For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: രഹാനെയും പൂജാരയുമില്ലാതെ ഇറങ്ങി, കോലി കന്നി സെഞ്ച്വറി നേടി, ഇത്തവണ എന്താകും?

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലിയുടെ പേരില്‍ ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലുമില്ല

1

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാവുമ്പോള്‍ എല്ലാ കണ്ണുകളും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയിലേക്കാണ്. ഇന്ത്യയുടെ വെള്ള ജേഴ്‌സിയിലെ കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമാണ് മൊഹാലിയില്‍ നടക്കാന്‍ പോകുന്നത്. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനമൊഴിഞ്ഞ കോലി ഇത്തവണ സ്ഥാനങ്ങളുടെ സമ്മര്‍ദ്ദമൊന്നുമില്ലാതെയാണ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലിയുടെ പേരില്‍ ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലുമില്ല.

1

70 സെഞ്ച്വറിയില്‍ സ്റ്റക്കായി നില്‍ക്കുന്ന കോലിക്ക് ശ്രീലങ്കന്‍ പരമ്പരയിലൂടെ തിരിച്ചുവരവ് സാധ്യമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതുവരെ ഒരു ഇന്ത്യന്‍ താരവും 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ല. അതുകൊണ്ട് തന്നെ കോലിക്ക് സെഞ്ച്വറി നേടാനായാല്‍ അത് നിരവധി റെക്കോഡുകളെയും കടപുഴക്കും. കോലി സെഞ്ച്വറി നേടുമോ ഇല്ലെയോ എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കവെ രസകരമായ ഒരു സാമ്യത ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ് ആരാധകര്‍.

1

വിരാട് കോലി കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമില്ലായിരുന്നു. എന്നാല്‍ കോലിയുടെ കരിയറില്‍ കളിച്ച ഭൂരഭാഗം മത്സരത്തിലും പുജാരയും രഹാനെയും ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം രഹാനെയും പുജാരയുമില്ലാതെ ഇന്ത്യ മറ്റൊരു ടെസ്റ്റ് പരമ്പരക്കിറങ്ങുകയാണ്. കോലിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറി പിറന്നപ്പോള്‍ ഇരുവരുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇടവേളക്ക് ശേഷം ഇരുവരുടെയും അഭാവത്തിലിറങ്ങുമ്പോള്‍ കോലിക്ക് വീണ്ടും സെഞ്ച്വറി നേടാന്‍ സാധിക്കുമെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്.

1

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക ഘടകങ്ങളായിരുന്നു പുജാരയും രഹാനെയും. എന്നാല്‍ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള താരങ്ങളെ ശ്രീലങ്കന്‍ പരമ്പരക്ക് മുമ്പ് സെലക്ടര്‍മാര്‍ മാറ്റിനിര്‍ത്തുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ തിളങ്ങി തിരിച്ചെത്താന്‍ ഇരുവരോടും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയൊരു മടങ്ങിവരവ് എളുപ്പമല്ല. എന്തായാലും പുജാരയും രഹാനെയുമില്ലാതെ ഇന്ത്യ വീണ്ടും ഇറങ്ങുമ്പോള്‍ കോലിക്ക് സെഞ്ച്വറി വഴിയിലേക്ക് തിരിച്ചെത്താന്‍ അത് സഹായിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

1

കോലിക്ക് സെഞ്ച്വറി നേടാനായാല്‍ റിക്കി പോണ്ടിങ്ങിന്റെ 71 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാവും. 38 റണ്‍സകലെ 8000 റണ്‍സ് ക്ലബ്ബിലും ഇടം പിടിക്കാന്‍ കോലിക്ക് സാധിക്കും. ഏറെ നാളുകളായി സെഞ്ച്വറി നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം ശ്രീലങ്കന്‍ പരമ്പരയിലൂടെ തീര്‍ക്കാന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത്തവണ രോഹിത് ശര്‍മയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് നായകനായുള്ള രോഹിത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. വിരാട് കോലി രോഹിത്തിന് കീഴില്‍ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമെന്ന സവിശേഷതയും മത്സരത്തിനുണ്ട്.

Story first published: Thursday, March 3, 2022, 17:18 [IST]
Other articles published on Mar 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+