IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, എന്നാല്‍ അവസരം ലഭിച്ചേക്കില്ല, അഞ്ച് ദൗര്‍ഭാഗ്യവാന്മാരിതാ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ശ്രീലങ്കന്‍ പരമ്പരയാണ്. മൂന്ന് മത്സര ടി20 പരമ്പരയും രണ്ട് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. 24നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഡേ നൈറ്റ് ടെസ്റ്റാണ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരമാണ്. അതുകൊണ്ട് തന്നെ ഈ മത്സരത്തെ വളരെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ കാണുന്നത്.
ശ്രീലങ്കന്‍ പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. അതിന് പ്രധാന കാരണം ടെസ്റ്റ് പരമ്പരയില്‍ നിന്ന് പ്രമുഖ സീനിയര്‍ താരങ്ങളെ തഴഞ്ഞതാണ്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ല. വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവരെയും തഴഞ്ഞു. ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ നെടുന്തൂണുകളായിരുന്നു ഇവരെങ്കിലും ഇപ്പോള്‍ മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ടിരിക്കുകയാണ്.

സെലക്ടര്‍മാര്‍ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കൃത്യമായ ശ്രമം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശ്രീലങ്കന്‍ പരമ്പരക്കുള്ള ടീമിലേക്ക് നിരവധി യുവതാരങ്ങളെയാണ് ഇന്ത്യ പരിഗണിച്ചത്. ഇത് യുവതാരങ്ങള്‍ക്കും ടീമിനും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൗരഭ് കുമാര്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ച താരമാണ് സൗരഭ് കുമാര്‍. 28കാരനായ താരത്തിന്റെ പേര് പലര്‍ക്കും കേട്ടുകേഴ്‌വിയില്ല. അതുകൊണ്ട് ആരാണ് സൗരഭ് കുമാറെന്ന ചോദ്യം ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയിരുന്നു. 1993 മെയ് 1ന് ജനിച്ച താരം ഉത്തര്‍ പ്രദേശിന്റെ ഭാഗമാണ്. ഇടം കൈയന്‍ സ്പിന്നറായ താരം യുപിക്കുവേണ്ടി അണ്ടര്‍ 19,22, തുടങ്ങിയവയെല്ലാം കളിച്ചിട്ടുണ്ട്. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്.
46 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 196 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഏഴ് വിക്കറ്റ് പ്രകടനം നടത്തിയതാണ് മികച്ച പ്രകടനം. ഇത്തവണ അപ്രതീക്ഷിതമായി ടീമിലേക്ക് വിളിയെത്തിയെങ്കിലും അദ്ദേഹത്തിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയതിനാല്‍ത്തന്നെ മറ്റൊരു ഇടം കൈയന്‍ സ്പിന്നര്‍ക്ക് സാധ്യതയില്ല. കൂടാതെ സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവും ടീമിലുണ്ട്. അതുകൊണ്ട് തന്നെ അരങ്ങേറ്റത്തിനുള്ള അവസരം സൗരഭിന് ലഭിക്കാന്‍ സാധ്യത കുറവാണ്.

പ്രിയങ്ക് പാഞ്ചല്‍
സമീപകാലത്തായി ഇടക്കിടെയ്ക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം കേള്‍ക്കുന്ന പേരാണ് പ്രിയങ്ക് പാഞ്ചല്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തുന്ന താരം ഏറെ നാളുകളായി പ്ലേയിങ് 11ലെ അവസരത്തിനായി കാത്തിരിക്കുകയാണെങ്കിലും പ്രിയങ്ക് പാഞ്ചലിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഇത്തവണയും അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ ഇന്ത്യന്‍ ടീം ബാറ്റിങ് കരുത്ത് പരിശോധിക്കുമ്പോള്‍ പ്രിയങ്കിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പല യുവതാരങ്ങളും തിരിച്ചെത്തിയതോടെ ഇത്തവണ ബാറ്റിങ് നിരയില്‍ സ്ഥാനത്തിനുവേണ്ടി അടിയാണ്. ഇതിനിടെ പ്രിയങ്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
31കാരനായ താരം 100 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷത്തോളമായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമാണ്. 165 ഇന്നിങ്‌സില്‍ നിന്ന് 45.30 എന്ന മികച്ച ശരാശരിയില്‍ 7068 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 24 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ കരിയറിലുള്ളത്. 2016-17ലെ രഞ്ജി ട്രോഫിയില്‍ 1300 റണ്‍സടിച്ചതാണ് എടുത്തുപറയേണ്ട പ്രകടനം.

കുല്‍ദീപ് യാദവ്
മോശം ഫോമിലുള്ള ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുകയും അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് നിരയിലും കുല്‍ദീപ് സ്ഥാനം പിടിച്ചിരിക്കുകയാണ്. അനുഭവസമ്പന്നയാ സ്പിന്നറും അപൂര്‍വ്വ ശൈലിയുള്ള താരമാണ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് 11ല്‍ കുല്‍ദീപിന് അവസരം ലഭിച്ചേക്കില്ല. ജഡേജയും ജയന്ത് യാദവും ഇന്ത്യയുടെ സ്പിന്‍ നിരയിലേക്കെത്താനാണ് സാധ്യത. ഇന്ത്യക്കായി ഏഴ് മത്സരം കളിച്ച താരം 26 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യരെ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കളിപ്പിച്ചേക്കുമെങ്കിലും ടി20 പരമ്പരയില്‍ കളിപ്പിക്കില്ല. സൂര്യകുമാര്‍ യാദവ് മിന്നും ഫോമില്‍ കളിക്കുന്നതോടെ പരിമിത ഓവറിലെ നാലാം നമ്പറില്‍ ഇനി മറ്റൊരാള്‍ക്ക് സ്ഥാനം ലഭിക്കുക പ്രയാസമാണ്. ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രേയസ് അല്‍പ്പം പിന്നോട്ടാണ്. അതേ സമയം സൂര്യ ആദ്യ പന്ത് തൊട്ട് ആക്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ടി20 പരമ്പരയില്‍ അദ്ദേഹം ബെഞ്ചിലിരിക്കും. 33 ടി20യില്‍ നിന്ന് 27.50 ശരാശരിയില്‍ 605 റണ്‍സാണ് താരം നേടിയത്. സ്‌ട്രൈക്കറേറ്റ് 132.97. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അജിന്‍ക്യ രഹാനെ ടീമിന് പുറത്തായതിനാല്‍ ടെസ്റ്റ് ടീമില്‍ ശ്രേയസ് കളിക്കുമെന്ന് ഉറപ്പാണ്.

ദീപക് ഹൂഡ
സ്പിന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസരം നല്‍കിയിരുന്നു. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 55 റണ്‍സും ഒരു വിക്കറ്റും നേടുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഹൂഡ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍ എന്നിവരെല്ലാം മികച്ച ഫോമില്‍ ഓള്‍റൗണ്ടര്‍മാരായി ഉള്ളപ്പോള്‍ ഹൂഡക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 141 ടി20യില്‍ നിന്ന് 23.86 ശരാശരിയില്‍ 2172 റണ്‍സാണ് അദ്ദേഹം നേടിയത്. 13 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications