IND vs SA T20: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഒരവസരം പോലും ലഭിച്ചേക്കില്ല, നാല് പേര്‍ ഇതാ

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. ഐപിഎല്ലിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയില്‍ പ്രമുഖര്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ രണ്ട് യുവതാരങ്ങളടക്കം നിരവധി പ്രതിഭകള്‍ ഇടം പിടിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വെങ്കടേഷ് അയ്യര്‍
ഇത്തവണ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് വെങ്കടേഷ് അയ്യര്‍. എങ്കിലും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ അദ്ദേഹം ഇടം പിടിച്ചു. മീഡിയം പേസ് ഓള്‍റൗണ്ടര്‍ എന്ന വിശേഷണമുള്ള വെങ്കടേഷിനെ ഇന്ത്യ പരമ്പരയിലുടെനീളം ബെഞ്ചിലിരുത്താനാണ് സാധ്യത. ഓപ്പണിങ്ങില്‍ ഇന്ത്യ കെ എല്‍ രാഹുലിനും ഇഷാന്‍ കിഷനും ഇടം നല്‍കും. മധ്യനിരയിലും അവസരമില്ല. ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് ഉള്‍ക്കൊള്ളിച്ചേക്കും. അങ്ങനെ വരുമ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കാത്ത പക്ഷം വെങ്കടേഷ് അയ്യരെ ഇന്ത്യ ബെഞ്ചിലിരുത്താനാണ് സാധ്യത കൂടുതല്‍.

കുല്‍ദീപ് യാദവ്
കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നെങ്കിലും ഇത്തവണത്തെ ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മിന്നിയ കുല്‍ദീപിനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചെങ്കിലും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയും യുസ് വേന്ദ്ര ചഹാലിനെയും പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. രവി ബിഷ്‌നോയിയും അവസരം കാത്തിരിക്കുന്നതിനാല്‍ കുല്‍ദീപിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. കുല്‍ദീപിനെ ഇന്ത്യ ലോകകപ്പ് പദ്ധതികള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ കുറവാണ്.

അര്‍ഷദീപ് സിങ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന താരമാണ് അര്‍ഷദീപ് സിങ്. ഇടം കൈയന്‍ യുവ പേസര്‍ അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ മിടുക്കനാണ്. ഇന്ത്യന്‍ ടീമിലേക്ക് അര്‍ഷദീപിന് കന്നി വിളിയെത്തിയിട്ടുണ്ടെങ്കിലും ബെഞ്ചിലിരുത്താനാണ് സാധ്യത കൂടുതല്‍. പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍ എന്നിവരോടൊപ്പം ഉമ്രാന്‍ മാലിക്കിന് ഇന്ത്യ അവസരം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കാത്ത പക്ഷം അര്‍ഷദീപിന് ഇടം ലഭിച്ചേക്കില്ല.

റുതുരാജ് ഗെയ്ക്‌വാദ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയ്‌ക്കൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് റുതുരാജ് ഗെയ്ക് വാദ്. 2021ലെ ഓറഞ്ച് ക്യാപ്പ് വിന്നറായിരുന്ന ഗെയ്ക് വാദിന് ഇത്തവണ വലിയൊരു പ്രകടനം നടത്താനായില്ല. 14 മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് റുതുരാജ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ റുതുരാജ് ഇടം പിടിച്ചെങ്കിലും പ്ലേയിങ് 11ല്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചേക്കില്ല. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന് പരിക്കേല്‍ക്കാത്ത പക്ഷം റുതുരാജ് ബെഞ്ചിലിരിക്കേണ്ടി വരും. ദീപക് ഹൂഡയെ ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നതിനാല്‍ റുതുരാജിന് ഇടം കണ്ടെത്തുക പ്രയാസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications