Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 100ാം ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആര്? സെഞ്ച്വറി ആര്‍ക്കുമില്ല, പട്ടിക ഇതാ

1

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ വിരാട് കോലി 100ാം ടെസ്റ്റ് മത്സരമെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുകയാണ്. ഈ നേട്ടത്തിലേക്കെത്തുന്ന 12ാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. 2019 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്. ഇതിന് ശേഷം സെഞ്ച്വറി നേടാനാവാത്ത കോലിക്ക് തന്റെ 100ാം ടെസ്റ്റിലൂടെ വീണ്ടും സെഞ്ച്വറിയുടെ പാതയിലേക്ക് തിരിച്ചെത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

100 ടെസ്റ്റുകളെന്നത് ഒട്ടും എളുപ്പമല്ല. ഉയര്‍ന്ന ഫിറ്റ്‌നസും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമെ 100 ടെസ്റ്റുകളിലേക്കെത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ. ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കുമ്പോള്‍ അത് വ്യക്തമാവും. ഇതുവരെ 100ാം ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിനും സെഞ്ച്വറി നേടാനായിട്ടില്ല. ഇത്തവണ കോലി ഈ ചരിത്രം തിരുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ താരങ്ങളില്‍ 100ാം ടെസ്റ്റിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടിക പരിശോധിക്കാം.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരിലൊരാളായ ലക്ഷ്മണ്‍ 64 റണ്‍സാണ് തന്റെ 100ാം ടെസ്റ്റില്‍ നേടിയത്. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ലക്ഷ്മണ്‍ 134 ടെസ്റ്റില്‍ നിന്ന് 8781 റണ്‍സാണ് നേടിയത്. 45.5 ശരാശരിയില്‍ കളിച്ചിരുന്ന ലക്ഷ്മണിന്റെ ഉയര്‍ന്ന സ്‌കോര്‍ 281. 17 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ലക്ഷ്മണിന്റെ പേരിലുണ്ട്.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 55 റണ്‍സാണ് കപില്‍ തന്റെ 100ാം ടെസ്റ്റില്‍ നേടിയത്. ഇന്ത്യക്കായി 100 ടെസ്റ്റ് കളിച്ച രണ്ടാമത്തെ താരമാണ് അദ്ദേഹം. 131 ടെസ്റ്റില്‍ 31.05 ശരാശരിയില്‍ 5248 റണ്‍സാണ് കപിലിന്റെ പേരിലുണ്ടായിരുന്നത്. എട്ട് സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 434 ടെസ്റ്റ് വിക്കറ്റും കപിലിന്റെ പേരിലുണ്ട്. 23 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുമുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷിപ്പിക്കാവുന്ന സച്ചിന്‍ 100ാാം മത്സരത്തില്‍ 54 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണുള്ളത്. 200 ടെസ്റ്റില്‍ നിന്ന് 53.79 ശരാശരിയില്‍ 15921 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 52 റണ്‍സാണ് ദ്രാവിഡ് തന്റെ 100ാം ടെസ്റ്റിലുള്ളത്. 13 വര്‍ഷത്തോളം ഇന്ത്യയുടെ ബാറ്റിങ് നിരയിലെ വിശ്വസ്തനായിരുന്ന ദ്രാവിഡ് ടീമിന്റെ വന്മതിലായിരുന്നു. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡ് നേടിയത്. 36 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇന്ത്യക്കാരില്‍ ആദ്യമായി 10000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത് ഗവാസ്‌കറാണ്. 48 റണ്‍സാണ് അദ്ദേഹം തന്റെ 100ാം ടെസ്റ്റില്‍ നേടിയത്. ക്ഷമയോടെ ഏറെ നേരം ക്രീസില്‍ തുടരാന്‍ ഗവാസ്‌കര്‍ മിടുക്കനായിരുന്നു. 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സാണ് അദ്ദേഹം നേടിയത്. 34 സെഞ്ച്വറിയും 4 ഇരട്ട സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയുമാണ് ഗവാസ്‌ക്കറിന്റെ പേരിലുള്ളത്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ആറാം സ്ഥാനത്ത്. 43 റണ്‍സാണ് ഗാംഗുലി തന്റെ 100ാം ടെസ്റ്റില്‍ നേടിയത്. നിലവിലെ ബിസിസി ഐ പ്രസിഡന്റാണ് ഗാംഗുലി. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലി നേടിയത്. 16 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയുമാണ് ഗാംഗുലിയുടെ പേരിലുള്ളത്. ഇന്ത്യയുടെ നായകനായി മികച്ച പ്രകടനം നടത്താനും ഗാംഗുലിക്ക് സാധിച്ചിട്ടുണ്ട്.

Story first published: Thursday, March 3, 2022, 13:11 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+