ശ്രീലങ്കാദഹനം... വിരാട് കോലിയും രോഹിത് ശർമയും കട്ടയ്ക്ക് കട്ട.. ബൗളിംഗിൽ ഭുമ്രയും ഭുവിയും കിടുക്കി!!
കൊളംബോ: ടെസ്റ്റ് പരമ്പര 3- 0 ന് തൂത്തുവാരിയതിന് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരി. 5 - 0ന്. ശ്രീലങ്കയെ അവരുടെ നാട്ടിൽ വെച്ച് ഇങ്ങനെ തോൽപ്പിക്കൽ കുറച്ച് കാലം മുമ്പ് വരെ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ വിരാട് കോലിയും സംഘവും ഒന്ന് ചെറുത്തുനിൽക്കാൻ പോലും മരതക ദ്വീപുകാരെ അനുവദിച്ചില്ല. ശരിക്കും ലങ്കാദഹനം.
ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ ആധിപത്യമായിരുന്നു ഇന്ത്യയുടെ വക. രോഹിത് ശർമയും വിരാട് കോലിയും സെഞ്ചുറികൾ കൊണ്ട് ലങ്കൻ ബൗളർമാരെ അമ്മാനമാടിക്കളഞ്ഞു. മുൻ ക്യാപ്റ്റൻ ധോണിയും വമ്പൻ തിരിച്ചുവരവ് നടത്തി. ബൗളിംഗിൽ പക്ഷേ ജസ്പ്രീത് ഭുമ്രയാണ് താരമായത്. ഭുവനേശ്വറും സ്പിന്നർമാരും സഹായിച്ചു. ലങ്കയ്ക്ക് അങ്ങനെ എടുത്തുപറയാനൊന്നും ആരുമുണ്ടായില്ല.

ടോപ് സ്കോറർ കോലി
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിരാട് കോലി അടിച്ചെടുത്തത് 330 റൺസ്. ശരാശരി 110. രണ്ട് സെഞ്ചുറികൾ ഒരു ഫിഫ്റ്റി. 131 ആണ് ഉയർന്ന സ്കോർ.

രോഹിത് തൊട്ടുപിന്നിൽ
രോഹിത് ശർമയും ഒട്ടും മോശമാക്കിയില്ല. രണ്ട് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും രോഹിതിന്റെ പേരിലും ഉണ്ട്. ആകെ റൺസ് 302. ശരാശരി 75.

മാത്യൂസ് മാത്രം
5 കളിയിൽ 192 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. മൂന്ന് കളി മാത്രം കളിച്ച തിരിമാനെ 165 റൺസെടുത്തു.

ധോണി ഈസ് ബാക്ക്
മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ മികച്ച തിരിച്ചുവരവാണ് ലങ്കയിൽ കണ്ടത്. 4 ഇന്നിംഗ്സിൽ ധോണി 162 റൺസെടുത്തു. ശിഖർ ധവാനും അടിച്ചു 190 റൺസ്.

ജസ്പ്രീത് ഭുമ്ര
5 കളിയിൽ 15 വിക്കറ്റുമായി ജസ്പ്രീത് ഭുമ്രയാണ് പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടത്തിന് ഉടമയായത്. അവസാന മത്സരത്തിൽ ഭുവനേശ്വര്‍ കുമാർ 5 വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications