Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇനി അധികം സമയമില്ല', രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം- മുന്നറിയിപ്പ് നല്‍കി സാബ കരീം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ രോഹിത് ശര്‍മ യുഗമാണ്. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ നായകനായതോടെ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. ആദ്യം പരിമിത ഓവറില്‍ മാത്രമാണ് രോഹിത്തിന് നായകസ്ഥാനം ലഭിച്ചതെങ്കിലും വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം കൂടി ഒഴിഞ്ഞതോടെ രോഹിത്ത് ടെസ്റ്റിലും നായകനായി എത്തുകയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പും അടുത്ത വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കെ രോഹിത്തിന് നായകനെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

1

കോലിയെ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ ഐസിസി ട്രോഫികളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ്. ഇപ്പോഴിതാ നായകനെന്ന നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ രോഹിത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാബ കരീം. 'രോഹിത് ശര്‍മയുടെ മുന്നിലെ പ്രധാന ലക്ഷ്യം ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പും അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പുമാണ്. അവന് മുന്നില്‍ അധികം സമയമില്ല.

താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനവും ഫിറ്റ്‌നസുമാണ് പ്രധാന പ്രശ്‌നം. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണേണ്ടതായുണ്ട്. താരങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കൃത്യമായ പൊസിഷനിലേക്ക് താരങ്ങളെ എത്തിച്ച് പിന്തുണക്കേണ്ടതായുണ്ട്. അതാണ് രോഹിത് ശ്രദ്ധിക്കേണ്ടത്. അവന്‍ കാര്യങ്ങളെ സമീപിക്കുന്ന രീതി വ്യത്യസ്തമാണെങ്കില്‍ ഉദ്ദേശ ശുദ്ധി മികച്ചതാണ്'- സാബ കരീം പറഞ്ഞു.

2

2021ലെ ലോകകപ്പില്‍ ഇന്ത്യയെ വലച്ചത് പരിക്കാണ്. ഫിനിഷര്‍ റോളില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള ഹര്‍ദിക്കിനെ ഇന്ത്യ പിന്തുണച്ചിരുന്നു. ഇത് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇത്തവണ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് വെങ്കടേഷ് അയ്യരെയാണ് വളര്‍ത്തിക്കൊണ്ടുവരുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തിളങ്ങിയ വെങ്കടേഷ് ശ്രീലങ്കന്‍ പരമ്പരയിലും തിളങ്ങിയാല്‍ ടി20 ലോകകപ്പില്‍ ഫിനിഷര്‍ റോളിലേക്ക് വെങ്കടേഷിന് തന്നെ അവസരം ലഭിച്ചേക്കും.

നായകനായ ശേഷം രോഹിത് അല്‍പ്പം കര്‍ക്കശക്കാരനായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇത് കണ്ടതാണ്. എന്നാല്‍ അത് പ്രശ്‌നമല്ലെന്നും രോഹിത്തിന്റെ പദ്ധതികള്‍ ഗുണം ചെയ്യുന്നതാണെന്നും സാബ കരീം പറഞ്ഞു. ' രോഹിത് ഇപ്പോള്‍ അല്‍പ്പം കര്‍ക്കശക്കാരനായിട്ടുണ്ട്. എന്നാല്‍ അവന്റെ ലക്ഷ്യം കൃത്യമാണ്. താരങ്ങള്‍ക്കത് മനസിലാവും.

3

മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നപ്പോള്‍ രോഹിത്തില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ കണ്ടതാണ്. രോഹിത് കളത്തിനകത്തും പുറത്തും എങ്ങനെയാണെന്ന് സഹതാരങ്ങള്‍ക്ക് നന്നായി അറിയാം. നിരവധി ഉത്തരവാദിത്തങ്ങള്‍ രോഹിത്തിനുണ്ട്. നിലവില്‍ ഇന്ത്യ വിജയവഴിയിലൂടെ മുന്നേറുകയാണ്. തോല്‍വിയിലേക്കെത്തുമ്പോള്‍ അവന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാം'- സാബ കരീം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യനാക്കിയ നായകനാണ് രോഹിത്. അദ്ദേഹം ഇതുവരെ നയിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ടീം മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഇത് ടീമിനെ സംബന്ധിച്ചും വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ടി20 ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ഇപ്പോള്‍ ഇന്ത്യ ചിന്തിക്കുന്നില്ല. രാഹുല്‍ ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടും മികച്ചതാണ്. യുവതാരങ്ങളെയും പരിഗണിച്ച് മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതുവരെയുള്ള മിന്നും പ്രകടനങ്ങള്‍ വരുന്ന പരമ്പരകളിലും ലോകകപ്പിലും രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

4

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ബാറ്റിങ് നിരയില്‍ കരുത്ത് പകരുമ്പോള്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. യുസ് വേന്ദ്ര ചഹാലിനൊപ്പം രവി ബിഷ്‌നോയിയുടെ സ്പിന്‍ നിരയിലെ പ്രകടനവും മികച്ചതാണ്.

Story first published: Thursday, February 24, 2022, 14:40 [IST]
Other articles published on Feb 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+