IND vs SA ODI: രണ്ടാം ഏകദിനം നാളെ, പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ, അടിമുടി മാറ്റം അത്യാവശ്യം

പാള്‍ (ബോളണ്ട് പാര്‍ക്ക്): ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ (21-01-2022). ആദ്യ മത്സരത്തില്‍ 31 റണ്‍സിന് ജയിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ നാളത്തെ മത്സരം രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടാല്‍ ഇന്ത്യക്കത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ മത്സരത്തിലേക്കും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തം. വിരാട് കോലി നായകസ്ഥാനം പൂര്‍ണ്ണമായി ഒഴിഞ്ഞതോടെ വലിയ തിരിച്ചടിയാണ് ഇന്ത്യ നേരിടുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ നായകനായ കെ എല്‍ രാഹുലിന് കാര്യമായൊന്നും കാട്ടാനാവുന്നുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യ വളരെയധികം പ്രയാസപ്പെടുന്നു. ഇന്ത്യയുടെ ജയം മറ്റാരെക്കാളും രാഹുലിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം വലിയ വിമര്‍ശനം രാഹുല്‍ ഏറ്റുവാങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയത്തോടെ വിമര്‍ശകരുടെ വായടപ്പിക്കേണ്ടതായുണ്ട്.

ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് വേണം
നിലവിലെ ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. കെ എല്‍ രാഹുല്‍ ഇന്ത്യയുടെ മധ്യനിരയിലേക്കെത്തേണ്ടതായുണ്ട്. രോഹിത്തും ശിഖര്‍ ധവാനും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ നാലാം നമ്പറിലായിരുന്നു രാഹുല്‍ കളിച്ചിരുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കണം.
രാഹുല്‍ നാലാം നമ്പറിലെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം നഷ്ടമാവും. രാഹുല്‍ നാലാം നമ്പറിലേക്കെത്താത്ത പക്ഷം ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായി തുടരും. റിഷഭ് പന്ത് ടെസ്റ്റില്‍ വിശ്വസ്തനാണെങ്കിലും പരിമിത ഓവറില്‍ വിശ്വസ്തനാണെന്ന് തെളിയിക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല. യുവതാരം വെങ്കടേഷ് അയ്യരെയും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഈ അവസരത്തില്‍ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്.

ബൗളിങ് നിരയിലും മാറ്റം വേണം
ബൗളിങ് നിരക്ക് മൂര്‍ച്ചയില്ല. ജസ്പ്രീത് ബുംറ കരുത്തോടെ തുടങ്ങുമ്പോള്‍ മികച്ച പിന്തുണ ലഭിക്കുന്നില്ല. ഈ അവസരത്തില്‍ ഇന്ത്യ മാറ്റം ആവിശ്യപ്പെടുന്നു. മുഹമ്മദ് സിറാജിനെ പേസ് നിരയിലേക്കെത്തിക്കേണ്ടതായുണ്ട്. ആര്‍ അശ്വിനെ പുറത്തിരുത്തി മുഹമ്മദ് സിറാജിനെ പേസ് നിരയിലേക്ക് എത്തിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ ഒരു ഘട്ടത്തിലും പന്തുകൊണ്ട് ആധിപത്യം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മാറ്റം അനിവാര്യമാണ്. ആര്‍ അശ്വിന്‍ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നിലവിലെ ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ച് വിലയിരുത്തുമ്പോള്‍ പുറത്തിരിക്കുന്നതാണ് നല്ലത്. യുസ് വേന്ദ്ര ചഹാലിന് മുന്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്‍തൂക്കം നല്‍കേണ്ടതാണ്.

വെങ്കടേഷ് അയ്യരെ ഫലപ്രദമായി ഉപയോഗിക്കണം
മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെ ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ വെങ്കടേഷിന് ബൗളിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 10 ഓവര്‍ എറിയാനായില്ലെങ്കിലും നാല് അഞ്ച് ഓവര്‍ എറിയാന്‍ സാധിക്കും. ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രത്തെപ്പോലും ബൗളിങ്ങില്‍ ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ വെങ്കടേഷ് ടീമിലുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചില്ല. ശര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍റൗണ്ട് പ്രകടനം ടീമിന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാതെ ശര്‍ദുലിനെ മധ്യ ഓവറുകളില്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതായുണ്ട്.

ആത്മവിശ്വാസത്തോടെ ദക്ഷിണാഫ്രിക്ക
ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആദ്യ ഏകദിനത്തിലും ജയിക്കാനായത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം ഒന്നിനൊന്ന് മെച്ചം. ടെംബ ബാവുമ, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ എന്നിവരുടെ ഫോമാണ് ടീമിന്റെ കരുത്ത്. ക്വിന്റന്‍ ഡീകോക്ക്, ജെന്നിമാന്‍ മലാന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരും അപകടകാരികളാണ്. ലൂങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സന്‍ എന്നിവരെല്ലാം ഇന്ത്യയെ ആദ്യ മത്സരത്തില്‍ നന്നായി പ്രയാസപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ മാനസികമായി ആതിഥേയര്‍ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications