For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ടി20യില്‍ ഹിറ്റ്മാന്‍ 'കിങ്', റണ്‍വേട്ടക്കാരില്‍ തലപ്പത്ത്, ഗുപ്റ്റിലിനെ മറികടന്നു

32 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്

1

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ നടത്തിയ ഗംഭീര ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടവുമായി രോഹിത് ശര്‍മ. 32 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ രോഹിത് ശര്‍മക്കായി. 123 ടി20യില്‍ നിന്ന് 3307 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 3299 റണ്‍സ് നേടി തലപ്പത്തായിരുന്ന ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് രോഹിത് കടത്തിവെട്ടിയത്. മൂന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണുള്ളത്. 3296 റണ്‍സാണ് കോലിയുടെ ടി20യിലെ സമ്പാദ്യം.

1

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുള്ളത്. ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഹിറ്റ്മാനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന രോഹിത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാല്‍ ഈ റെക്കോഡ് ഊട്ടിയുറപ്പിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ചെറിയ റണ്‍സിന്റെ വ്യത്യാസം മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള ഗുപ്റ്റിലും മൂന്നാം സ്ഥാനത്തുള്ള കോലിയുമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സുകൊണ്ട് ഗുപ്റ്റിലും കോലിയും ഉയര്‍ന്നുവരാനും ഒന്നോ രണ്ടോ മോശം ഇന്നിങ്‌സുകൊണ്ട് രോഹിത് താഴോട്ടെത്താനുമുള്ള സാധ്യതയുമുണ്ട്.

2

ശ്രീലങ്കന്‍ പരമ്പരയില്‍ വിരാട് കോലിയില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്നതോടെ ഈ റെക്കോഡിലെ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്. 2021ലെ ടി20 ലോകകപ്പ് വരെ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ നായകന്‍. എന്നാല്‍ ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കോലി സ്ഥാനമൊഴിഞ്ഞതും തല്‍സ്ഥാനത്തേക്ക് രോഹിത് എത്തിയതും. പിന്നീട് മൂന്ന് ഫോര്‍മാറ്റിലും രോഹിത് കോലിക്ക് പകരം നായകനാവുകയായിരുന്നു.

സ്ഥിരം നായകനായ ശേഷം രോഹിത്തിന്റെ ആദ്യ പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. ഏകദിന, ടി20 പരമ്പരയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലും ഇന്ത്യ ഗംഭീര ജയമാണ് നേടിയെടുത്തത്. 62 റണ്‍സിനായിരുന്നു ആതിഥേയരായ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

3

ഇഷാന്‍ കിഷന്‍ (89), ശ്രേയസ് അയ്യര്‍ (57*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ഇഷാന്‍ 56 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ ശ്രേയസ് 28 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ പ്രമുഖരൊന്നുമില്ലാതെ ഇറങ്ങിയാണ് ഇന്ത്യ മിന്നും ജയം നേടിയത്.

4

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇഷാന്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. സ്‌ട്രൈക്കറേറ്റുയര്‍ത്തി കളിക്കുന്നതില്‍ പരാജയപ്പെട്ട ഇഷാന്‍ വലിയ വിമര്‍ശനം നേരിട്ടെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഒറ്റ പ്രകടനത്തിലൂടെ വീണ്ടും കൈയടി ഏറ്റുവാങ്ങുകയാണ്. ഇത്തവണ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമില്‍ ഇഷാന്‍ ഉണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ മിന്നും പ്രകടനത്തോടെ പ്ലേയിങ് 11ല്‍ സ്ഥാനം പിടിക്കുകയാണ് ഇഷാന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. കെ എല്‍ രാഹുല്‍ ഉള്ളപ്പോള്‍ ഇഷാന് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Thursday, February 24, 2022, 23:54 [IST]
Other articles published on Feb 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+