
ജഡേജയുടെ വണ്‍മാന്‍ ഷോയെന്ന് പറയാം. ഓള്‍റൗണ്ട് പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ ജഡേജയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. 'മൊഹാലി ടെസ്റ്റിനെ ജഡേജ ടെസ്റ്റെന്നാണ് വിളിക്കാനാവുക. അവന് 10 വിക്കറ്റ് പൂര്‍ത്തിയാക്കാനായില്ലെന്നതാണ് അല്‍പ്പം നിരാശയുണ്ടാക്കുന്ന കാര്യം. അത് മാറ്റിനിര്‍ത്തിയാല്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു കണ്ടത്'- വസിം ജാഫര്‍ പറഞ്ഞു.
ജഡേജ 175 റണ്‍സില്‍ നില്‍ക്കവെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 25 റണ്‍സകലെ ജഡേജക്ക് ഇരട്ട സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞിട്ടാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തതെന്ന് വ്യക്തമാക്കി ജഡേജ തന്നെ രംഗത്തെത്തിയിരുന്നു. മത്സരശേഷം നായകന്‍ രോഹിത് ശര്‍മയും ഇത് തന്നെയാണ് പറഞ്ഞത്.

മത്സരത്തിലെ താരമാവാനും ജഡേജക്ക് സാധിച്ചു. മത്സരശേഷം ജഡേജയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഞാന്‍ എപ്പോഴൊക്കെ മൊഹാലിയില്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ പോസിറ്റീവ് വൈബ് ലഭിച്ചിട്ടുണ്ട്. ടീമിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ വ്യത്യസ്തമായി ഒന്നും ചെയ്തില്ല. എന്റെ കരുത്തിനനുസരിച്ച് കളിക്കുക മാത്രമാണ് ചെയ്തത്' -ജഡേജ പറഞ്ഞു.

മൊഹാലി ജഡേജയുടെ ഭാഗ്യ മൈതാനമാണെന്ന് പറയാം. അവസാനമായി ഇന്ത്യ മൊഹാലിയില്‍ കളിച്ച മൂന്ന് ടെസ്റ്റിലും കളിയിലെ താരമായത് ജഡേജയായിരുന്നു. ഇതുവരെ നാല് ടെസ്റ്റുകളാണ് ജഡേജ മൊഹാലിയില്‍ കളിച്ചത്. 81.75 ശരാശരിയില്‍ 327 റണ്‍സും 27 വിക്കറ്റും അദ്ദേഹം വീഴ്ത്തി. മത്സരശേഷം ജഡേജ സഹതാരങ്ങളോടൊപ്പം കേക്ക് മുറിച്ചാണ് പ്രകടനത്തിന്റെ സന്തോഷം പങ്കുവെച്ചത്. ഒറ്റക്ക് ജഡേജ മത്സരഫലത്തെ മാറ്റിമറിക്കുകയായിരുന്നു.

ശ്രീലങ്കയെ ഫീല്‍ഡ് ചെയ്ത് തളര്‍ത്തി തുടരെ ബാറ്റിങ്ങിനിറക്കി പൂട്ടാനുള്ള ഇന്ത്യയുടെ തന്ത്രം ഫലം കാണുകയായിരുന്നു. 'ഇന്ത്യ ഫോളോ ഓണിലേക്ക് നീങ്ങിയത് മികച്ചൊരു തീരുമാനമായിരുന്നു. അല്ലെങ്കില്‍ മത്സരം ചിലപ്പോള്‍ നാലാം ദിനത്തിലേക്കോ ചിലപ്പോള്‍ അഞ്ചാം ദിനത്തിലേക്കോ നീണ്ടുപോകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്നിങ്‌സ് ജയം നേടിയെടുക്കുന്നതിന്റെ അത്ര മനോഹരമായത് മറ്റൊന്നില്ല. ശ്രീലങ്കയ്ക്ക് മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാനായില്ലെന്നതാണ് അത്ഭുതം. അവര്‍ നാലാം ദിനത്തിലേക്ക് മത്സരം എത്തിക്കാന്‍ പോലും താല്‍പര്യം കാട്ടിയില്ല. ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ്ണ ആധിപത്യത്തിലുള്ള പ്രകടനമായാണ് എനിക്ക് തോന്നുന്നത്' - ജാഫര്‍ പറഞ്ഞുനിര്‍ത്തി.

ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം ബംഗളൂരുവിലാണ്. അതും ഡേ-നൈറ്റ് ടെസ്റ്റ്. ഇന്ത്യയില്‍ നടക്കുന്ന മൂന്നാമത്തെ ഡേ നൈറ്റ് ടെസ്റ്റാണിത്. വിരാട് കോലി തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയത് 2019 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ്. അതുകൊണ്ട് തന്നെ കോലി ഇടവേളക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലൂടെ സെഞ്ച്വറി നേടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications












