Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: മൊഹാലി ടെസ്റ്റ് മിസ്സാക്കരുത്, നാല് കാര്യങ്ങള്‍ ആവേശം നിറക്കും, എന്താണെന്നറിയാം

1

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ആരംഭമാവുകയാണ്. ശ്രീലങ്കയേക്കാള്‍ ടീം കരുത്തില്‍ ഇന്ത്യ ശക്തരാണ്. കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇത്തവണത്തെ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ശ്രീലങ്ക നിലവിലെ ടീം കരുത്തില്‍ ഇന്ത്യക്കൊത്ത എതിരാളികളല്ലെങ്കിലും മൊഹാലി ടെസ്റ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ഈ ടെസ്റ്റ് പരമ്പരയിലൂടെ നടക്കാനുണ്ട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഡേ നൈറ്റായാണ് നടക്കുന്നത്. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര ആരാധകരുടെ ആവേശം ഉയര്‍ത്തുന്ന പരമ്പരയായി മാറുമെന്നുറപ്പാണ്. ടൂര്‍ണമെന്റില്‍ ആവേശം നിറക്കുന്ന നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലിയുടെ 100ാം ടെസ്റ്റ്

വിരാട് കോലിയുടെ 100ാം ടെസ്റ്റ്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന നിലയിലാണ് മൊഹാലി ടെസ്റ്റിന് ഇത്രയും പ്രചാരം ലഭിക്കുന്നത്. ടെസ്റ്റില്‍ 100 മത്സരമെന്നത് എളുപ്പമുള്ള കാര്യമല്ല. പ്രതിഭയും മികച്ച ഫിറ്റ്‌നസും ആവിശ്യമാണ്. ഈ നേട്ടത്തിലേക്കെത്തുന്ന 12ാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. 100ാം ടെസ്റ്റിലൂടെ 71ാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2019ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി തന്റെ അവസാന സെഞ്ച്വറി നേടിയത്. 100ാം ടെസ്റ്റില്‍ 38 റണ്‍സ് നേടിയാല്‍ 8000 ടെസ്റ്റ് റണ്‍സ് ക്ലബ്ബിലെത്താന്‍ കോലിക്കാവും. സെഞ്ച്വറി നേടിയാല്‍ റിക്കി പോണ്ടിങ്ങിനൊപ്പം 71 സെഞ്ച്വറി റെക്കോഡിലേക്കുമെത്താം.

ടെസ്റ്റ് നായകനായി രോഹിത്തിന് അരങ്ങേറ്റം

ടെസ്റ്റ് നായകനായി രോഹിത്തിന് അരങ്ങേറ്റം

ഇന്ത്യയുടെ ടെസ്റ്റ് നായകനായി രോഹിത് ശര്‍മ അരങ്ങേറുന്ന മത്സരം എന്ന സവിശേഷതയും മൊഹാലി ടെസ്റ്റിനുണ്ട്. നേരത്തെ കോലിയുടെ അഭാവത്തില്‍ പരിമിത ഓവര്‍ ടീമിനെ നയിക്കാന്‍ രോഹിത്തിന് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ രോഹിത്തിന് അവസരം എത്തിയിരിക്കുകയാണ്. പരിമിത ഓവര്‍ നായകനെന്ന നിലയില്‍ രോഹിത് പുലിയാണെങ്കിലും ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം.

രഹാനെ-പുജാര ടീമിലില്ല

രഹാനെ-പുജാര ടീമിലില്ല

ഏറെ നാളുകള്‍ക്ക് ശേഷം അജിന്‍ക്യ രഹാനെ-ചേതേശ്വര്‍ പുജാര എന്നിവരില്ലാതെ ഇന്ത്യ ഇറങ്ങുന്ന മത്സരം എന്ന സവിശേഷതയും പരമ്പരക്കുണ്ട്. രഹാനെയും പുജാരയും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നെടുന്തൂണുകളാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇവര്‍ മോശം ഫോമിലാണ്. തിരിച്ചുവരാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും മികവ് കാട്ടാനായില്ല. ഇതോടെ ഇന്ത്യ ഇത്തവണ ഇരുവരേയും തഴയുകയായിരുന്നു. വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവരും പരമ്പരക്കില്ല. പല സീനിയര്‍ താരങ്ങളെയും മാറ്റിനിര്‍ത്തി യുവതാരങ്ങളെ വളര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമം എത്രത്തോളം ഫലം ചെയ്യുമെന്ന് കാത്തിരുന്ന് കാണണം.

ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാവാം

ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാവാം

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നിലവില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താനാവും. പാകിസ്താന്‍-ഓസ്‌ട്രേലിയ മത്സര ഫലം റാങ്കിങ്ങിനെ സ്വാധീനിക്കുമെങ്കിലും മികച്ചൊരു പ്രകടനം കാഴ്ചവെച്ച് വൈറ്റ് വാഷ് ചെയ്താല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താനുള്ള അവസരം ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മക്ക് കീഴിലെ ആദ്യ ടെസ്റ്റ് പരമ്പരയിലൂടെത്തന്നെ ഇന്ത്യക്ക് ഈ നേട്ടത്തിലെത്താനാവുമോയെന്നത് കണ്ടറിയാം. രോഹിത്തിന് സമീപകാലത്തായി പരിക്ക് വില്ലനാവുന്നുണ്ട്. വിശ്രമത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെയാണ് രോഹിത് തിരിച്ചെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രോഹിത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതായിരുന്നില്ല.

Story first published: Thursday, March 3, 2022, 14:38 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+