Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജു ടി20 ടീമില്‍ തിരിച്ചെത്തി, മൂന്നിലും രോഹിത് ക്യാപ്റ്റന്‍, ടീം പ്രഖ്യാപിച്ചു

1
Sanju Samson Returns, BCCI Announces India’s Squad For 3-Match T20I Series vs Sri Lanka | Oneindia

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി എത്തുന്ന പരമ്പരയില്‍ എടുത്തുപറയേണ്ടത് ചേതേശ്വര്‍ പുജാരയുടെയും അജിന്‍ക്യ രഹാനെയുടെയും അഭാവമാണ്. രണ്ട് പേരും സമീപകാലത്തായി വളരെ മോശം ഫോമിലായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മുംബൈക്കായി രഹാനെ സെഞ്ച്വറി നേടിയെങ്കിലും ടീമിലേക്ക് വിളിയെത്തിയില്ല. പുജാര പൂജ്യത്തിന് പുറത്തായതോടെ തന്നെ അദ്ദേഹത്തിന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.

1

രഹാനെ, പുജാര യുഗം ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം. രണ്ട് പേര്‍ക്കും മടങ്ങിവരവ് ഇത്തവണ കടുപ്പം തന്നെയാണ്. ഈ മാസം 24ന് ടി20 പരമ്പരയാണ് ആദ്യം ആരംഭിക്കുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ 26,27 തീയ്യതികളിലായി നടക്കും. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ ടെസ്റ്റാണെന്നതാണ് മറ്റൊരു കാര്യം. ബംഗളൂരുവാണ് ടെസ്റ്റിന് വേദിയാവുന്നത്.

രോഹിത് യുഗം എന്ന് ഉറപ്പിച്ച് ടെസ്റ്റിലും രോഹിത് തന്നെ ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തിയിരിക്കുന്നു. വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ്. പ്രിയങ്ക് പാഞ്ചലിന് ടീമിലേക്ക് വിളിയെത്തിയതാണ് ടെസ്റ്റില്‍ എടുത്തുപറയേണ്ടത്. വിരാട് കോലിയുടെ 100ാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്. രഹാനെക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യ പരിഗണിക്കുമ്പോള്‍ പുജാരക്ക് പകരം ആരെന്നത് കണ്ടറിയണം.

2

ഹനുമ വിഹാരിയെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും മധ്യനിരയിലാണ് ഇത്രയും നാള്‍ വിഹാരിക്ക് ഇന്ത്യ അവസരം നല്‍കിയിരുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം ശുബ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരവ് നടത്തിയിട്ടുണ്ട്. സ്പിന്‍ നിരയിലേക്ക് കുല്‍ദീപ് യാദവിനെ പരിഗണിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. ജയന്ത് യാദവും സ്പിന്‍ നിരയിലുണ്ട്. ആര്‍ അശ്വിനും ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ് പരിശോധിച്ച് വിശ്രമം അനുവദിച്ചേക്കും. സൗരഭ് കുമാറാണ് ടീമിലേക്കെത്തിയ പുതുമുഖം. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തഴയപ്പെട്ടപ്പോള്‍ കെ എസ് ഭരതിന് അവസരം ലഭിച്ചു. ഇഷാന്ത് ശര്‍മക്ക് ടീമില്‍ ഇടമില്ല.

3

ടെസ്റ്റ് ടീം: രോഹിത് ശര്‍മ ( ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍.

4

ടി20 ടീമിലേക്ക് വരുമ്പോള്‍ വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയത്. ശര്‍ദുല്‍ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. റുതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചു.

ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

Story first published: Saturday, February 19, 2022, 17:00 [IST]
Other articles published on Feb 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+