Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യയുടെ കളി കൊള്ളാം, പക്ഷെ വലിയൊരു 'ആശങ്കയുണ്ട്', ചൂണ്ടിക്കാട്ടി ജാഫര്‍

1

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് മൂന്ന് മത്സര പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചുകഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. രോഹിത് ശര്‍മ നായകനായ ശേഷം ഇന്ത്യയുടെ പ്രകടന നിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാം. ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷകളും ഇപ്പോള്‍ സജീവമാണ്.

ഓരോ പരമ്പരക്കും ശേഷവും ഇന്ത്യ പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്. ഇന്ത്യ അവസരം നല്‍കുന്ന താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാം. അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ക്ക് മുന്നിലും വലിയ വെല്ലുവിളിയാണുള്ളത്. ഇന്ത്യ ഓരോ മത്സരത്തിന് ശേഷവും കരുത്തുയര്‍ത്തുന്നുണ്ടെങ്കിലും ഒരു പ്രധാന ആശങ്ക ടീമിന് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

1

ഇന്ത്യയുടെ ഡെത്ത് ഓവറിലെ ദൗര്‍ബല്യമാണ് വസിം ജാഫര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായുണ്ടെന്നാണ് വസിം ജാഫര്‍ പറയുന്നത്. '15ാം ഓവര്‍ വരെ ഇന്ത്യയുടെ ബൗളിങ് നിര മികച്ച നിയന്ത്രണത്തോടെയാണ് പന്തെറിഞ്ഞത്. എന്നാല്‍ ഷണക ക്രീസിലേക്കെത്തിയതോടെ എല്ലാ നിയന്ത്രണവും നഷ്ടമായി. മത്സരത്തില്‍ അതുവരെ ഉണ്ടായിരുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യമാണ് അവന്‍ നഷ്ടപ്പെടുത്തിയത്.

ഡെത്ത് ഓവറിലെ ബൗളിങ് ഇന്ത്യ തീര്‍ച്ചയായും പരിഗണനക്ക് എടുക്കേണ്ടതാണ്. ഇത് ആശങ്കയുണ്ടാക്കുന്നു. സാഹചര്യത്തെ നമുക്ക് പറയാമെങ്കിലും അടുത്ത തവണ അല്‍പ്പം കൂടി മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായുണ്ട്. ഡെത്ത് ഓവറിലെ ലെങ്താണ് ശ്രദ്ധിക്കേണ്ടത്. സ്ലോ ബോളിലും ലെങ്ത് നഷ്ടപ്പെടുന്നു. സ്ലോവര്‍ ബൗണ്‍സുകള്‍ അടുത്ത തവണ പരീക്ഷിക്കണം'- വസിം ജാഫര്‍ പറഞ്ഞു.

2

ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം ടി20യിലെ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം മോശമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയില്ല. 20ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 20 റണ്‍സാണ് വിട്ടുകൊടുത്തത്. അവസാന രണ്ട് പന്തും സിക്‌സര്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ 16 റണ്‍സും ശ്രീലങ്ക അടിച്ചെടുത്തു. 18ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ 14 റണ്‍സും വഴങ്ങി. ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ബൗളിങ് തന്നെയാണ് ഡെത്ത് ഓവറില്‍ കാഴ്ചവെച്ചത്.

3

തട്ടകത്തില്‍ ഡെത്ത് ഓവറില്‍ മികവ് കാട്ടാനാവാത്ത ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പിനായി പോകുമ്പോള്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ മികച്ച ഡെത്ത് ഓവര്‍ പദ്ധതികള്‍ ഇന്ത്യക്ക് വേണം. അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ബാറ്റ്‌സ്മാന്‍ ശ്രമിക്കുമ്പോള്‍ യോര്‍ക്കറുകള്‍ക്കൊണ്ടും മികച്ച ലൈനും ലെങ്തും ഉപയോഗിച്ചും റണ്ണൊഴുക്ക് തടയാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കേണ്ടതായുണ്ട്.

4

സ്പിന്നര്‍മാരുടെ പ്രകടനം മോശമില്ല. 2021ലെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ട യുസ് വേന്ദ്ര ചഹാല്‍ ഇത്തവണ ടി20 ലോകകപ്പില്‍ നിര്‍ണ്ണായക ഘടകമായി ടീമിനൊപ്പം ഉണ്ടാവുമെന്നുറപ്പാണ്. ചഹാല്‍ ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണെന്നാണ് ജാഫര്‍ പറയുന്നത്. 'വസിം ജാഫര്‍ തീര്‍ച്ചയായും വലിയ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ 6-8 മാസത്തോളമായി അവന്റെ ബൗളിങ് വളരെ മികച്ചതാണ്. ചെറിയ മൈതാനങ്ങളില്‍ ഇടം കൈയന്‍മാര്‍ക്കെതിരേ പന്തെറിയുമ്പോള്‍ വലിയ വ്യതിയാനങ്ങള്‍ പരന്തില്‍ വരുത്താന്‍ ചഹാലിനാവുന്നുണ്ട്. 6നോടടുത്ത് ഇക്കോണമിയെന്നത് വലിയ അധ്വാനം തന്നെയാണ്'- ജാഫര്‍ കൂട്ടിച്ചേര്‍ത്തു. യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Sunday, February 27, 2022, 15:22 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+