Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20യില്‍ ഇന്ത്യയുടെ 'കുതിപ്പ്', തോല്‍വി അറിയാതെ 10 മത്സരങ്ങള്‍, ഹിറ്റായി ഹിറ്റ്മാന്‍

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 62 റണ്‍സിന് ജയിച്ചതിന് പിന്നാലെ ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ടി20യില്‍ തോല്‍വി അറിയാതെ ഇന്ത്യ പൂര്‍ത്തിയാക്കുന്ന 10ാമത്തെ മത്സരമാണിത്. ടി20യില്‍ തുടര്‍ച്ചയായി ഇതാദ്യമായാണ് ഇന്ത്യ 10 മത്സരങ്ങളില്‍ ജയം നേടുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്ന കുതിപ്പാണ് ടീം നടത്തുന്നത്. 2021ലെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ വിജയക്കുതിപ്പ് ആരംഭിക്കുന്നത്. 66 റണ്‍സിനായിരുന്നു ഈ ജയം.

ഇതിന് ശേഷം സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ എട്ട് വിക്കറ്റിനും നമീബിയക്കെതിരേ 9 വിക്കറ്റിനും ഇന്ത്യ വിജയിച്ചു. ടി20 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാനാവാതെ പുറത്തായ ഇന്ത്യ പിന്നീട് കളിച്ചത് ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്. അഞ്ച് വിക്കറ്റിനായിരുന്നു ഒന്നാം ടി20യില്‍ ഇന്ത്യ വിജയിച്ചത്. രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ 73 റണ്‍സിനും ഇന്ത്യ വിജയിച്ചു.

1

ഇതിന് ശേഷമാണ് ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടന്നത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനും മൂന്നാം മത്സരത്തില്‍ 17 റണ്‍സിനുമാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ഒടുവിലിതാ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ 62 റണ്‍സിനും ജയിച്ചാണ് ഇന്ത്യ ഈ ചരിത്ര നേട്ടത്തിലേക്കെത്തിയത്. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യ തുടര്‍ ജയങ്ങളുടെ എണ്ണം ഇനിയും ഉയര്‍ത്തുമെന്നുറപ്പാണ്.

രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയതിന് പിന്നാലെ ചരിത്ര കുതിപ്പാണ് നടത്തുന്നത്. നാട്ടില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ജയിക്കുന്ന 15ാമത്തെ ടി20യാണിത്. ഇതോടെ നാട്ടില്‍ കൂടുതല്‍ ടി20 ജയം നേടിയെടുക്കുന്ന നായകന്മാരില്‍ കെയ്ന്‍ വില്യംസണിനൊപ്പമെത്താന്‍ രോഹിത്തിനായി. വെറും 16 മത്സരത്തില്‍ നിന്നാണ് രോഹിത് 15 ജയം ഇന്ത്യക്ക് നേടിക്കൊടുത്തത്. ഒരു മത്സരം മാത്രമാണ് രോഹിത്തിന് കീഴിലാണ് ഇന്ത്യ നാട്ടില്‍ ടി20 തോറ്റത്.

2

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. 2021ല്‍ നാണംകെട്ട ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ വെല്ലുവിളിയാണ് ടി20 ലോകകപ്പ്. ഐസിസി കിരീടമില്ലെന്ന കാരണത്താലാണ് വിരാടിനെ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. അതുകൊണ്ട് തന്നെ ടി20 കിരീടം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. മികച്ച താരങ്ങളെന്ന് വിളിക്കാവുന്നവര്‍ ഏറെയാണെങ്കിലും സ്ഥിരതയോടെ കളിക്കുന്ന കെട്ടുറപ്പുള്ള ടീമിനെ ഇന്ത്യ സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അതുകൊണ്ട് തന്നെ പേസിനെ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരെയും അതിവേഗ പേസര്‍മാരെയും ഇന്ത്യക്ക് ആവിശ്യമാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരുടെ അഭാവമുണ്ട്.

3

ടീമെന്ന നിലയില്‍ ഒത്തിണക്കമുണ്ട്. വെങ്കടേഷ് അയ്യര്‍-സൂര്യകുമാര്‍ യാദവ് മധ്യനിര കൂട്ടുകെട്ടിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. രവീന്ദ്ര ജഡേജയും മടങ്ങിയെത്തിയതോടെ മധ്യനിര കരുത്തുറ്റതായി. ഹര്‍ദിക് പാണ്ഡ്യ ഫോം വീണ്ടെടുത്ത് തിരിച്ചെത്തുമോയെന്നതാണ് ഇനി അറിയേണ്ടത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ഹര്‍ദിക്കിന് നിര്‍ണ്ണായകമാവും.

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും രോഹിത് ശര്‍മയെന്ന നായകനും ഒത്തുചേര്‍ന്നുള്ള കൂട്ടുകെട്ട് വളരെ മികച്ചതാണ്. ഇരുവരുടെയും പദ്ധതികള്‍ ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ടീം പഴയ ഒത്തിണക്കത്തിലേക്ക് വന്നിട്ടുണ്ട്. കോലിക്ക് പഴയ ഫോമിലേക്കെത്താനായാല്‍ ഇന്ത്യന്‍ ടീമിന് കരുത്ത് ഇനിയും ഉയരും. ടി20 ലോകകപ്പിന് മുന്നോടിയായി ഇനിയും ടി20 പരമ്പരകള്‍ ഇന്ത്യ കളിക്കാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ എത്ര തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Friday, February 25, 2022, 11:43 [IST]
Other articles published on Feb 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+