Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL T20: പരമ്പര പിടിക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ലങ്ക, റുതുരാജ് പുറത്തുതന്നെ, സാധ്യതാ 11

1

ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. രണ്ടാം ടി20 നാളെ ധര്‍മശാലയിലാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7നാണ് മത്സരം. ആദ്യ മത്സരത്തില്‍ 62 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യയിറങ്ങുക. അതേ സമയം ശക്തമായ തിരിച്ചുവരവാവും സന്ദര്‍ശകരായ ശ്രീലങ്ക ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ നടത്തിയ ഗംഭീര പ്രകടനം ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ലെന്നാണ് സൂചന. റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് റുതുരാജിന് അവസരം ലഭിച്ചിരുന്നില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാല്‍ രണ്ടാം മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. ഇന്ത്യ റുതുരാജിന് വേണ്ടത്ര അവസരം നല്‍കുന്നില്ലെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

1

റുതുരാജിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചേക്കില്ല. കളിപ്പിച്ചാലും മൂന്നാം നമ്പറില്‍ അവസരം നല്‍കാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ ഓപ്പണറെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ത്തന്നെ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ഓപ്പണിങ്ങില്‍ നിന്ന് ഇഷാനെ മാറ്റിയേക്കില്ല. ഇഷാന്‍ ഇടം കൈയനാണെന്നതിനാല്‍ അദ്ദേഹത്തിന് മുന്‍തൂക്കമുണ്ട്. റുതുരാജ് വലം കൈയനായതിനാല്‍ രോഹിത്തിനൊപ്പമെത്തിയാല്‍ രണ്ട് വലം കൈയന്‍മാരുടെ ഓപ്പണിങ്ങായി മാറും.

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ സഞ്ജു ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാത്ത സഞ്ജുവിന് ഇത്തവണ തിളങ്ങാനായാല്‍ ടി20 ലോകകപ്പിലേക്ക് ഒരുപടികൂടി അടുക്കാനാവും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സഞ്ജുവിന്റെ മികവിനെ പ്രശംസിച്ചിരുന്നു.

2

ഇന്ത്യ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയേക്കില്ല. ദീപക് ഹൂഡയും ടീമില്‍ തുടര്‍ന്നേക്കും. ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹൂഡക്ക് ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 24 റണ്‍സ് മാത്രമാണ് ഹൂഡ വിട്ടുകൊടുത്തത്. സൂര്യകുമാര്‍ യാദവ് മധ്യനിരയിലില്ലാത്തതിന്റെ അഭാവത്തിലാണ് സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡക്ക് അവസരം ലഭിച്ചത്. രവീന്ദ്ര ജഡേജ പരിക്കിന്റെ ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നാല് ഓവര്‍ പന്തെറിഞ്ഞ് 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

3

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നു. ഏഴ് ബൗളര്‍മാരെയാണ് രോഹിത് ശര്‍മ പരീക്ഷിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവരാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. രണ്ടാം മത്സരത്തിലും ഇതേ ബൗളിങ് കൂട്ടുകെട്ടിനെത്തന്നെ ഇന്ത്യ പരീക്ഷിക്കുമോയെന്ന് കണ്ടറിയാം. വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരൊന്നും ഒപ്പമില്ലെങ്കിലും ഇവരുടെ അഭാവം നികത്താന്‍ മികവുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

4

അതേ സമയം ശ്രീലങ്കയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരു ഘട്ടത്തിലും ഇന്ത്യക്ക് മേല്‍ ആധിപത്യം സൃഷ്ടിക്കാന്‍ ശ്രീലങ്കയ്ക്കായില്ല. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കിയത് ചരിത് അസലന്‍കയുടെ (53*) അര്‍ധ സെഞ്ച്വറി പ്രകടനം മാത്രമാണ്. മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശ്രീലങ്ക ഇറങ്ങിയാല്‍ പോരാട്ടം ആവേശകരമാവുമെന്നുറപ്പ്.

5

സാധ്യതാ പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍

ശ്രീലങ്ക- പതും നിസങ്ക, കമില്‍ മിഷാറ, ജനിത് ലിയാംഗെ, ചരിത് അസലങ്ക, ദിനേഷ് ചണ്ഡിമാല്‍, ദസുന്‍ ഷണക, ചമിക കരുണരത്‌ന, ധുഷ്മന്ത ചമീര, ജെഫ്രി വണ്ടര്‍സേ, പ്രവീണ്‍ ജയവിക്രമ, ലഹിരു കുമാര

Story first published: Friday, February 25, 2022, 10:40 [IST]
Other articles published on Feb 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+