For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL T20: ധോണിയും കോലിയും സ്‌റ്റെപ് ബാക്ക്, കടത്തിവെട്ടി രോഹിത്, നായകനായി റെക്കോഡ്

ഹോം ഗ്രൗണ്ടില്‍ കൂടുതല്‍ ടി20 ജയം നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് ഇപ്പോള്‍ തലപ്പത്താണ്. 17 ജയമാണ് രോഹിത് നേടിയെടുത്തത്

1

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും തൂത്തുവാരിയതോടെ ഇന്ത്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യുന്നത്. റെക്കോഡാണിത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ റെക്കോഡുകള്‍ വാരിക്കൂട്ടിയ പരമ്പര കൂടിയാണിത്. ഹോം ഗ്രൗണ്ടില്‍ കൂടുതല്‍ ടി20 ജയം നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് ഇപ്പോള്‍ തലപ്പത്താണ്. 17 ജയമാണ് രോഹിത് നേടിയെടുത്തത്.

ഇതോടെ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗന്റെയും ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണിന്റെയും 15 ജയങ്ങളെന്ന റെക്കോഡാണ് രോഹിത് തകര്‍ത്തത്. മൂന്നാം ടി20യിലെ ജയത്തോടെ മറ്റൊരു പ്രധാന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ കൂടുതല്‍ ടി20 ജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡിലാണ് രോഹിത് ഇപ്പോള്‍ തലപ്പത്തേക്കെത്തിയിരിക്കുന്നത്. ഇത് ഏഴാമത്തെ ജയമാണ് അദ്ദേഹം നേടിയത്.

1

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെയാണ് രോഹിത് കടത്തിവെട്ടിയത്. ആറ് ജയങ്ങളായിരുന്നു ധോണിയുടെ പേരിലുണ്ടായിരുന്നത്. വിരാട് കോലിയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. മൂന്ന് തവണ വിരാട് കോലി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒരു ജയം നേടാന്‍ ശിഖര്‍ ധവാനും സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരേ മികച്ച ടി20 റെക്കോഡാണ് രോഹിത്തിനുള്ളത്. ഇത്തവണ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും നായകനെന്ന നിലയില്‍ രോഹിത് കൈയടി നേടി.

ശിഖര്‍ ധവാന്‍ ശ്രീലങ്കയില്‍ നടന്ന ടി20 പരമ്പരയിലാണ് ഇന്ത്യയെ നയിച്ചത്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലിറങ്ങിയ ഇന്ത്യയെ ധവാന്‍ നയിച്ചെങ്കിലും പരമ്പരയിലേക്കെത്തിക്കാനായില്ല. ഇന്ത്യന്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ പല പ്രമുഖരും പുറത്തായി. ഇതോടെ പരമ്പര ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ ധവാന് കീഴില്‍ ഒരു ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി.

2

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. താരങ്ങളെല്ലാം ഒന്നിനൊന്ന് ഫോമിലായതിനാല്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോഡുകളും ഇനിയും വെട്ടിപ്പിടിക്കുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത്തിന് ഇന്ത്യയെ ഐസിസി ട്രോഫിയിലേക്കെത്തിക്കാനാവുമോയെന്നാണ് അറിയേണ്ടത്.

3

ഇന്ത്യ തോല്‍വി അറിയാതെ തുടര്‍ച്ചയായി 12 ടി20കള്‍ പൂര്‍ത്തിയാക്കി അഫ്ഗാനിസ്ഥാന്റെയും റുമാനിയയുടെയും റെക്കോഡിനൊപ്പമാണ്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ രോഹിത്തിന് അഭിമാനിക്കാമെങ്കിലും വലിയ വെല്ലുവിളികള്‍ കാത്തിരിക്കുന്നതേ ഉള്ളൂ. മൂന്ന് ഫോര്‍മാറ്റിലും രോഹിത് നായകസ്ഥാനത്തേക്കെത്തിയതോടെ ഇന്ത്യ വലിയ നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നു. ഈ വര്‍ഷത്തെ ടി20 കിരീടം, 2023ലെ ഏകദിന ലോകകപ്പ് കിരീടം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നിവയെല്ലാം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

4

ടി20 പരമ്പരക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഡേ-നൈറ്റായാണ് നടക്കുന്നത്. വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന നിലയില്‍ വലിയ പ്രാധാന്യത്തോടെയാണ് ടെസ്റ്റ് പരമ്പരയെ എല്ലാവരും നോക്കിക്കാണുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വിരാട് കോലി ടെസ്റ്റ് കളിക്കാനിറങ്ങുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്.

5

ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്. ടീം മാനേജ്‌മെന്റിനോട് കോലിക്കുള്ള വിയോജിപ്പാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കോലിയെ പ്രേരിപ്പിച്ചതെന്ന് പറയാം. ഏറെ നാളുകളായി സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ സെഞ്ച്വറി നേടി കോലിയുടെ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Monday, February 28, 2022, 15:29 [IST]
Other articles published on Feb 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+