IND vs SL: പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റും, ഐപിഎല്‍ മൂന്ന് വേദികളില്‍- വ്യക്തമാക്കി ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയില്‍ പിങ്ക് ബോള്‍ ടെസ്റ്റും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റാണ് പിങ്ക് ബോളില്‍ നടക്കുക. ബംഗളൂരുവാകും മത്സരത്തിന് വേദിയാവുക. മൂന്ന് ടി20യും പരമ്പരയില്‍ ഉള്‍പ്പെടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരക്ക് ശേഷമാവും ശ്രീലങ്കന്‍ പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലുള്ളത്.
'അതെ, പിങ്ക്‌ബോള്‍ ടെസ്റ്റ് ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ശ്രീലങ്കന്‍ പരമ്പരയുടെ വേദി എവിടെയാണെന്ന് കൃത്യമായി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അധികം വൈകാതെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും'- ഗാംഗുലി വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയാവുന്നത്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് നടന്നത്. പിന്നീട് 2021ല്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചു.

വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമെന്ന നിലയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ശ്രദ്ധ പിടച്ചുപറ്റുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അവസാനമായി കോലി സെഞ്ച്വറി നേടിയത് 2019ലെ പിങ്ക് ബോള്‍ ടെസ്റ്റിലാണ്. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലായിരുന്നു ഈ പ്രകടനം. ഇതിന് ശേഷം ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് സെഞ്ച്വറി നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റ് വരുമ്പോള്‍ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബംഗളൂരുവിലാണ് പിങ്ക് ബോള്‍ ടെസ്റ്റ് നടക്കാനുള്ളത്. ഐപിഎല്ലിലൂടെ കോലിക്ക് കളിച്ച് വലിയ അനുഭവസമ്പത്തുള്ള മൈതാനമാണ് ബംഗളൂരുവിലേത്. അതുകൊണ്ട് തന്നെ കോലി സെഞ്ച്വറിയോടെ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം രാജിവെച്ച കോലി നിലവില്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനുള്ള തീരുമാനത്തിലാണ്. കോലിയുടെ പ്രകടനം ശരാശരി നിലവാരത്തില്‍ നിന്ന് താഴോട്ട് പോയിട്ടില്ലെങ്കിലും മൂന്നക്ക സംഖ്യയിലേക്ക് എത്താനാകുന്നില്ലെന്നതാണ് പ്രശ്‌നം. ശ്രീലങ്കയ്‌ക്കെതിരേ കോലി ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം,

ഐപിഎല്ലിനെക്കുറിച്ചുള്ള നിര്‍ണ്ണായകമായ ചില സൂചനകളും ഗാംഗുലി നല്‍കി. ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നതെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് സാധ്യത. 2020ല്‍ പൂര്‍ണ്ണമായും യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ 2021ന്റെ ആദ്യ പാദം ഇന്ത്യയിലും രണ്ടാം പാദം യുഎഇയിലുമായാണ് പൂര്‍ത്തിയാക്കിയത്. ഇത്തവണയും കോവിഡ് സാഹചര്യം പ്രതികൂലമാണെങ്കിലും ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ.
'ഈ വര്‍ഷം കോവിഡ് പ്രതികൂലമായില്ലെങ്കില്‍ ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടക്കും. വേദികളെക്കുറിച്ച് പറഞ്ഞാല്‍ മുംബൈ, പൂനെ, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നടത്താമെന്നാണ് കരുതുന്നത്. നോക്കൗട്ട് മത്സരങ്ങളുടെ വേദി ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നു' -ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ അടച്ചിട്ട വേദിയില്‍ ടൂര്‍ണമെന്റ് നടത്തുന്നത് പോലും വലിയ സാഹസികതയാണെന്ന് തന്നെ പറയാം.

15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 1200ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 590 താരങ്ങള്‍ അടങ്ങുന്ന ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുകള്‍ ഐപിഎല്ലിന്റെ 15ാം സീസണിലുണ്ടാവും. വാശിയേറിയ ലേലം ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ലേലത്തിന്റെ പ്രതിഫല റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലുണ്ടെന്നത് ആരാധകരുടെയും ആവേശം ഉയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications