Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യയുടെ 'ശ്രേയസ്', അണ്‍സ്റ്റോപ്പബിള്‍, ഹാട്രിക് ഫിഫ്റ്റി, കൈയടിച്ച് ആരാധകര്‍

1

ധരംശാല: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20യിലും അര്‍ധ സെഞ്ച്വറി നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യുടെ ശ്രേയസ് അയ്യര്‍. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ സ്ഥാനം ചോദ്യമായി ഉയര്‍ത്തുകയാണ്. സമീപകാലത്തായി ടി20യില്‍ പകരക്കാരനായി മാത്രം അവസരം ലഭിച്ചിരുന്ന ശ്രേയസ് ഇപ്പോള്‍ ഗംഭീപ പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ 28 പന്തില്‍ 57 റണ്‍സുമായി മിന്നും പ്രകടനം നടത്തിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതുവരെ ക്രീസില്‍ തുടര്‍ന്നു. 44 പന്തില്‍ 74* റണ്‍സാണ് രണ്ടാം മത്സരത്തില്‍ അദ്ദേഹം നേടിയത്. മൂന്നാം മത്സരത്തില്‍ 45 പന്തില്‍ 73* റണ്‍സാണ് ശ്രേയസ് നേടിയത്. രണ്ട് തവണയും പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ശ്രേയസിന് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയതോടെ ഇന്ത്യക്കായി നാട്ടിലെ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് ശ്രേയസ് സ്വന്തമാക്കിയത്.

1

സാധാരണ നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ശ്രേയസിന് വിരാട് കോലിയുടെ അഭാവത്തിലാണ് മൂന്നാം നമ്പറിലേക്ക് പരിഗണിക്കപ്പെട്ടത്. വലിയ സ്ട്രൈക്കറേറ്റില്‍ കളിക്കാന്‍ കെല്‍പ്പില്ലാത്ത താരമെന്ന ചീത്തേപ്പര് പൊതുവേ ശ്രേയസിനുണ്ട്. എന്നാല്‍ ഈ പരമ്പരയിലൂടെ ആ ചീത്തപ്പേര് അദ്ദേഹം മാറ്റിയെന്ന് തന്നെ പറയാം. ടീമിലെ പ്രമുഖരുടെ അഭാവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പോലും പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ശ്രേയസിന്റെ ബാറ്റിങ് വെടിക്കെട്ടെന്നതാണ് എടുത്തുപറയേണ്ടത്. ഇതോടെ ടി20 ലോകകപ്പില്‍ ശ്രേയസും പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യതകളേറെയിരിക്കുകയാണ്. എന്നാല്‍ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന പ്രശ്നം. മൂന്നാം നമ്പറിലേക്ക് വിരാട് കോലി തിരിച്ചെത്തുന്നതോടെ ശ്രേയസിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്നുറപ്പാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാവും ഇന്ത്യ കൂടുതല്‍ വിശ്വസിക്കുക.

2

അഞ്ചാം നമ്പറിലേക്ക് വരുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് അവസരം ലഭിക്കും. ആറാം നമ്പറില്‍ വെങ്കടേഷ് അയ്യര്‍ അല്ലെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ. ഇതില്‍ എവിടെയാവും ശ്രേയസിന് അവസരം നല്‍കേണ്ടതെന്നത് വലിയ ആശങ്കയുണ്ടാക്കുന്ന ചോദ്യമാണ്. എന്തായാലും എളുപ്പത്തില്‍ ശ്രേയസിനെ തഴയാന്‍ ടീം മാനേജ്മെന്റിന് സാധിച്ചേക്കില്ല.

3

ശ്രേയസിന്റെ പ്രകടനത്തില്‍ ആരാധകരും ഹാപ്പിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ശ്രേയസിന്റെ പ്രകടനത്തെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ കൂടുതല്‍ അവസരം നല്‍കി ശ്രേയസിനെ ടീമിലെ സ്ഥിര സാന്നിധ്യമാക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നാട്ടിലെ ഈ പ്രകടനം മാത്രം വിലയിരുത്തി ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനാവില്ലെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്.

4

മൂന്നാം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് മത്സരത്തില്‍ നിന്ന് 146 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 19 പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്. ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായി. കൂടാതെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 204 റണ്‍സുമായി പരമ്പരയിലെ താരമാവാനും ശ്രേയസിന് സാധിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രേയസ് ഇന്ത്യന്‍ പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Sunday, February 27, 2022, 22:55 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+