
ടി20യില്‍ കൂടുതല്‍ ജയം
ടി20യില്‍ കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡ് ബുക്കില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും 100 ജയങ്ങള്‍ എന്ന എലൈറ്റ് ക്ലബ്ബിലേക്കെത്താനുള്ള അവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്. 189 മത്സരത്തില്‍ നിന്ന് 117 ജയവും 64 തോല്‍വിയും വഴങ്ങിയ പാകിസ്താനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 62.34 ആണ് പാകിസ്താന്റെ വിജയ ശരാശരി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 157 മത്സരത്തില്‍ നിന്ന് 99 ജയമാണ് ഇതുവരെ നേടിയത്. 51 മത്സരം തോല്‍ക്കുകയും ചെയ്തു.
ഇന്ന് ജയിച്ചാല്‍ ടി20യില്‍ 100 ജയമെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കാവും. പാകിസ്താന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ടീമെന്ന റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 147 മത്സരത്തില്‍ നിന്ന് 85 ജയവും 60 തോല്‍വിയും വഴങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ 158 മത്സരത്തില്‍ നിന്ന് 82 ജയവും 70 തോല്‍വിയുമായി നാലാം സ്ഥാനത്തും 160 മത്സരത്തില്‍ നിന്ന് 78 ജയവും 70 തോല്‍വിയുമായി ന്യൂസീലന്‍ഡ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

നാട്ടില്‍ കൂടുതല്‍ ടി20 ജയം
നാട്ടില്‍ കൂടുതല്‍ ടി20 ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ ന്യൂസീലന്‍ഡിനൊപ്പം തലപ്പത്തേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 73 മത്സരത്തില്‍ നിന്ന് 39 ജയവും 26 തോല്‍വിയും വഴങ്ങിയ ന്യൂസീലന്‍ഡാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 59 മത്സരത്തില്‍ നിന്ന് 38 ജയവും 20 തോല്‍വിയുമാണ് നേരിട്ടത്. വിജയ ശരാശരിയില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ ന്യൂസീലന്‍ഡിനൊപ്പം ഇന്ത്യ തലപ്പത്തേക്കെത്തും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 70 മത്സരത്തില്‍ നിന്ന് 37 ജയവും 32 തോല്‍വിയും വഴങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 65 മത്സരത്തില്‍ നിന്ന് 32 ജയവും 28 തോല്‍വിയുമാണ് വഴങ്ങിയത്. ഓസ്‌ട്രേലിയ 51 മത്സരത്തില്‍ നിന്ന് 31 ജയവും 17 തോല്‍വിയുമാണ് വഴങ്ങിയത്.

രോഹിത്തിനെ കാത്ത് റെക്കോഡ്
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തും റെക്കോഡുണ്ട്. നിലവില്‍ 15 ജയങ്ങളുമായി നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 ജയങ്ങളുള്ള നായകന്മാരില്‍ ഓയിന്‍ മോര്‍ഗനും കെയ്ന്‍ വില്യംസണും ഒപ്പമാണ് രോഹിത് ശര്‍മയുള്ളത്. മൂന്ന് പേരും 15 മത്സരം വീതമാണ് വിജയിപ്പിച്ചത്. ഇന്ന് ജയിച്ചാല്‍ ഇവരെ മറികടന്ന് രോഹിത് ശര്‍മക്ക് തലപ്പത്തേക്കെത്താനാവും. 16 മത്സരത്തില്‍ നിന്നാണ് രോഹിത് 15 ജയം നേടിക്കൊടുത്തതെന്നതാണ് എടുത്തുപറയേണ്ടത്. നായകനായ ശേഷമുള്ള രോഹിത്തിന്റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.


Click it and Unblock the Notifications
