Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ഏകദിനം നാളെ.. വീണ്ടും ക്യാപ്റ്റനെ മാറ്റാൻ ശ്രീലങ്ക.. ലസിത് മലിംഗ നയിച്ചേക്കും!!

കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം നാളെ (ആഗസ്ത് 31 വ്യാഴാഴ്ച) നടക്കും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് കളി. ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ഒരു ട്വന്റി 20 മത്സരം കൂടി ഉണ്ട്.

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ നേടിയതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ ആഭ്യന്തര കലാപങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നാണം കെട്ട തോൽപിയുടെ പശ്ചാത്തലത്തിൽ സെലക്ടർമാർ രാജിവെക്കാൻ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് പകരക്കാരൻ ക്യാപ്റ്റൻ ചമര കപുദഗേദരയ്ക്ക് പരിക്കേറ്റത്. ഈ പരിക്ക് ഭേദമാകാത്ത പക്ഷം ഫാസ്റ്റ് ബൗളർ ലസിത് മലിംഗയാകും ലങ്കയെ നാലാം ഏകദിനത്തിൽ നയിക്കുക.

 kohlidhoni

അതേസമയം ഇന്ത്യയാകട്ടെ പറയത്തക്ക വേവലാതികൾ ഒന്നും ഇല്ലാതെയാണ് നാലാം ഏകദിനത്തിന് ഇറങ്ങുന്നത്. ബൗളിംഗ് നിര സമ്പൂർണ ഫോമിലാണ്. വിരാട് കോലി, കെ എൽ രാഹുൽ, കേദാർ ജാദവ് എന്നിവര്‍ക്ക് റൺസെടുക്കാനാകുന്നില്ല എന്നത് മാത്രമാണ് ഏക പ്രശ്നം. ഫോമിലുള്ള രോഹിത്, ധവാൻ, ധോണി എന്നിവർ അവസരത്തിനൊത്ത് ഉയരുന്നതോടെ ആ പ്രശ്നവും തീരും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കളി. മത്സരം ടെൻ സ്പോർട്സിൽ തത്സമയം.

Story first published: Wednesday, August 30, 2017, 12:03 [IST]
Other articles published on Aug 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+