
അവസാനമായി ഇന്ത്യയില്‍ ഡേ നൈറ്റ് ടെസ്റ്റ് നടന്നത് 2019ല്‍ ബംഗ്ലാദേശിനെതിരെയാണ്. അന്ന് ഇന്ത്യക്കായിരുന്നു ജയം. ഇതിന് ശേഷം ഓസ്്‌ട്രേലിയയില്‍ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചപ്പോള്‍ നാണംകെട്ട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക ഏറെക്കുറെ അസാധ്യമാണ്. അത്രക്ക് മികച്ച റെക്കോഡാണ് ഇന്ത്യക്ക് നാട്ടില്‍ ടെസ്റ്റിലുള്ളത്. 10 വര്‍ഷത്തിലേറെയായി ഒരു ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല.

വിരാട് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ്. അതിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റിനിറങ്ങുമ്പോള്‍ കോലിയില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ബംഗളൂരു കോലിക്ക് നന്നായി അറിയാവുന്ന മൈതാനമാണ്. അതുകൊണ്ട് തന്നെ കോലി തകര്‍പ്പന്‍ സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ കരുതാം.
അവസാന മത്സരത്തില്‍ ഇന്ത്യ അനായാസമായാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. രവീന്ദ്ര ജഡേജയുടെ വിളയാട്ടമാണ് മൊഹാലിയില്‍ കണ്ടത്. പുറത്താവാതെ 175 റണ്‍സും ഒമ്പത് വിക്കറ്റും നേടാന്‍ ജഡേജക്കായിരുന്നു. ബംഗളൂരുവിലേക്കെത്തുമ്പോഴും ജഡേജയില്‍ നിന്ന് മാച്ച് വിന്നിങ് പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആര്‍ അശ്വിന്‍ മൊഹാലിയില്‍ ആറ് വിക്കറ്റ് നേടി കപില്‍ ദേവിന്റെ ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു.

രണ്ടാം മത്സരത്തിലെ ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ ശക്തമാവും. പരിക്കില്‍ നിന്ന് മോചിതനായി അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവിനാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ആദ്യ മത്സരത്തില്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട ജയന്ത് യാദവിന് രണ്ടാം ടെസ്റ്റില്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കും. പകരം അക്ഷര്‍ എത്തുന്നതോടെ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവും.

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. ഐസിസി കിരീടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടെസ്റ്റില്‍ നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്നിങ്‌സ് ജയം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിലും ഇന്നിങ്‌സ് ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications












