കോലിയുടെ മുന്നിൽ സച്ചിൻ വെറുമൊരു ആമ, റിക്കി പോണ്ടിങ് ഒച്ച്... വിരാട് കോലി അതിവേഗം ബഹുദൂരം!!
കൊളംബോ: വിരാട് കോലിയുടെ മുപ്പതാം ഏകദിന സെഞ്ചുറിയാണ് ഇപ്പോൽ ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇപ്പോൾ. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമാണ് കോലി ഇപ്പോൾ. മുന്നില്‍ സച്ചിൻ മാത്രം. എന്നാൽ രസകരമായ കണക്ക് അതൊന്നുമല്ല. നോക്കൂ...

എക്സ്പ്രസ് വേഗത്തില്‍ കോലി
ഏറ്റവും വേഗത്തിൽ 30 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് കൂടിയാണ് വിരാട് കോലിയുടെ പേരിലുളളത്. 194 ഏകദിനങ്ങളില്‍ നിന്നായി 186 ഇന്നിഗ്സുകൾ മാത്രമേ കോലി 30 സെഞ്ചുറിയടിക്കാൻ എടുത്തുള്ളൂ. എന്ന് വെച്ചാൽ ഏകദേശം ആറ് ഇന്നിംഗ്സിന് ഒരു സെഞ്ചുറി.

സച്ചിൻ പിന്നില്‍
ഏറ്റവും കൂടുതൽ സെഞ്ചുറി സച്ചിന്റെ പേരിൽ ആയിരിക്കാം. എന്നാൽ വേഗത്തിൽ 30 സെഞ്ചുറി എന്ന റെക്കോർഡിൽ സച്ചിന്‍ കോലിയുടെ അടുത്തൊന്നും എത്തില്ല. 267 ഇന്നിംഗ്സുകൾ കളിക്കേണ്ടിവന്നിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന് 30 സെഞ്ചുറിയെത്താൻ.

പോണ്ടിങ് എത്രയോ പിന്നിൽ
ഈ മൂന്ന് പേരുടെയും കൂട്ടത്തിൽ മൂന്നാമൻ പോണ്ടിംഗാണ്. 349 ഇന്നിംഗ്സുകളിൽ നിന്നാണ് പോണ്ടിങ് 30 സെഞ്ചുറി അടിച്ചത്. കോലിയെക്കാള്‍ 165 ഇന്നിംഗ്സുകൾ കൂടുതൽ. ഏകദേശം 11 ഇന്നിംഗ്സിന് ഒരു സെഞ്ചുറി. ഇതാണ് പോണ്ടിംഗിന്റെ കണക്ക്.

സച്ചിനൊപ്പം, സച്ചിന് പിന്നിൽ
ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡിൽ സച്ചിനൊപ്പം എത്തി കോലി. 8 സെഞ്ചുറികൾ. ഏതെങ്കിലും ഒരു എതിരാളികൾക്ക് നേരെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടത്തിൽ സച്ചിന് തൊട്ടുപിന്നിലാണ് കോലി ഇപ്പോൾ. ഓസ്ട്രേലിയയ്ക്ക് എതിരെ സച്ചിന് 9 സെഞ്ചുറികളുണ്ട്.

ധോണിക്കും റെക്കോർഡ്
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 100 സ്റ്റംപിങ് പൂർത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പർ എന്ന റെക്കോര്‍ഡാണ് ധോണി ശ്രീലങ്കയിൽ സ്വന്തമാക്കിയത്. സങ്കക്കാരയുടെ 99 സ്റ്റംപിങ് എന്ന റെക്കോര്‍ഡാണ് ധോണി തകർത്തത്. കലുവിതരണ (75), മോയിൻ ഖാൻ (73) ആദം ഗിൽക്രിസ്റ്റ് (55) എന്നിവരാണ് മറ്റ് സ്റ്റംപിങ് വീരന്മാർ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications