IND vs SA T20: 'പ്രതീക്ഷ ഇവരില്‍', ഇൗ മൂന്ന് പേര്‍ തിളങ്ങണം, ഇല്ലെങ്കില്‍ ഇന്ത്യ നാണംകെടും

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പര ജൂണ്‍ ഒമ്പതിന് ആരംഭിക്കാന്‍ പോവുകയാണ്. ഐപിഎല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ പരമ്പരയായതിനാല്‍ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. കെ എല്‍ രാഹുല്‍ നായകനായ ടീമില്‍ പുതുമുഖങ്ങളായി ഉമ്രാന്‍ മാലിക്കിനെയും അര്‍ഷദീപിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ താരനിരയുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല.
ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ടെങ്കിലും ഫോം പ്രശ്‌നമാണ്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യ നാണംകെടാനുള്ള സാധ്യതയാണ് കൂടുതല്‍. കരുത്തരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ വീഴ്ത്തണമെങ്കില്‍ മൂന്ന് പേരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇവര്‍ നിരാശപ്പെടുത്തിയാല്‍ ഇന്ത്യ പരമ്പര തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുല്‍
കെ എല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനവും ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ വന്മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും കെ എല്‍ രാഹുലിലാണ്. അദ്ദേഹം ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സെഞ്ച്വറി നേടാനും രാഹുലിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഹുലിന്റെ ഫോമാണ് ഇന്ത്യയുടെ നട്ടെല്ല്. ഓപ്പണിങ്ങില്‍ത്തന്നെ രാഹുല്‍ ഇറങ്ങും. മികച്ച തുടക്കം നല്‍കാന്‍ രാഹുലിന് സാധിക്കാത്ത പക്ഷം ഇന്ത്യ പരമ്പര തോല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ക്യാപ്റ്റനെന്ന നിലയില്‍ വലിയ പേരെടുക്കാന്‍ സാധിക്കാത്ത രാഹുലിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നിര്‍ണ്ണായകമാവും.

റിഷഭ് പന്ത്
റിഷഭ് പന്തിന്റെ മധ്യനിരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല. ഇന്ത്യക്കായി ഇതുവരെ മികച്ചൊരു ടി20 ഇന്നിങ്‌സ് കളിക്കാന്‍ റിഷഭിനായിട്ടില്ല. ഐപിഎല്ലിലേതുപോലെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനമാണ് റിഷഭില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സൂര്യകുമാറിന്റെ വിടവ് മധ്യനിരയില്‍ നികത്താന്‍ റിഷഭിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭിന് മികച്ചൊരു സീസണായിരുന്നില്ല ഇത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ അദ്ദേഹത്തിന് ടീമിനെ പ്ലേ ഓഫിലേക്കും എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ റിഷഭ് ഫോമിലേക്കെത്താത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും.

ഹര്‍ദിക് പാണ്ഡ്യ
ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി മിന്നിച്ച ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനെന്ന നിലയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കുമെത്തിച്ചു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനും പവര്‍പ്ലേയില്‍ ഉള്‍പ്പെടെ പന്തെറിയാവും ഹര്‍ദിക്കിന് മികവുണ്ട്. ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്ന ഹര്‍ദിക്കിന് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇത് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹര്‍ദിക് ഫോം ഔട്ടായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications