Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഹര്‍ദിക്കിനെ ഒതുക്കുവാണോ? എന്തുകൊണ്ട് പരിഗണിക്കുന്നില്ല? ചേതന്‍ ശര്‍മ വ്യക്തമാക്കുന്നു

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ടി20 ടീമിനെ ഇന്ത്യ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിന്റെ ഭാഗമായി സമീപകാലത്തായി തിളങ്ങിയ ഒട്ടുമിക്ക യുവതാരങ്ങളെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സഞ്ജു സാംസണെയടക്കം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഹര്‍ദിക് പാണ്ഡ്യ ഇപ്പോഴും ടീമിന് പുറത്താണ്.

2021ലെ ടി20 ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് ടീമിലേക്ക് വിളിയെത്തിയിട്ടില്ല. തുടര്‍ പരിക്കുകളും പന്തെറിയാന്‍ പ്രയാസപ്പെടുന്നതും ഹര്‍ദിക്കിനെ തഴയാനുള്ള കാരണമാണ്. എന്നാല്‍ കഴിഞ്ഞിടെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയ ഹര്‍ദിക്ക് ബൗളിങ് പരിശീലനവും ആരംഭിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിച്ച് മികവ് കാട്ടാതെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റ്.

1

മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളോട് രഞ്ജി ട്രോഫി കളിച്ച് മികവ് തെളിയിക്കാന്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവിശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം രഞ്ജി ട്രോഫി കളിക്കുന്നുമുണ്ട്. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഹര്‍ദിക് പാണ്ഡ്യ വിസമ്മതിച്ചു. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് താന്‍ രഞ്ജി കളിക്കാത്തതെന്നതാണ് ഹര്‍ദിക്കിന്റെ നിലപാട്.

ഇപ്പോഴിതാ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടറായ ചേതന്‍ ശര്‍മ. പൂര്‍ണ്ണമായും ഫിറ്റ്‌നസിലേക്കെത്തിയത് തെളിയിക്കാതെ ഹര്‍ദിക്കിന് ടീമില്‍ അവസരം ലഭിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 'തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക ഭാഗമാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ തുടര്‍ പരിക്കുകള്‍ പ്രശ്‌നമാണ്. ഇപ്പോള്‍ അവന്‍ 100 ശതമാനം ഫിറ്റ്‌നസിലേക്കെത്തുന്നുണ്ട്.

2

കഴിഞ്ഞ ദിവസം ബൗളിങ് പരിശീലനവും ആരംഭിച്ച് കഴിഞ്ഞു. അധികം വൈകാതെ ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനാവുമെന്നാണ് കരുതുന്നത്. രഞ്ജി ട്രോഫിയില്‍ കളിക്കണോ വേണ്ടയോ എന്നത് താരങ്ങളാണ് തീരുമാനിക്കുന്നത്. ആരെങ്കിലും രഞ്ജി കളിക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ സെലക്ഷന്‍ കമ്മിറ്റി അതില്‍ ഇടപെടില്ല. എന്തുകൊണ്ടാണ് രഞ്ജി ട്രോഫി കളിക്കാത്തതെന്നത് ഹര്‍ദിക്കിനോടാണ് ചോദിക്കേണ്ടത്. രഞ്ജി ട്രോഫിയില്‍ കളിക്കുന്നതും താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതും ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്'- ചേതന്‍ ശര്‍മ പറഞ്ഞു.

3

ഐപിഎല്ലില്‍ മികവ് തെളിയിച്ച് ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ഹര്‍ദിക്. ഇത്തവണ പുതിയതായി എത്തുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ നായകനാണ് ഹര്‍ദിക്. ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവും. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ പരിഗണിക്കില്ലെന്നുറപ്പാണ്. ഓള്‍റൗണ്ട് മികവ് കാട്ടാത്ത പക്ഷം ഹര്‍ദിക്കിന് കാര്യങ്ങള്‍ പ്രയാസമാവും.

4

ഹര്‍ദിക്കിന് പകരം അവസരം ലഭിച്ച വെങ്കടേഷ് അയ്യര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരത്തിലും വെങ്കടേഷ് തിളങ്ങി. ആദ്യ മത്സരത്തില്‍ പന്തെറിയുകയും ചെയ്തിരുന്നു. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ഓള്‍റൗണ്ട് മികവ് കാട്ടുമ്പോള്‍ ഹര്‍ദിക്കിന്റെ അഭാവം ഇന്ത്യ അറിയുന്നില്ല. എന്നാല്‍ പവര്‍ഹിറ്ററായ ഹര്‍ദിക്കിന്റെ പകരക്കാരനാവുക എളുപ്പമല്ല. ഐപിഎല്ലില്‍ പന്തെറിയാനും മികവ് കാട്ടാനും ഹര്‍ദിക്കിനാവുമോയെന്നതാണ് പ്രധാന കാര്യം. ടി20 ലോകകപ്പ് വരാനിരിക്കെ ഹര്‍ദിക്കിന് മികച്ച പ്രകടനം കാട്ടി മികവ് തെളിയിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവില്ലെന്നുറപ്പ്.

Story first published: Sunday, February 20, 2022, 14:54 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+