Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'പുജാരയും രഹാനെയും ഇനി ഇന്ത്യന്‍ ടീമിലേക്ക് വരില്ല', കാരണം വ്യക്തമാക്കി ഗവാസ്‌കര്‍

1

മുംബൈ: ശ്രീലങ്കയ്ക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായത് ചില സീനിയര്‍ താരങ്ങളുടെ അഭാവമാണ്. ഇന്ത്യയുടെ അഭിമാന താരങ്ങളെന്ന് വിളിക്കാവുന്നവരാണ് ഇവരില്‍ പലരുമെങ്കിലും സമീപകാലത്തെ മോശം പ്രകടനം കൊണ്ട് ടീമിലെ സ്ഥാനം നഷ്ടമായവരാണ് ഇവരില്‍ പലരും. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളാണ്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുന്ന ഇരുവരെയും ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്.

1

ദക്ഷിണാഫ്രിക്കന്‍ പരമ്പര രണ്ട് പേര്‍ക്കും മുന്നിലുള്ള അവസാന കച്ചിത്തുരുമ്പായിരുന്നെങ്കിലും രണ്ട് പേര്‍ക്കും ഈ അവസരത്തെ മുതലാക്കാനായില്ല. ഇതോടെ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിച്ച് തിരിച്ചെതത്താനാണ് ബിസിസി ഐ ഇരുവരോടും ആവിശ്യപ്പെട്ടത്. ഇത് പ്രകാരം രണ്ട് പേരും രഞ്ജി കളിക്കുകയും രഹാനെ സെഞ്ച്വറിയും പുജാര അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു. എന്നിട്ടും രണ്ട് പേരെയും തഴഞ്ഞു. ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ പൂര്‍ണ്ണമായി അടഞ്ഞോ എന്നാണ് ഇനി അറിയേണ്ടത്.

2

തിരിച്ചുവരാന്‍ ഇനിയും അവസരം ഉണ്ടെന്നാണ് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. 'ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയോ 80-90 റണ്‍സോ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അജിന്‍ക്യ രഹാനെ ആക്രമണോത്സകതയോടെയാണ് കളിച്ചതെന്നത് ശരിയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള റണ്‍സും നേടേണ്ടതായുണ്ട്. ടീമിന് റണ്‍സ് ആവിശ്യമാണ് അത് നേടാനാവാത്തതിനാല്‍ത്തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു' -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

3

രഹാനെയും പുജാരയും മോശം ഫോമിലായിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇരുവരെയും കൈവിടാതെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും സീനിയര്‍ താരങ്ങള്‍ക്ക് വളരെയധികം പിന്തുണ നല്‍കി. എന്നിട്ടും ഫോമിലേക്കുയരാനാവാതെ വന്നതോടെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് പറയാം.

എന്നാല്‍ വിരമിക്കാനുള്ള അവസരം നല്‍കണമെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ളവരാണ് ഇരുവരും. അതുകൊണ്ട് തന്നെ വിരമിക്കാന്‍ അവസരം നല്‍കാതെ തള്ളിപ്പറയുന്നത് നന്ദികേടാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ സ്ഥിരതയോടെ കളിച്ച് മികവ് കാട്ടി തിരിച്ചുവരട്ടെയെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. രഞ്ജി ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങള്‍ ഇരുവര്‍ക്കും നിര്‍ണ്ണായകമാവും.

4

'ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തീര്‍ച്ചയായും തിരിച്ചെത്താനാവും. എന്നാല്‍ എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും 200-250 റണ്‍സ് നേടാന്‍ സാധിക്കണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ പറ്റും. എന്നാല്‍ രഞ്ജി ട്രോഫിക്ക് ശേഷം ഒരു ടെസ്റ്റ് മാത്രമാണുള്ളത്. അത് ഇംഗ്ലണ്ടിനെതിരെയാണ്. അതിന് ശേഷം ടി20 ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റ് പരമ്പര നവംബര്‍ ഡിസംബറിലാവും നടക്കുക. അത് ഇരുവരുടെയും പ്രായം പരിഗണിക്കുമ്പോള്‍ പ്രശ്‌നമാണ്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുകയും അവര്‍ അതിനെ മുതലാക്കുകയും ചെയ്താല്‍ രഹാനെക്കും പുജാരക്കും തിരിച്ചുവരവ് പ്രയാസമാവും'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

5

നിലവില്‍ ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, പ്രിയങ്ക് പാഞ്ചല്‍ തുടങ്ങി നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി പരിഗണിക്കുമ്പോള്‍ ഇവരെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ് ഇപ്പോള്‍ ബിസിസി ഐ നടത്തിയിരിക്കുന്നതെന്ന് പറയാം. ഈ മാറ്റം ഇന്ത്യയുടെ ഭാവിയിലേക്ക് ചിന്തിക്കുമ്പോള്‍ ഗുണകരമാണ്. പുജാര,രഹാനെ എന്നിവരെക്കൂടാതെ ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരെയും ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ഇവര്‍ക്കും തിരിച്ചുവരവ് പ്രയാസം തന്നെയാണ്.

Story first published: Monday, February 21, 2022, 18:20 [IST]
Other articles published on Feb 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+