Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'പുജാര, രഹാനെ, ഇഷാന്ത്, സാഹ', നാല് താരങ്ങള്‍ പുറത്തേക്ക്, വലിയ മാറ്റത്തിന് ഇന്ത്യ

1

മുംബൈ: ഇന്ത്യയുടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ നിര്‍ണ്ണായക മാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. നാല് സീനിയര്‍ താരങ്ങളെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി യുവതാരങ്ങളെ പരിഗണിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരോടൊപ്പം സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരെയും മാറ്റിനിര്‍ത്താന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ദി ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രഹാനെയും പുജാരയും ഏറെ നാളുകളായി മോശം ഫോമിലാണ്. ദക്ഷിണാഫ്രിക്കയിലും നിരാശപ്പെടുത്തിയതോടെ രണ്ട് പേരുടെയും വിധി കുറിക്കപ്പെട്ടു. രഹാനെക്കും പുജാരക്കും ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കാനാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം രണ്ട് പേരും രഞ്ജി ട്രോഫി കളിക്കാനും സാധ്യതകളേറെയാണ്.

1

രഹാനെക്കും പുജാരക്കും പകരം യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നു. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. രണ്ട് പേരും മധ്യനിരയിലും ടോപ് ഓഡറിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് തലമുറ മാറ്റം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനിയും ഇവരെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകുക ടീമിന് ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്.

പേസര്‍ ഇഷാന്തിനെ ഏറെ നാളുകളായി പരിക്ക് തളര്‍ത്തുന്നുണ്ട്. കൂടാതെ മോശം ഫോമും. അതുകൊണ്ടാണ് ഇഷാന്തിന് പകരക്കാരനെ തേടാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍ എന്നിവരെ ബാക്ക് അപ്പ് പേസര്‍മാരായി വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. അധികം വൈകാതെ ഉമേഷ് യാദവിനും ടീമിലെ സ്ഥാനം നഷ്ടമായേക്കും. മികച്ച ഫിറ്റ്‌നസ് ഉള്ളതുകൊണ്ടാണ് ഉമേഷ് ഇപ്പോഴും ബാക് അപ്പായി തുടരുന്നത്.

2

റിഷഭ് പന്ത് ക്ലിക്കായതോടെ വൃദ്ധിമാന്‍ സാഹക്ക് സ്ഥിരം ബെഞ്ചിലാണ് സ്ഥാനം. സീനിയര്‍ താരത്തെ ഇനിയും പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ശ്രീകാര്‍ ഭരത്തിനെയാണ് ഇന്ത്യ സാഹക്ക് പകരക്കാരനായി കാണുന്നത്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങിയ താരം സാഹക്ക് പകരം വിക്കറ്റ് കീപ്പറായി ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ നായകനെ കണ്ടെത്തേണ്ടതായുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് രോഹിത് തന്നെയാവും ടെസ്റ്റിലും ഇന്ത്യയെ നയിക്കുക. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഒരു നായകനെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനെന്നാണ് സൂചന. ഇന്ത്യയുടെ സാഹചര്യത്തില്‍ നല്ലത് അതാണെന്നാണ് പ്രമുഖരും അഭിപ്രായപ്പെടുന്നത്. നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

3

ഈ മാസം 25നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ഒരു മത്സരം പിങ്ക് ബോളിലായിരിക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം മൂന്ന് മത്സര ടി20 പരമ്പരയും ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ കളിക്കുന്നുണ്ട്. മാര്‍ച്ച് 18നാണ് പരമ്പര അവസാനിക്കുന്നത്. വിരാട് കോലിയുടെ 100ാം ടെസ്റ്റ് മത്സരത്തിന് ശ്രീലങ്കന്‍ പരമ്പര സാക്ഷ്യം വഹിക്കുന്നുണ്ട്. കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് 100ാം ടെസ്റ്റില്‍ അവസാനിപ്പിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Story first published: Thursday, February 10, 2022, 18:23 [IST]
Other articles published on Feb 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+