IND vs SL: ഇവരെ എന്തിന് തഴഞ്ഞു? ടി20 ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, മൂന്ന് താരങ്ങള്‍ ഇതാ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് ശക്തമായ താരനിരയെത്തന്നെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വിരാട് കോലി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരൊന്നുമില്ലാത്ത ടീമില്‍ പല യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജു സാംസണിന്റെ തിരിച്ചുവരവടക്കം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന പല താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റുതുരാജ് ഗെയ്ക് വാദിനെ ടീമില്‍ നിലനിര്‍ത്തിയതോടൊപ്പം വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍ എന്നിവരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തിയതും ഇന്ത്യ ലോകകപ്പിനായി നടത്തുന്ന തയ്യാറെടുപ്പിന്റെ ഭാഗമായാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സമീപകാലത്ത് മിന്നും പ്രകടനം നടത്തുന്ന യുവ താരങ്ങളെയെല്ലാം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നിട്ടും തഴയപ്പെട്ട ചില താരങ്ങളുണ്ട്. അതിലെ പ്രധാനപ്പെട്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ടി നടരാജന്‍
ഇടം കൈയന്‍ പേസര്‍മാരുടെ ക്ഷാമം നിലവിലെ ഇന്ത്യന്‍ ടീമിലുണ്ട്. അതിന് പരിഹാരമായി ഇന്ത്യ കണ്ടിരുന്നത് ടി നടരാജനെയാണ്. 2020 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ ഗംഭീര പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ തമിഴ്‌നാട് കാരനായ നടരാജന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായ അദ്ദേഹം ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാനും മിടുക്കനാണ്. എന്നാല്‍ പരിക്കേറ്റ് അല്‍പ്പനാള്‍ പുറത്തിരിക്കേണ്ടി വന്നത് നടരാജന് തിരിച്ചടിയായിരിക്കുകയാണ്. തിരിച്ചുവരാന്‍ ഇപ്പോള്‍ അവസരം ലഭിക്കുന്നില്ല. ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടരാജനെ ഇന്ത്യ തിരിച്ചുകൊണ്ടുവരേണ്ടതാണ്. ടീമിനത് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

ചേതന്‍ സക്കറിയ
ഇടം കൈയന്‍ പേസര്‍മാരില്‍ ഇന്ത്യ തഴഞ്ഞ മറ്റൊരു താരമാണ് ചേതന്‍ സക്കറിയ. 2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയ താരമാണ് ചേതന്‍ സക്കറിയ. ഇതോടെ അവസാന ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഭേദപ്പെട്ട പ്രകടനം തന്നെയാണ് യുവതാരം കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ടീമിലേക്ക് വിളിയെത്തിയിട്ടില്ല.
ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് സക്കറിയ. ഇത്തവണത്തെ ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിച്ചിരുന്ന താരമായിരുന്നെങ്കിലും തഴയപ്പെട്ടു. ഇടം കൈയന്‍ പേസര്‍മാര്‍ ഇല്ലെന്നത് വരാനിരിക്കുന്ന ലോകകപ്പിലും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഇടം കൈയന്‍ യുവ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വരുണ്‍ ചക്രവര്‍ത്തി
2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരമാണ് വരുണ്‍ ചക്രവര്‍ത്തി. സൂപ്പര്‍ സ്പിന്നര്‍ വിശേഷണത്തോടെ എത്തിയ താരത്തിന് പക്ഷെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ വരുണ്‍ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഐപിഎല്ലില്‍ കെകെആറിന്റെ ഭാഗമായ താരം ടീമിനൊപ്പം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പില്‍ തിളങ്ങാനായില്ല. ഈ മോശം പ്രകടനത്തിന്റെ പേരില്‍ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തേണ്ട താരമല്ല വരുണ്‍. കൂടുതല്‍ അവസരം നല്‍കിയാല്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് വരുണ്‍. ക്യാരം ബോളും ഗൂഗ്ലിയും നന്നായി വഴങ്ങുന്ന വരുണിന് പന്തുകൊണ്ട് അത്ഭുതം സൃഷ്ടിക്കാനുള്ള പ്രതിഭയുണ്ടെങ്കിലും പിന്തുണ അത്യാവശ്യമാണ്. അത് ഇത്തവണയും ലഭിച്ചില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications