മൊഹാലി ടെസ്റ്റിനുണ്ടായിരുന്നു. മത്സരത്തില്‍ ടോസിടാന്‍ കളത്തിലിറങ്ങിയതോടെ എലൈറ്റ് ലിസ്റ്റിലേക്ക് രോഹിത്തും ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന നായകന്മാരുടെ പട്ടികയിലേക്കാണ് രോഹിത്തും പേര് ചേര്‍ത്തിരിക്കുന്നത്.

1

ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഈ നേട്ടത്തിലേക്കെത്തിയ താരങ്ങളിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സെവാഗിന് സാധിച്ചില്ല. രാഹുല്‍ ദ്രാവിഡിന് ശേഷം വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ നായകനായി എത്തേണ്ടിയിരുന്നതാണെങ്കിലും എംഎസ് ധോണിയുടെ വളര്‍ച്ച സെവാഗിന്റെ നായക മോഹങ്ങളെ തകര്‍ത്തു.

2

എംഎസ് ധോണിയാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു നായകന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാനും മികച്ച റെക്കോഡുകള്‍ നേടിയെടുക്കാനും ധോണിക്ക് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചു. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്ത ഏക ഇന്ത്യന്‍ നായകനാണ് ധോണി.

3

വിരാട് കോലിയാണ് ഈ ക്യാപ്റ്റന്‍സി റെക്കോഡിലെ മറ്റൊരു താരം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രദ്ധ നല്‍കാനുള്ള ശ്രമത്തിലാണ്. മൂന്ന് ഫോര്‍മാറ്റിലും കോലി ഇന്ത്യയെ നയിച്ചെങ്കിലും ഐസിസി കിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയെ അഭിമാനകരമായ നേട്ടത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ആദ്യമായി ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കിരീടം ചൂടിച്ചത് വിരാട് കോലിയാണ്.

4

അജിന്‍ക്യ രഹാനെയും ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യന്‍ നായകനാണ്. ഏറെ നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന താരമാണ് രഹാനെ. എന്നാല്‍ കരിയറിന്റെ തുടക്ക കാലത്ത് എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം സജീവമായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് നായകനായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിക്കൊടുക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനും പുറത്താണ് രഹാനെയുള്ളത്.

5

രോഹിത് ശര്‍മ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിട്ട് ഏറെ നാളുകളായി. കോലി മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത്തിന് ക്യാപ്റ്റനാവാനുള്ള അവസരം ലഭിച്ചത്. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ കോലി ടി20 നായസകസ്ഥാനം ഒഴിഞ്ഞു. പിന്നീട് ടീം മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഏകദിന നായകസ്ഥാനവും ഒഴിഞ്ഞത്. ഒടുവിലായി ടെസ്റ്റ് നായകസ്ഥാനവും കോലിക്ക് ഒഴിയേണ്ടി വരികയായിരുന്നു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിന് അവസരം ലഭിച്ചു.

6

ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റത്തില്‍ രോഹിത്തിന് വലിയൊരു പ്രകടം കാഴ്ചവെക്കാനായില്ല. തുടക്കം മുതല്‍ ആക്രമിച്ച് ബാറ്റുവീശിയ രോഹിത് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും 28 പന്തില്‍ 29 റണ്‍സുമായി പുറത്തായി. ആറ് ബൗണ്ടറികളാണ് രോഹിത് മത്സരത്തില്‍ നേടിയത്. വലിയ ഷോട്ടിന് ശ്രമിച്ചതാണ് രോഹിത്തിന് തിരിച്ചടിയായത്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ടെസ്റ്റില്‍ മികച്ച റെക്കോഡാണുള്ളത്. അതുകൊണ്ട് തന്നെ രോഹിത്തിന് കീഴിലും ഈ റെക്കോഡിന് കോട്ടം സംഭവിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, March 4, 2022, 11:27 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+