Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 'പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യ നാല് ദിവസം കൊണ്ട് ജയിക്കും', പ്രവചനവുമായി ആകാശ്

1

ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ബംഗളൂരുവില്‍ നടക്കാനിരിക്കവെ വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നാല് ദിവസം കൊണ്ട് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് ജയിക്കുമെന്നാണ് ആകാശ് പ്രവചിച്ചിരിക്കുന്നത്. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 222 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയിക്കാനായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അഞ്ച് ദിവസത്തിന് മുമ്പ് തന്നെയുള്ള ജയമാണ് പ്രതീക്ഷിക്കുന്നത്.

1

ഇപ്പോഴിതാ ബംഗളൂരുവിലേത് ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാണെന്നും നാല് ദിവസം കൊണ്ട് ഇന്ത്യ ജയിക്കുമെന്നുമാണ് ആകാശ് പ്രവചിച്ചിരിക്കുന്നത്. 'ഇന്ത്യക്ക് ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. പിച്ചിലെ പുല്ലിന്റെ അംശം അതാണ് സൂചിപ്പിക്കുന്നത്. പിങ്ക് ബോളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. ആദ്യ സെക്ഷനില്‍ പരമാവധി റണ്‍സടിക്കാന്‍ ശ്രമിക്കണം.

കാരണം പിന്നീട് പന്തിന് നല്ല ചലനം ലഭിച്ചേക്കാം. ഇരു ടീമിലെയും സ്പിന്നര്‍മാര്‍ ചേര്‍ന്ന് 20 വിക്കറ്റിലധികം വീഴ്ത്തും. ഇതില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ 15-17വരെ വിക്കറ്റ് വരെ വീഴ്ത്തിയേക്കും. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചാല്‍ ഇത് 18ന് മുകളിലേക്ക് ഉയര്‍ന്നേക്കാം. ഇന്ത്യ നാല് ദിവസം കൊണ്ട് മത്സരം ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്'- ആകാശ് ചോപ്ര പറഞ്ഞു.

2

ബംഗളൂരുവിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ വലിയ റണ്ണൊഴുക്ക് തന്നെ പ്രതീക്ഷിക്കാം. ഓപ്പണര്‍മാരെന്ന നിലയില്‍ രോഹിത് ശര്‍മക്കും മായങ്ക് അഗര്‍വാളിനും നിര്‍ണ്ണായക റോളാണ് മത്സരത്തിലുള്ളത്. രോഹിത് സമീപകാലത്തായി മോശം ഷോട്ട് സെലക്ഷനിലൂടെ പുറത്താകുന്നു. പ്രത്യേകിച്ച് ബൗണ്‍സറുകളില്‍. ബംഗളൂരുവില്‍ രോഹിത്തിനും മായങ്കിനും മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

3

'ഓപ്പണര്‍മാരെന്ന നിലയില്‍ രോഹിത് ശര്‍മക്കും മായങ്ക് അഗര്‍വാളിനും മുന്നില്‍ വലിയ അവസരമാണുള്ളത്. ഹുക്ക് ഷോട്ട് കല്‍ക്കുമ്പോഴും ബൗണ്‍സുകളെ നേരിടുമ്പോഴും അവന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. രോഹിത് ഹുക്ക് ഷോട്ടിന് ശ്രമിച്ചാല്‍ അത് സിക്സാകാനുള്ള സാധ്യത കൂടുതലാണ്. കാരണം ബംഗളൂരുവിലെ മൈതാനം ചെറുതാണ്. മായങ്കിന് മികച്ച തുടക്കം പല മത്സരങ്ങളിലും ലഭിക്കുന്നുണ്ടെങ്കിലും അതിനെ മുതലാക്കാനാവുന്നില്ല. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹനുമ വിഹാരി തന്റെ അര്‍ധ സെഞ്ച്വറികളെ സെഞ്ച്വറികളാക്കി മാറ്റാന്‍ ശ്രമിക്കണം. അവന്റെ മുകളിലുള്ള ഉത്തരവാദിത്തം ചെറുതല്ല'- ആകാശ് കൂട്ടിച്ചേര്‍ത്തു.

4

പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ജയന്ത് യാദവിന് പകരം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11ലേക്കെത്തിയിട്ടുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ മികവുള്ള അക്ഷര്‍ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്.

5

വിരാട് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി 2019 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. ഇടവേളക്ക് ശേഷം ഇന്ത്യയില്‍ വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റിന് കോലി ഇറങ്ങുമ്പോള്‍ മറ്റൊരു സെഞ്ച്വറി പ്രകടനം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പരമ്പര തൂത്തുവാരിയാല്‍ തുടര്‍ച്ചയായി 11 ജയങ്ങളോടെ ഇന്ത്യന്‍ നായകന്മാരിലെ അപൂര്‍വ്വ റെക്കോഡിനുടമയാവാനും രോഹിത് ശര്‍മക്ക് സാധിക്കും. 2005ന് ശേഷം ഇന്ത്യ ബംഗളൂരുവില്‍ കളിച്ച ഒരു ടെസ്റ്റും തോറ്റിട്ടില്ല. ഭാഗ്യമൈതാനമായതിനാല്‍ത്തന്നെ ഇന്ത്യ വമ്പന്‍ പ്രകടനമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്.

Story first published: Saturday, March 12, 2022, 14:04 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+