For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'എന്തൊരു പിച്ചാണിത്', രണ്ടാം ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ബംഗളൂരുവിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമായതാണ്. എന്നാല്‍ ഇത്തവണ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന രീതിയിലാണ് പിച്ചുള്ളത്

1

ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്റ്റ് പുരോഗമിക്കുകയാണ്. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം 16 വിക്കറ്റുകളാണ് വീണത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന തകര്‍ന്ന നിലയിലാണ്. ബംഗളൂരുവിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമായതാണ്. എന്നാല്‍ ഇത്തവണ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന രീതിയിലാണ് പിച്ചുള്ളത്.

സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും നല്ല പിന്തുണ ലഭിക്കുന്നു. പന്തിന് അപ്രതീക്ഷിത ബൗണ്‍സും ടേണും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. എന്തിനാണ് ഇന്ത്യക്ക് ഇത്തരമൊരു പിച്ചെന്നാണ് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ സംസാരിക്കവെ ചോദിച്ചത്.

1

' ഇന്ത്യക്ക് ഇത്തരമൊരു പിച്ചിന്റെ ആവിശ്യം എന്താണ്? ആദ്യ ഓവര്‍ മുതല്‍ പന്ത് ഓരോ വഴിയിലൂടെയാണ് പോകുന്നത്. അപ്രതീക്ഷിത ടേണും ബൗണ്‍സും. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ ദിവസമല്ല. ആദ്യ ഓവര്‍ മുതല്‍ ഇതാണ് അവസ്ഥ. ഇന്ത്യക്ക് ഇപ്പോള്‍ എന്തിനാണ് ഇത്തരമൊരു പിച്ച്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമെല്ലാം ഇത്തരത്തിലുള്ള പിച്ചുകളാണ് ഇന്ത്യ തയ്യാറാക്കിയത്. തുടര്‍ച്ചയായി ഇത്തരം പിച്ചുകള്‍ തയ്യാറാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല'- ആകാശ് ചോപ്ര പറഞ്ഞു.

1

മികച്ച ബാറ്റിങ് കരുത്തുള്ള ഇന്ത്യ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ പലപ്പോഴും സ്പിന്‍ പിച്ചാണ് തയ്യാറാക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെ പൂര്‍ണ്ണമായും സ്പിന്‍ പിച്ചൊരുക്കുന്നത് മത്സരത്തില്‍ ഇന്ത്യക്ക് വലിയ ഗുണമാകാറുണ്ടെങ്കിലും എതിരാളികളുടെ വിമര്‍ശനം പലപ്പോഴും ഏറ്റുവാങ്ങാറുണ്ട്. പല ടീമുകളും ഇന്ത്യ സ്പിന്‍ ആധിപത്യം കൂടുതലുള്ള പിച്ചൊരുക്കുന്നതിനെതിരേ വിമര്‍ശനം ഉന്നയിക്കാറുണ്ട്.

1

മത്സരത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടാനാവാതെയാണ് പുറത്തായത്. ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ പ്രതിഭക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. 'ഇത്തരം പിച്ചുകളില്‍ കഴിവിന് വലിയ പ്രാധാന്യമുണ്ട്. മികച്ച ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടാനാവും. പിച്ചില്‍ വേഗത്തില്‍ കുത്തുന്ന പന്തുകള്‍ തെറിക്കുകയോ വേഗം കുറയുകയോ ചെയ്യുന്നു. റാവല്‍പിണ്ടി പിച്ച് മോശമാണെന്ന് നമ്മള്‍ പറയാറുണ്ട്. അത് റോഡാണെന്ന് എല്ലാവരും പറയാറുണ്ട്. അതേ പോലെ ഈ പിച്ചും മോശമാണെന്നാണ് ഞാന്‍ പറയുന്നത്. പ്രതിഭയേക്കാള്‍ കൂടുതല്‍ ബാറ്റ്‌സ്മാന് ഭാഗ്യമാണ് വേണ്ടത്. ശ്രേയസ് അയ്യരുടെ പ്രകടനം വ്യത്യസ്തമായ ഒരു കഥ തന്നെയാണ്' - ആകാശ് കൂട്ടിച്ചേര്‍ത്തു.

1

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 166 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകര്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ 252 റണ്‍സ് ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന തകര്‍ന്ന അവസ്ഥയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയെക്കാള്‍ 166 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകരായ ശ്രീലങ്ക. നിരോഷന്‍ ഡിക്വെല്ലയും (13), ലസിത് എംബുല്‍ദാനിയയുമാണ് ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് ഷമി രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരം മൂന്ന് ദിവസംകൊണ്ട് ഇന്നിങ്‌സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും വമ്പന്‍ ജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Story first published: Sunday, March 13, 2022, 12:36 [IST]
Other articles published on Mar 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+