ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ട്വന്റി-20: സെലക്ടര്‍മാര്‍ ധോണിയെ ഒഴിവാക്കുമോ?
മുംബൈ: ക്രിക്കറ്റില്‍ നിന്നും രണ്ടു മാസത്തെ അവധിയെടുത്ത മഹേന്ദ്ര സിങ് ധോണിയെ നടക്കാന്‍ പോകുന്ന ട്വന്റി-20 മത്സരങ്ങള്‍ക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരം റിഷഭ് പന്തിന് പരമാവധി അവസരങ്ങള്‍ ഉറപ്പുവരുത്താനാണ് ദേശീയ സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 മത്സരങ്ങള്‍ക്ക് റിഷഭ് പന്ത് ഗ്ലൗസണിയുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി-20 മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം സെപ്തംബര്‍ 15 -ന് ധര്‍മ്മശാലയില്‍ വെച്ച് നടക്കും. ട്വന്റി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ സെപ്തംബര്‍ മൂന്നിന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. അടുത്ത ലോകകപ്പിന് മുന്‍പ് 22 ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന് പരമാവധി അവസരങ്ങള്‍ നല്‍കാനാണ് ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വിരമിക്കല്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ക്രിക്കറ്റില്‍ നിന്നും രണ്ടു മാസത്തേക്ക് ധോണി അവധിയെടുത്തത്. കരസേനയ്‌ക്കൊപ്പം ചേര്‍ന്ന് രാജ്യം സേവനം നടത്തണമെന്ന ധോണിയുടെ ആവശ്യപ്രകാരമാണ് വിന്‍ഡീസ് പര്യടനത്തില്‍ നിന്നും താരത്തെ ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയത്.

നിലവില്‍ ധോണിയുടെ അഭാവത്തില്‍ റിഷഭ് പന്താണ് വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. ഇതേസമയം, സ്ഥിരതയില്ലായ്മ പന്തിന് വിനയാവുന്നുണ്ട്. ഒന്നോ, രണ്ടോ മത്സരങ്ങളൊഴിച്ച് പര്യടനത്തിലെ മറ്റു മത്സരങ്ങളിലെല്ലാം റിഷഭ് പന്ത് നിറം മങ്ങി. ഈ അവസരത്തില്‍ പന്തിനെക്കൂടാതെ ടീമിലേക്ക് മറ്റു രണ്ടു വിക്കറ്റ് കീപ്പര്‍മാരെ കൂടി കണ്ടെത്താനുള്ള ആലോചനയും സെലക്ടര്‍മാര്‍ക്കുണ്ട്.
ധോണിയുടെ നല്ല കാലം കഴിഞ്ഞോ? കളി നിര്‍ത്തണോ? കിര്‍മാനി പറയുന്നത്...

സഞ്ജു സാംസണ്‍ ഇഷന്‍ കിഷന്‍ എന്നിവരുടെ പേരുകളാണ് സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. സെപ്തംബര്‍ മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം അവസാനിക്കുക. ശേഷം ഇന്ത്യയില്‍ വെച്ച് മൂന്ന് വീതം ട്വന്റി-20, ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ കോലിയും സംഘവും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications