For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ഇന്ത്യ 'ഭയക്കേണ്ടത്' ഈ അഞ്ച് പേരെ, പിടിച്ചുകെട്ടുക പ്രയാസം, യുവനിര വിയര്‍ക്കും

ദക്ഷിണാഫ്രിക്ക ഇതിനോടകം കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ജൂണ്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേളയില്‍ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ദക്ഷിണാഫ്രിക്ക ഇതിനോടകം കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യ യുവതാരങ്ങളുമായി ഇറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. നാട്ടില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് നന്നായി അധ്വാനിക്കേണ്ടി വരും. പരമ്പര നടക്കാനിരിക്കെ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന അഞ്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മിന്നും ഫോമിലുള്ള ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്ക് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. ഐപിഎല്ലില്‍ ലഖ്‌നൗവിന്റെ താരമായ ഡീകോക്ക് കെകെആറിനെതിരായ അവസാന മത്സരത്തില്‍ പുറത്താവാതെ 140 റണ്‍സാണ് നേടിയത്. 29കാരനായ താരം ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ളവന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് ഡീകോക്കെന്ന കാര്യത്തില്‍ സംശയമില്ല.

റീസ ഹെന്‍ഡ്രിക്‌സ്

റീസ ഹെന്‍ഡ്രിക്‌സ്

ഇന്ത്യന്‍ ടീം കരുതിയിരിക്കേണ്ട മറ്റൊരു താരമാണ് റീസ ഹെന്‍ഡ്രിക്‌സ്. ഓപ്പണറായ താരം സമീപകാലത്തായി മിന്നും പ്രകടനമാണ് നടത്തുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിന്റെ സിംബാബ് വെ പര്യടനത്തില്‍ സെഞ്ച്വറിയടക്കം നേടി റീസ ഞെട്ടിച്ചിരുന്നു. ഓപ്പണറെന്ന നിലയില്‍ വലിയ ഭാവിയുള്ള താരമാണ് റീസ. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അനുഭവസമ്പത്ത് കുറവാണെങ്കിലും വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വലിയ തലവേദനയാവാന്‍ പ്രതിഭ റീസക്കുണ്ടെന്ന കാര്യം ഉറപ്പാണ്.

തബ്രൈസ് ഷംസി

തബ്രൈസ് ഷംസി

ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ആയുധമാണ് തബ്രൈസ് ഷംസി. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ഷംസിയുടെ സ്പിന്‍ മികവ് ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദനയാവും. പ്രധാനമായും സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഷംസിയെ നേരിട്ട് പരിചയമുള്ളവര്‍ ഇന്ത്യയുടെ യുവനിരയില്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വിറപ്പിക്കാന്‍ ഷംസിക്ക് സാധിച്ചേക്കും. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഷംസി. നായകന്‍ ടെംബ ബാവുമയുടെ വിശ്വസ്തനായ ആയുധമായ ഷംസിയെ ഇന്ത്യ കരുതിത്തന്നെ ഇറങ്ങണം.

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

പേസാക്രമണത്തില്‍ ദക്ഷിണാഫ്രിക്ക ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ യുവനിരയെ മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ള പേസ് കരുത്ത് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതില്‍ പ്രധാനിയാണ് ആന്‍ റിച്ച് നോക്കിയേ. പരിക്കിന്റെ ചില പ്രശ്‌നങ്ങള്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നുറപ്പ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് നോക്കിയേ. തുടര്‍ച്ചയായി 145 പ്ലസ് വേഗത്തില്‍ പന്തെറിയുന്ന നോക്കിയേ മികച്ച ലൈനും ലെങ്തുമുള്ള ബൗളര്‍മാരിലൊരാള്‍ക്കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അനുഭവസമ്പത്ത് കുറവുള്ള യുവ ബാറ്റിങ് നിരക്ക് നോക്കിയേ ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കഗിസോ റബാഡ

കഗിസോ റബാഡ

പേസാക്രമണത്തില്‍ ദക്ഷിണാഫ്രിക്കയുടെ വജ്രായുധം കഗിസോ റബാഡയാണ്. ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച ഫോമിലാണ് റബാഡ. ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന റബാഡ ന്യൂബോളിലും അവസാന ഓവറുകളിലും നന്നായി പന്തെറിയാന്‍ കെല്‍പ്പുള്ളവനാണ്. വിക്കറ്റ് വീഴ്ത്താന്‍ റബാഡയുടെ മികവ് ഒന്ന് വേറെ തന്നെയാണ്. നല്ല വേഗവും റബാഡക്കുണ്ടെന്നതിനാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് റബാഡ കടുത്ത ഭീഷണിയാവുമെന്നുറപ്പ്.

Story first published: Friday, May 20, 2022, 14:12 [IST]
Other articles published on May 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+