Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: റിഷഭിനും വിഹാരിക്കും ഫിഫ്റ്റി, ഇന്ത്യക്ക് മികച്ച സ്‌കോര്‍, കോലി 45ന് പുറത്ത്

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ആതിഥേയരായ ഇന്ത്യയുടെ പേരിലുള്ളത്. രവീന്ദ്ര ജഡേജയും (45) ആര്‍ അശ്വിനുമാണ് (10) ക്രീസില്‍. അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെയും (96) ഹനുമ വിഹാരിയുടെയും (58) പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. വിരാട് കോലി 45 റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ഡാനിയ രണ്ടും സുരങ്ക ലക്മാന്‍, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര, ധനഞ്ജയ് ഡി സില്‍വ എന്നവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒന്നാം വവിക്കറ്റില്‍ രോഹിത് ശര്‍മയും (29) മായങ്ക് അഗര്‍വാളും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച രോഹിത്തിനെ ലഹിരു കുമാര പുറത്താക്കിയപ്പോള്‍ ലസിത് എംബുല്‍ഡാനിയക്ക് മുന്നില്‍ മായങ്ക് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.

1

100ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ കോലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ ലസിത് എംബുല്‍ഡാനിയ കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിക്കാന്‍ കോലിക്കായെങ്കിലും മൂന്നക്കം വീണ്ടും അകന്നു നിന്നു. പുജാരക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ ലഭിച്ച അവസരം വിഹാരി (58) മുതലാക്കി. നിലയുറപ്പിച്ച് ഇന്നിങ്സ് പടുത്തുയര്‍ത്തിയ താരം 128 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ നേടിയാണ് പുറത്തായത്. വിശ്വ ഫെര്‍ണാണ്ടോ വിഹാരിയെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

1

മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായെത്തിയ ശ്രേയസ് അയ്യര്‍ (27) ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കെത്താനായില്ല. 48 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ മനോഹരമായി കളിച്ച ശ്രേയസിനെ ധനഞ്ജയ് ഡി സില്‍വ മനോഹരമായ പന്തിലൂടെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് (96) ആറാടി. തല്ലിത്തകര്‍ത്ത് കളിച്ച റിഷഭിന് നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായി. 97 പന്ത് നേരിട്ട് 9 ഫോറും നാല് സിക്‌സുമാണ് റിഷഭ് നേടിയത്. 82 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ ജഡേജ ക്രീസില്‍ തുടരുന്നുണ്ട്.

1

മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും ടീമിലേക്ക് പരിഗണിച്ചാണ് ഇന്ത്യ ടീമിനെ ഇറക്കിയിരിക്കുന്നത്. ശുബ്മാന്‍ ഗില്ലിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടും. ശ്രീലങ്കയും ശക്തമായ നിരയാണ്. ദിമുത് കരുണരത്നക്കൊപ്പം ലഹിരു തിരിമാനെ, ഏഞ്ചലോ മാത്യൂസ് തുടങ്ങിയ സീനിയര്‍ താരങ്ങളും ലങ്കന്‍ നിരയിലുണ്ട്.

പ്ലേയിങ് 11: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ശ്രീലങ്ക: ദിമുത് കരുണരത്ന, ലഹിരു തിരിമാനെ, പതും നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ് ഡി സില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്വെല്ല, സുരങ്ക ലക്മാല്‍, ലസിത് എംബുല്‍ഡാനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര.

1

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറി കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കോലിയുടെ 100ാം ടെസ്റ്റെന്ന നിലയില്‍ മത്സരത്തിന് വലിയ പ്രാധാന്യമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. 2019 ഡിസംബറിന് ശേഷം സെഞ്ച്വറി നേടാനാവാത്ത കോലിക്ക് തന്റെ 100ാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം രണ്ടാം ഇന്നിങ്സില്‍ കാഴ്ചവെക്കാനാവുമോയെന്നത് കണ്ടറിയാം. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്.

1

2019ല്‍ മാത്രമാണ് രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവമാകുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമില്ലാതെ ഇന്ത്യ ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലായിരുന്ന ഇരുവരേയും ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യ മാറ്റിനിര്‍ത്തുകയായിരുന്നു. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം ഡേ നൈറ്റാണ്.

Story first published: Friday, March 4, 2022, 17:43 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+