IND vs SL: 'പവര്‍സ്റ്റാര്‍ കിഷന്‍', ധോണിയും റിഷഭും ഇനി പിന്നില്‍, തകര്‍പ്പന്‍ റെക്കോഡ്

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇഷാന്‍ നിരാശപ്പെടുത്തിയിരുന്നു. പ്രതീക്ഷക്കൊത്ത് സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ഇഷാന്‍ വലിയ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ ക്ഷീണം ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇഷാന്‍ തീര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 89 റണ്‍സാണ് അദ്ദേഹം നേടിയത്. 10 ഫോറും മൂന്ന് സിക്‌സും ഇഷാന്റെ ബാറ്റില്‍ നിന്ന് പിറന്നു.

വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഇഷാന്‍ വലിയൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഉയര്‍ന്ന ടി20 സ്‌കോറെന്ന റെക്കോഡിനുടമയായിരിക്കുകയാണ് ഇഷാന്‍ കിഷന്‍. എംഎസ് ധോണി, റിഷഭ് പന്ത് എന്നിവരെയെല്ലാം ഇഷാന്‍ കടത്തിവെട്ടിയിരിക്കുകയാണ്. 11 റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇഷാന്റെ മിന്നും പ്രകടനം വമ്പന്‍ നേട്ടത്തിലാക്കാണ് താരത്തെ എത്തിച്ചത്.
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ദേശീയ ടീമിനൊപ്പം ടി20യില്‍ വലിയ പ്രകടനം നടത്തിയിട്ടില്ല. 98 മത്സരത്തില്‍ നിന്ന് 1617 റണ്‍സ് നേടിയ ധോണിക്ക് 37.6 എന്ന മികച്ച ശരാശരിയുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാനായത്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനും ടി20യില്‍ വലിയൊരു പ്രകടനം ഇന്ത്യക്കായി കാഴ്ചവെക്കാനായിട്ടില്ല. 43 മത്സരത്തില്‍ നിന്ന് 683 റണ്‍സ് നേടിയ റിഷഭ് മൂന്ന് അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സ്.

കെ എല്‍ രാഹുലിനെ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് പരിഗണിച്ചിട്ടില്ല. അങ്ങനെ പരിഗണിക്കപ്പെട്ടാല്‍ രാഹുലാണ് തലപ്പത്തെത്തുക. 56 ടി20യില്‍ നിന്ന് 1831 റണ്‍സ് ഇന്ത്യക്കായി നേടിയ രാഹുല്‍ രണ്ട് തവണ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്. 110 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ നിരവധി സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കൊപ്പമുള്ളതിനാല്‍ രാഹുലിന് വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം ലഭിച്ചേക്കില്ല.
ഇഷാന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറും ഓപ്പണിങ്ങിലെ ബാക്ക് അപ്പായും പരിഗണിക്കപ്പെടുന്നത് ഇഷാനാവും. നേരിടുന്ന ആദ്യ പന്ത് മുതല്‍ തല്ലിക്കളിക്കാന്‍ ഇഷാന് മിടുക്കുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നും ഇഷാനെ സംബന്ധിച്ച് പോസിറ്റീവായ കാര്യമാണ്. റിഷഭിന് പരിക്കേറ്റാലും ഇഷാന്‍ ഒപ്പമുള്ളത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇഷാന്‍ കിഷന്‍ തന്നെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായേക്കും. ആദ്യ മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. നാളെ നടക്കുന്ന രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക. തുടര്‍ച്ചയായി 10 ടി20 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications