ഉമ്രാന്‍ ഇന്ത്യയുടെ സമ്പാദ്യം, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, രാഹുലിന് മുന്നറിയിപ്പുമായി സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഒമ്പതാം തീയ്യതിയാണ് തുടക്കമാവുന്നത്. കഴിഞ്ഞ ദിവസമാണ് ടി20 പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. എല്ലാവരും പ്രതീക്ഷിച്ചതുപോലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു.
തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തിലെറിയുന്ന ഉമ്രാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചേക്കും. ഉമ്രാന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് എല്ലാവരും വിലയിരുത്തവെ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. ഉമ്രാന്‍ ഇന്ത്യയുടെ സമ്പാദ്യമാണെങ്കിലും ഒരു പ്രശ്‌നമുണ്ടെന്നാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്.

'സവിശേഷമായ കഴിവുള്ള താരമാണ് ഉമ്രാന്‍ മാലിക്. കാരണം സ്വാഭാവികമായി മികച്ച വേഗമുള്ള ബൗളറാണവന്‍. എന്നാല്‍ ഇന്ത്യന്‍ നായകനെ അവനെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതായുണ്ട്. കാരണം പവര്‍പ്ലേയില്‍ അവനെ കൂടുതല്‍ ഉപയോഗിച്ചാല്‍ നന്നായി റണ്‍സ് വഴങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നന്നായി അവനെ ഉപയോഗിച്ചാല്‍ ടീമിന് മുതല്‍ക്കൂട്ടായി അവന്‍ മാറിയേക്കും'-ക്രിക്ബസ്സിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.
സ്വാഭാവികമായ പേസാണ് ഉമ്രാന്റെ കരുത്ത്. 22കാരനായ താരം 157 വേഗം കുറിച്ചാണ് ഇത്തവണ എല്ലാവരെയും ഞെട്ടിച്ചത്. 14 മത്സരത്തില്‍ നിന്ന് 22 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. എന്നാല്‍ ഇക്കോണമി 9.03 ആണ്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. അതിവേഗ ബൗളറായതിനാല്‍ത്തന്നെ ലൈനും ലെങ്തും കൃത്യമാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം നിയന്ത്രണം ലഭിക്കില്ല. നന്നായി തല്ലുവാങ്ങാനും സാധ്യതയുണ്ട്.

കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍. ഉമ്രാന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പവര്‍പ്ലേയില്‍ കൂടുതല്‍ ഓവര്‍ താരത്തിന് ലഭിച്ചാല്‍ റണ്‍സ് നന്നായി വഴങ്ങിയേക്കും. എഡ്ജില്‍ തട്ടിയാലും പന്തിന്റെ അതിവേഗം കൊണ്ട് പന്ത് ബൗണ്ടറി കടക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതിനാല്‍ മധ്യ ഓവറില്‍ ഉമ്രാനെ പരിഗണിക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക.

ഉമ്രാനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യവും പല പ്രമുഖ താരങ്ങളും ഉയര്‍ത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സുനില്‍ ഗവാസ്‌കറും മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഉമ്രാനെ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഉമ്രാനെ പരിഗണിച്ചിട്ടില്ല. അനുഭവസമ്പത്ത് കുറവുള്ളതിനാല്‍ത്തന്നെയാവും താരത്തിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത്.
ഓസ്‌ട്രേലിയയിലാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. അവിടെ എക്‌സ്ട്രാ പേസുള്ള ബൗളര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാനാവും. ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാര്‍ കുറവായതിനാല്‍ത്തന്നെ ഇന്ത്യ ഉമ്രാനെ പരിഗണിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഉമ്രാന്റെ പ്രകടനം വിലയിരുത്തിയാവും അദ്ദേഹത്തിന്റെ ഭാവിയെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications