IND vs SL: 'തൊഡ്രാ പാക്കലാം', ഇത് ഹിറ്റ്മാന്റെ ഇന്ത്യ, റെക്കോഡുകളുടെ പെരുമഴ, എല്ലാം അറിയാം

ധരംശാല: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലെ വിജയത്തോടെ ടി20യില്‍ ചരിത്ര നേട്ടത്തിലേക്കെത്തി ഇന്ത്യ. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡില്‍ അഫ്ഗാനിസ്ഥാനും റുമാനിയക്കും ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് ടീമുകളും 12 തുടര്‍ ജയങ്ങളാണ് നേടിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ഇന്ത്യ ശ്രീലങ്കയേയും നാണംകെടുത്തിയത്.
നവംബര്‍ മൂന്ന് മുതല്‍ 27ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇന്ത്യയുടെ ഈ നേട്ടം. അഫ്ഗാനിസ്ഥാന്‍ 2018 ഫെബ്രുവരി അഞ്ച് മുതല്‍ 2019 സെപ്തംബര്‍ 15വരെയുള്ള കാലയളവിലാണ് ഈ നേട്ടത്തിലേക്കെത്തിയത്. റുമാനിയ 2020 ഒക്ടോബര്‍ 17 മുതല്‍ 2021 സെപ്തംബര്‍ അഞ്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2021ലെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ജയത്തോടെയായിരുന്നു ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയത്. 66 റണ്‍സിനായിരുന്നു ഈ ജയം. രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ എട്ട് വിക്കറ്റിനും പിന്നീട് നമീബിയയെ ഒമ്പത് വിക്കറ്റിനും ഇന്ത്യ തോല്‍പ്പിച്ചു. പിന്നീട് ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരി. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ 73 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.
ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയും ഇന്ത്യ അലമാരയിലെത്തിച്ചു. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനും മൂന്നാം മത്സരത്തില്‍ 17 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടി20യില്‍ 62 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റ് ജയിച്ചതോടെ ഇന്ത്യ ചരിത്ര നേട്ടത്തിലേക്കെത്തുകയായിരുന്നു. രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ നേടുന്ന തുടര്‍ച്ചയായ 11ാമത്തെ ജയം കൂടിയായിരുന്നു ഇത്.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നാട്ടില്‍ നേടുന്ന 17ാം ടി20 ജയമാണിത്. ഈ റെക്കോഡില്‍ പിന്നാലെയുള്ള ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനെയും ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണെയും രണ്ടടി പിന്നിലാക്കിയിരിക്കുകയാണ് രോഹിത്. മോര്‍ഗനും വില്യംസനും 15 തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്. രണ്ടാം ടി20യിലെ ജയത്തോടെ തന്നെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു.

ശ്രീലങ്കയ്ക്കെതിരായ ജയത്തോടെ തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയാണ് ഇന്ത്യ വൈറ്റ് വാഷ് നടത്തുന്നത്. ഇതോടെ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ടി20 പരമ്പര തുടര്‍ച്ചയായി വൈറ്റ് വാഷ് ചെയ്യുന്ന ടീമെന്ന റെക്കോഡ് ഇന്ത്യ സ്വന്തമാക്കി. 2021 നവംബറില്‍ നടന്ന ന്യൂസീലന്‍ഡ് പരമ്പര വൈറ്റ് വാഷ് ചെയ്ത് തുടങ്ങിയ ഇന്ത്യ ഈ മാസം നടന്ന മൂന്ന് മത്സര വെസ്റ്റ് ഇന്‍ഡീസ് പരമ്പരയും വൈറ്റ് വാഷ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീലങ്കന്‍ പരമ്പരയിലും സമ്പൂര്‍ണ്ണ ജയം നേടിയിരിക്കുന്നത്.

കൂടാതെ ഇന്ത്യയുടെ നാട്ടിലെ തുടര്‍ച്ചയായ 10ാമത്തെ ടി20 ജയം കൂടിയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരേ അവസാന നാല് ടി20 ഹോം മത്സരവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. രോഹിത് ശര്‍മ മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. ടി20യില്‍ ഇന്ത്യക്കായി 50 ക്യാച്ചുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കുതിപ്പാണ് ഇപ്പോള്‍ നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications