Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ തിളങ്ങാം? സച്ചിന്റെ 'മാസ്റ്റര്‍' ഉപദേശം ഇതാ

സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് ഈ മാസം 26ന് തുടക്കമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ബാലികേറാ മലയാണ് ദക്ഷിണാഫ്രിക്ക. ഇതുവരെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. വെറും മൂന്ന് തവണ മാത്രമാണ് ജയിക്കാനായത്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണയും വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന്റെ സാന്നിധ്യം ഇന്ത്യയുടെ തലവിധി ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ മാറ്റുമോയെന്നത് കണ്ടറിയാം.

പേസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ രീതിയില്‍ മറുപടി പറയാന്‍ ഇന്ത്യക്ക് മികവുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇന്ത്യയുടെ വിരാട് കോലിക്കും ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കുമെല്ലാം മികച്ച ബാറ്റിങ് റെക്കോഡാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. എന്നാല്‍ ഈ മികവ് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് മാസ്റ്റര്‍ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് സച്ചിന്റെ ഉപദേശം. 'ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്, മുന്‍ കാല്‍ പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്. മുന്‍ കാല്‍ പ്രതിരോധം അവിടെ കൃത്യമായി എണ്ണപ്പെടേണ്ടതാണ്. ആദ്യ 25 ഓവറില്‍ മുന്‍ കാല്‍ പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്'- സച്ചിന്‍ പറഞ്ഞു.

sachin

ദക്ഷിണാഫ്രിക്കയില്‍ ആക്രമിച്ച് കളിക്കുക പ്രയാസമാണ്. പ്രതിരോധത്തിലൂന്നി ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയാണ് വേണ്ടത്. അതിന് സാധിക്കുന്ന താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ചേതേശ്വര്‍ പുജാരയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ക്ഷമയോടെ ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ ഉപദേശങ്ങള്‍ ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവുകള്‍ തിരുത്തുമെന്നുറപ്പാണ്.

ഇന്ത്യയെ സംബന്ധിച്ച് പരിക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിരിച്ചടിയാണ്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശുബ്മാന്‍ ഗില്‍ എന്നിവരൊന്നും പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കില്ല. രോഹിത്തിന്റെയും ജഡേജയുടെയും അഭാവം ഇന്ത്യക്ക് പെട്ടെന്ന് നികത്താനാവാത്ത വിടവാണ്. ഈ രണ്ട് അഭാവങ്ങളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് നടത്തിയത്.

IND vs SA: കോലിയെ കാത്ത് റെക്കോര്‍ഡ് മഴ!, ദ്രാവിഡും പോണ്ടിങുമെല്ലാം വഴി മാറേണ്ടിവരും
ഇംഗ്ലണ്ടിലെ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് പ്രകടനത്തെയും സച്ചിന്‍ പ്രശംസിച്ചു. 'രാഹുലും രോഹിത്തും ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അവരുടെ മുന്‍കാല്‍ പ്രതിരോധം വളരെ കൃത്യമായിരുന്നു. അവരുടെ കൈകളുടെ ചലനം മികച്ചതായിരുന്നു. കൈകള്‍ പരിധിയില്‍ കൂടുതല്‍ മുന്നോട്ട് പോകുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. ഇംഗ്ലണ്ടില്‍ രോഹിത്തിനും രാഹുലിനും അതിനെ നിയന്ത്രിച്ച് നിര്‍ത്താനായി. കൈകളുടെ ചലനത്തില്‍ നിയന്ത്രണം നഷ്ടമാകുന്നതോടെ പന്ത് എഡ്ജ് ചെയ്ത് പോകും'- സച്ചിന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുക. കോലി, പുജാര, രഹാനെ എന്നിവര്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡ് ദക്ഷിണാഫ്രിക്കയിലുണ്ടെങ്കിലും സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇവര്‍ക്ക് മികവ് കാട്ടാനായാല്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായേക്കും.

മധ്യനിരയില്‍ ഹനുമ വിഹാരിയും റിഷഭ് പന്തും നടത്തുന്ന പ്രകടനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇവര്‍ രണ്ട് പേരും കൂടുതല്‍ മികവ് കാട്ടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ പ്രയാസമായിരിക്കും. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പര തന്നെയാണ് നടക്കാന്‍ പോകുന്നത്.

Story first published: Wednesday, December 22, 2021, 11:59 [IST]
Other articles published on Dec 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+