For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'സൂപ്പര്‍ ജഡ്ഡു', ഇന്ത്യക്ക് ഇന്നിങ്‌സ് ജയം, ശ്രീലങ്കയ്ക്ക് വമ്പന്‍ നാണക്കേട്

ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സിന്റെ ലീഡ് നേടിയതോടെ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ചു

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നാണംകെടുത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യേണ്ടി വന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ 178 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഇന്ത്യക്കായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

1

പിച്ചിലെ സ്പിന്നിന്റെ പിന്തുണ വ്യക്തമാക്കി മനസിലാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാതെ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനം ബൗളര്‍മാര്‍ കാട്ടിയതോടെ ശ്രീലങ്ക വന്‍ തകര്‍ച്ച നേരിട്ടു. ലീഡ് വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. ഓപ്പണര്‍ ലഹിരു തിരിമാനെയെ (0) അക്കൗണ്ട് തുറക്കും മുന്നെ ആര്‍ അശ്വിന്‍ മടക്കി.

1

ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന (27), പതും നിസങ്ക (6), ഏഞ്ചലോ മാത്യൂസ് (28) എന്നിവരില്‍ സന്ദര്‍ശകര്‍ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ ഇവര്‍ക്കായില്ല. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ശ്രീലങ്കയ്ക്ക് ഉത്തരമില്ലായിരുന്നുവെന്ന് പറയാം. കരുണരത്‌നയെ മുഹമ്മദ് ഷമി റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ പതും നിസങ്കയെ ആര്‍ അശ്വിന്‍ റിഷഭിന്റെ കൈയിലാക്കി. മാത്യൂസിനെ ജഡേജ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

മധ്യനിരയില്‍ ധനഞ്ജയ് ഡി സില്‍വ (30) അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും ജഡേജക്ക് മുന്നില്‍ വീണു. ചരിത് അസലങ്കയെ (20) അശ്വിനും പുറത്താക്കി. പിച്ചിലെ ബൗണ്‍സും ടേണും മുതലാക്കി പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. സുരങ്ക ലക്മാന്‍ (0), ലസിത് എംബുല്‍ദാനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0) എന്നിവരൊന്നും ബാറ്റുകൊണ്ട് ഒന്നും ചെയ്തില്ല. നിരോഷന്‍ ഡിക്വെല്ല (51*) അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു.

1

നേരത്തെ ഇന്ത്യയുടെ 574 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 174 റണ്‍സിന് കൂടാരം കയറി. സെഞ്ച്വറിക്ക് പിന്നാലെ പന്തുകൊണ്ടും രവീന്ദ്ര ജഡേജ തിളങ്ങിയപ്പോള്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 174ന് പുറത്താവുകയായിരുന്നു. ശ്രീലങ്ക മൂന്നാം ദിനം ആരംഭിച്ചത് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി കളം നിറഞ്ഞതോടെ 174 റണ്‍സിനുള്ളില്‍ ശ്രീലങ്ക കൂടാരം കയറുകയായിരുന്നു. 13 ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

1

ശ്രീലങ്കയ്ക്കായി പതും നിസങ്ക (61) അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്നു. ദിമുത് കരുണരത്‌ന (28), ഏഞ്ചലോ മാത്യൂസ് (22), ചരിത് അസലങ്ക (29) എന്നിവരാണ് ശ്രീലങ്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ശ്രീലങ്കയുടെ അവസാന നാല് ബാറ്റ്‌സ്മാന്‍മാരും അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി. മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 എന്ന നിലയിലാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. രവീന്ദ്ര ജഡേജ (175*) ഇന്ത്യയുടെ ടോപ് സ്‌കോററായി. 228 പന്തുകള്‍ നേരിട്ട് 17 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ ഗംഭീര ബാറ്റിങ്ങാണ് ജഡേജ കാഴ്ചവെച്ചത്. റിഷഭ് പന്ത് (96), ആര്‍ അശ്വിന്‍ (61), ഹനുമ വിഹാരി (58) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറിയും നേടി.

Story first published: Sunday, March 6, 2022, 16:30 [IST]
Other articles published on Mar 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+