ഐസ് കൂൾ ധോണിക്കൊപ്പം ഒന്നര വർഷത്തിന് ശേഷം ബാറ്റിംഗ്.. ഹിറ്റ്മാൻ രോഹിത് ശർമയുടെ അനുഭവം!
2016 തുടക്കത്തിലാണ് രോഹിത് ശർമയും എം എസ് ധോണിയും അവസാനമായി ഒന്നിച്ച് ബാറ്റ് ചെയ്തത്. പരിക്കും വിശ്രമവും ഒക്കെയായി രോഹിത് ശർമയ്ക്ക് കുറേ മത്സരങ്ങൾ കളിക്കാൻ പറ്റാതെ പോയത് ഒരു കാരണം. ധോണി ഇറങ്ങുമ്പോഴേക്കും രോഹിത് ഔട്ടായിപ്പോകുന്നതാണ് മറ്റൊരു കാരണം. എന്തായാലും ഞായറാഴ്ച ശ്രീലങ്കയ്ക്കെതിരെ രണ്ടുപേരും ഒന്നിച്ചപ്പോൾ 157 റൺസിന്റെ പിരിയാത്ത കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു.

എം എസ് ധോണിക്കൊപ്പം ഒന്നരസെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യയെ ജയിപ്പിച്ച ശേഷം സന്തോഷം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു രോഹിത് ശർമ - സ്പെഷൽ ആയ ഒരാൾക്കൊപ്പം ഒരു സ്പെഷൽ നൈറ്റ്. ഇതായിരുന്നു രോഹിത് ധോണിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് എഴുതിയത്. പരമ്പര ജയിച്ചതിലും രോഹിത് സന്തോഷം പ്രകടിപ്പിച്ചു. ധോണിയെ ഐസ് മാൻ എന്നും സ്വയം ഹിറ്റ്മാൻ എന്നുമാണ് രോഹിത് വിളിച്ചത്.
തുടക്കത്തിലേ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പതറിപ്പോയ ഇന്ത്യയെ രോഹിത് ശർമയും എം എസ് ധോണിയും ചേർന്നുള്ള അപരാജിത കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. രോഹിത് ശർമ സെഞ്ചുറി നേടിയപ്പോൾ ധോണി അർധസെഞ്ചുറി അടിച്ചു. ആദ്യത്തെ മൂന്ന് മത്സങ്ങളും ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയാണ് ജയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications