For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വിക്കറ്റ് വലിച്ചെറിഞ്ഞു, മോശം ഷോട്ട്, കോലി നിരാശനാണെന്നുറപ്പ്- ഷോണ്‍ പൊള്ളോക്ക്

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സ്വപ്‌ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. കെ എല്‍ രാഹുലിന്റെ (122*) സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ (60) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. ചേതേശ്വര്‍ പുജാര ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ നായകന്‍ വിരാട് കോലിക്ക് (35) മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനായില്ല.

ഇടവേളക്ക് ശേഷം കോലിയുടെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ മികച്ച ഇന്നിങ്‌സായിരുന്നു കോലി നടത്തിയെങ്കിലും ക്ഷമ നഷ്ടപ്പെട്ടതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. സ്റ്റംപിന് പുറത്ത് വൈഡായി വന്ന പന്തില്‍ കയറി ബാറ്റുവെച്ച് തന്റെ പഴയ പ്രതാപം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു. മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി പുറത്ത്. അനാവശ്യ ഷോട്ട് കളിച്ചാണ് കോലി പുറത്തായതെന്ന് പറയാം.

Also Read : IND vs SA: കോലിയെ വിറപ്പിച്ചു, ആര്‍സിബിക്കെതിരേ രണ്ട് വിക്കറ്റുമെടുത്തു- ജാന്‍സണ്‍ 'പുലി'യാണ്

1

ഇപ്പോഴിതാ ആദ്യ ദിനത്തിന് ശേഷം ഏറ്റവും നിരാശരായിരിക്കുന്ന താരങ്ങളിലൊരാള്‍ വിരാട് കോലിയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. 'കോലിയുടെ പുറത്താകല്‍ നോക്കുക. തീര്‍ച്ചയായും അവന്‍ വളരെ നിരാശനായിട്ടുണ്ടാവും. മികച്ച ടെച്ചിലായിരുന്നു അവന്‍ ഉണ്ടായിരുന്നത്. അവന്റെ കാലുകളുടെ ചലനം വളരെ മികച്ചതായിരുന്നു. നിലയുറപ്പിച്ചതിനാല്‍ത്തന്നെ കോലി വലിയ സ്‌കോര്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. താന്‍ പുറത്തായ രീതിയാലോചിച്ച് അവന്‍ ഹോട്ടലില്‍ വളരെ നിരാശനായി ഇരിക്കുകയായിരിക്കുമെന്നുറപ്പാണ്'-പൊള്ളോക്ക് പറഞ്ഞു.

1

സെഞ്ച്വൂറിയനിലെ പിച്ചില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയതിനാല്‍ കോലിക്ക് സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാനുള്ള അവസരമുണ്ടായിരുന്നു. തനിക്ക് നേരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയാന്‍ കോലിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. ടെസ്റ്റില്‍ ഒരിക്കലും കളിക്കാന്‍ പാടില്ലാത്ത മോശം ഷോട്ട് കളിച്ചാണ് കോലിയെപ്പോലൊരു താരം പുറത്തായതെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

അവസാന അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കോലിയുടെ പ്രകടന ഗ്രാഫ് താഴോട്ട് കൂപ്പുകുത്തുകയാണെന്ന് പറയാം. 2017ല്‍ 75.64 ശരാശരിയില്‍ 1059 റണ്‍സാണ് കോലി നേടിയത്. 2018ലത് 55.08 ശരാശരിയില്‍ 1322 റണ്‍സായി. 2019ല്‍ 68 ശരാശരിയില്‍ 612 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ 2020ലെ ശരാശരി 19.33 ആണ്. 2021ല്‍ 29.18 ശരാശരിയില്‍ 496 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇതില്‍ നിന്നെല്ലാം കോലിയുടെ പ്രകടന മികവിലെ ഇടിവ് വ്യക്തം.

3

കോലിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മോശം ഷോട്ടുകള്‍ കളിച്ച് പുറത്താവുകയെന്നത് കോലിയെപ്പോലൊരു താരത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. രണ്ടര വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പ്രകടനം നടത്തി തിരിച്ചുവരുമോയെന്ന് കാത്തിരുന്ന് കാണാം.

അതേ സമയം വിമര്‍ശനങ്ങള്‍ക്ക് നടുവിലും ആദ്യ ദിനം അജിന്‍ക്യ രഹാനെ നടത്തിയ പ്രകടനം ശ്രദ്ധേയമായി. സമ്മര്‍ദ്ദമില്ലാതെ ബാറ്റുവീശിയ രഹാനെ 81 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനം രാഹുല്‍-രഹാനെ കൂട്ടുകെട്ട് എത്ര ദൂരം മുന്നോട്ട് പോകുമെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിക്കാന്‍ രഹാനെക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ലഭിക്കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ ലക്ഷ്യം.

Story first published: Monday, December 27, 2021, 10:02 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+