Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: രോഹിത്തിന്റെ കൂറ്റന്‍ സിക്‌സ് ആരാധകന്റെ മുഖത്ത്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

1

ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റ് ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. സ്പിന്‍ പിച്ചൊരുക്കി ഇറങ്ങിയ ഇന്ത്യ രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ പൂര്‍ണ്ണ ആധിപത്യം മത്സരത്തില്‍ നേടിയെടുത്തിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ ഇന്നിങ്‌സില്‍ നേടിയ സിക്‌സ് ഒരു ആരാധകന്റെ മൂക്ക് തകര്‍ത്തിരിക്കുകയാണ്. 25 പന്ത് നേരിട്ട് ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 15 റണ്‍സാണ് രോഹിത് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.

1

ഇതില്‍ രോഹിത് പറത്തിയ സിക്‌സ് ഗ്യാലറിയിരുന്ന ഒരു ആരാധകന്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. രോഹിത്തിന്റെ സിക്‌സ് ഗ്യാലറിയിരുന്ന് കൈയിലൊതുക്കാനുള്ള ശ്രമം പാളി. പന്ത് നേരെ വന്ന് മുഖത്തടിക്കുകയും മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ രോഹിത് നേടിയ സിക്‌സാണ് ആരാധകന്റെ മുഖത്ത് പതിച്ചതും അപകടത്തില്‍ കലാശിച്ചതും. മുഖത്ത് നിന്ന് ചോര വന്ന ആരാകന് ഫസ്റ്റ് എയ്ഡ് നല്‍കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെങ്കിലും അദ്ദേഹത്തിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

1

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലിരുന്ന് കുതിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സിന് പുറത്തായി. മായങ്ക് അഗര്‍വാള്‍ (4), രോഹിത് ശര്‍മ (15), ഹനുമ വിഹാരി (31), വിരാട് കോലി (23), റിഷഭ് പന്ത് (39) എന്നിവരൊന്നും വലിയ സ്‌കോര്‍ നേടാതെ പുറത്തായപ്പോള്‍ ശ്രേയസ് അയ്യരുടെ (92) ഒറ്റയാള്‍ പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 98 പന്ത് നേരിട്ട് 10 ഫോറും നാല് സിക്‌സും ശ്രേയസ് നേടി.

1

മറുപടിക്കിറങ്ങിയ സന്ദര്‍ശകര്‍ 109 റണ്‍സില്‍ കൂടാരം കയറി. ഇന്ത്യയില്‍ ടെസ്റ്റിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ തകര്‍ത്തത്. 10 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ പ്രകടനം. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സിന്റെ ലീഡും ഇന്ത്യക്ക് ലഭിച്ചു.

1

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ അതിവേഗം റണ്‍സുയര്‍ത്തുകയാണ്. രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 എന്ന മികച്ച നിലയിലാണ്. റിഷഭ് പന്ത് 29 പന്തില്‍ 50 റണ്‍സുമായി ക്രീസിലുണ്ട്. ശ്രേയസ് അയ്യരാണ് (13*) റിഷഭിനൊപ്പമുള്ളത്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി 11 ജയം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കും.

Story first published: Sunday, March 13, 2022, 18:16 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+