Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പിങ്ക് ബോളിലും രക്ഷയില്ല, സെഞ്ച്വറിയില്ലാതെ കോലി, അവസാന 10 ഇന്നിങ്‌സിലെ പ്രകടനം

1

ബംഗളൂരു: വിരാട് കോലിയുടെ അന്താരാഷ്ട്ര സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് വീണ്ടും നീളുകയാണ്. ബംഗളൂരുവില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറിയോടെ കോലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവയും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ 48 പന്തുകള്‍ നേരിട്ട് 23 റണ്‍സാണ് കോലിക്ക് നേടാനായത്. ധനഞ്ജയ് ഡി സില്‍വയുടെ പന്തിലാണ് കോലി പുറത്തായത്. സ്പിന്‍ ബൗളിങ്ങിന് മുന്നിലെ കോലിയുടെ ദൗര്‍ബല്യം വീണ്ടും വീണ്ടും തുറന്ന് കാട്ടപ്പെടുകയാണ്. രണ്ട് ബൗണ്ടറിയടക്കം നിലയുറപ്പിച്ച് വരികെയാണ് കോലിക്ക് കാലിടറിയത്.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചിട്ടും പഴയ പ്രതാപത്തിലേക്കെത്താന്‍ കോലിക്കായിട്ടില്ലെന്നതാണ് എടുത്തുപറയേണ്ടത്. കോലിയുടെ അവസാന 10 ഇന്നിങ്‌സുകള്‍ പരിശോധിക്കുമ്പോള്‍ ഭേദപ്പെട്ട പ്രകടനം എന്ന് മാത്രമെ പറയാനാവു. പഴയ കോലിയുടെ നിലവാരത്തിലേക്ക് ഇപ്പോള്‍ കോലിക്ക് ഉയരാനാവുന്നില്ലെന്നത് എല്ലാവരെയും നിരാശപ്പെടുത്തുന്ന കാര്യമാണ്.

1

23,45,29,79,18,35,36,0,44,50 എന്നിങ്ങനെയാണ് കോലിയുടെ അവസാന 10 ഇന്നിങ്‌സിലെ പ്രകടനം. രണ്ട് തവണ മാത്രമാണ് കോലിക്ക് അര്‍ധ സെഞ്ച്വറി നേടാനായത്. ഒരു തവണ അദ്ദേഹം പൂജ്യത്തിന് പുറത്താവുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാന്‍ സാധിക്കാത്തത് കോലിയെ മാത്രമല്ല ആരാധകരെ സംബന്ധിച്ചും വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. കോലിയുടെ 71ാം അന്താരാഷ്ട്ര സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടുപോയിരിക്കുകയാണ്.

1

ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് ഇനിയും നടക്കാനിരിക്കെ കോലി മറ്റൊരു സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ ഫോമില്‍ കോലിയെ വിശ്വസിക്കാനുമാവുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് കോലി ടീമിന്റെ നട്ടെല്ലാണ്. എന്നാല്‍ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ കോലി ടീമിന് ഭാഗമാവുന്നു. മികച്ച യുവതാരങ്ങളടക്കം അവസരത്തിനായി കാത്തിരിക്കവെ കോലിയില്‍ നിന്ന് പഴയ പോലൊരു പ്രകടനത്തോടെ ഗംഭീര തിരിച്ചുവരവ് കാണാനാവുമോയെന്നത് കണ്ടറിയണം.

1

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ പ്രയാസപ്പെടുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യക്ക് 177 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (4), രോഹിത് ശര്‍മ (15), ഹനുമ വിഹാരി (31), വിരാട് കോലി (23), റിഷഭ് പന്ത് (39) , രവീന്ദ്ര ജഡേജ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്പിന്നിനെ പിച്ച് നന്നായി തുണക്കുന്നതിനാല്‍ ബാറ്റിങ് ദുഷ്‌കരമാണ്. ബംഗളൂരുവിലെ ചെറിയ മൈതാനം പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും ഇത്തവണ സ്പിന്‍ ബൗളര്‍മാര്‍ കൂടുതല്‍ കരുത്തുകാട്ടുന്നതായാണ് വ്യക്തമാവുന്നത്.

ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൊഹാലിയില്‍ നടന്ന മത്സരം വിരാട് കോലിയുടെ 100ാം ടെസ്റ്റായിരുന്നു. 100ാം ടെസ്റ്റില്‍ കോലിയുടെ സെഞ്ച്വറി പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും 45 റണ്‍സിനാണ് കോലി പുറത്തായി. സമീപകാലത്തായി മികച്ച തുടക്കം കോലിക്ക് ലഭിക്കുന്നുണ്ടെങ്കിലും അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

Story first published: Saturday, March 12, 2022, 17:35 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+