
ജഡേജയുടെ പ്രകടനത്തെ എല്ലാവരും വാനോളം പ്രശംസിക്കവെ 2012ല്‍ ധോണി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. 2012ല്‍ എംഎസ് ധോണിക്ക് കീഴിലായിരുന്നു ജഡേജയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരേ വിദര്‍ഭയിലായിരുന്നു ഈ മത്സരം. അന്ന് ഇന്ത്യയുടെ പരിമിത ഓവര്‍ താരമെന്ന നിലയില്‍ ശരാശരി പ്രകടനം മാത്രമാണ് ജഡേജ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ജഡേജക്ക് ടെസ്റ്റില്‍ അവസരം നല്‍കിയതിനെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
അന്ന് ധോണി ജഡേജയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ധോണിയുടെ അന്നത്തെ കണക്കുകൂട്ടല്‍ വളരെ കൃത്യമായിരുന്നുവെന്ന് തന്നെ പറയാം. 2012ല്‍ ഇംഗ്ലണ്ടിനെതിരായ നാഗ്പൂര്‍ ടെസ്റ്റിന് ശേഷം ധോണി ജഡേജയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ' ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വളരെ ഉപകാരിയായ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. അല്‍പ്പം സമയം നല്‍കി അവന്റെ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ അവസരം നല്‍കുകയാണ് വേണ്ടത്. അവന്‍ ടീമിന്റെ സമ്പാദ്യമായി മാറും' എന്നാണ് ധോണി പറഞ്ഞത്.

ഈ വാക്കുകള്‍ എത്രത്തോളം സത്യമാണെന്ന് ഇന്നത്തെ ജഡേജയുടെ പ്രകടനം നോക്കിയാല്‍ വ്യക്തമാവും. ബാറ്റുകൊണ്ട് ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെക്കുന്നത്. മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനെന്ന് ഉറപ്പിച്ചുവിളിക്കാവുന്നത് ജഡേജയെയാണ്. ആര്‍ അശ്വിന്‍ ഓള്‍റൗണ്ടറായി ഉണ്ടെങ്കിലും വിദേശ പിച്ചുകളിലെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ ജഡേജ ഇന്ത്യയിലും വിദേശത്തും ഒരുപോലെ തിളങ്ങുന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ജഡേജക്ക് സാധിക്കുന്നുണ്ട്. മൊഹാലിയില്‍ ഇന്ത്യ കളിച്ച അവസാന മൂന്ന് മത്സരത്തിലും ജഡേജയാണ് കളിയിലെ താരമായത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ജഡേജ ഇരട്ട സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും 175 റണ്‍സില്‍ നില്‍ക്കെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ തീരുമാനം മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. ഒരു വിക്കറ്റ് കൂടി നേടിയിരുന്നെങ്കിലും 150 പ്ലസ് റണ്‍സും 10 വിക്കറ്റും ഒരു മത്സരത്തില്‍ത്തന്നെ നേടുന്ന താരമെന്ന ചരിത്ര നേട്ടത്തിലേക്ക് ജഡേജക്കെത്താനാവുമായിരുന്നു.

33കാരനായ ജഡേജ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ്. 58 ടെസ്റ്റില്‍ നിന്ന് 36.46 ശരാശരിയില്‍ 2370 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 241 വിക്കറ്റുകളും ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 48 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് നേട്ടം 10 തവണയും 10 വിക്കറ്റ് നേട്ടം ഒരു തവണയുമാണ് ജഡേജ സ്വന്തമാക്കിയത്. 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 188 വിക്കറ്റും 58 ടി20യില്‍ നിന്ന് 326 റണ്‍സും 48 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. സിഎസ്‌കെയിലൂടെ വളര്‍ന്ന ജഡേജ 200 ഐപിഎല്ലില്‍ നിന്നായി 2386 റണ്‍സും 127 വിക്കറ്റും നേടിയിട്ടുണ്ട്.


Click it and Unblock the Notifications












