Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന തോല്‍വി', മാറ്റങ്ങള്‍ വേണം- തുറന്ന് പറഞ്ഞ് ദ്രാവിഡ്

1
Rahul Dravid reveals 3-0 ODI series loss is an ‘eye-opener’ for Team India

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ നാണക്കേട് ഏകദിന പരമ്പര നേടി പരിഹരിക്കാമെന്ന് കരുതിയ ഇന്ത്യക്ക് ലഭിച്ചത് വമ്പന്‍ തിരിച്ചടി. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൂന്നാം മത്സരത്തില്‍ ഇന്ത്യ അവസാന സമയം വരെ പൊരുതിയെങ്കിലും നാല് റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്നുവേണം കരുതാം.

ഇപ്പോഴിതാ പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിയെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. 'ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന തോല്‍വിയാണിത് ' എന്നാണ് ദ്രാവിഡ് പറഞ്ഞത്. 'ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന ഏകദിന പരമ്പരയാണിത്. സമീപകാലത്തായി ഞങ്ങള്‍ അധികം ഏകദിന പരമ്പര കളിച്ചിരുന്നില്ല. ഏകദിന ടീമിനൊപ്പമുള്ള എന്റെ ആദ്യത്തെ പരമ്പരയായിരുന്നു ഇത്. എന്നാല്‍ അവസാന ഏകദിന ലോകകപ്പിന് ശേഷം അധികം മത്സരങ്ങള്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.

1

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ഞങ്ങള്‍ ഏകദിനം കളിച്ചതെന്നാണ് കരുതുന്നത്. ഭാഗ്യം എന്ന് പറയട്ടെ അടുത്ത ഏകദിന ലോകകപ്പിന് മുമ്പായി എനിക്ക് അല്‍പ്പം സമയം ലഭിച്ചിട്ടുണ്ട്. നിരവധി ഏകദിന പരമ്പരകള്‍ ഇനി നടക്കാനുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പഠിക്കാനും എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്ന് മനസിലാക്കാനുമുള്ള അവസരമാണ് മുന്നിലുള്ളത്. തീര്‍ച്ചയായും ടീം മെച്ചപ്പെടും. പുരോഗതി കൈവരിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട.

മധ്യനിരയില്‍ ബാറ്റുകൊണ്ട് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കണം. ടീമിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്ന ചില താരങ്ങളുണ്ട്. 6,7,8 നമ്പറുകളിലെല്ലാം ചില താരങ്ങളെ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ തിരിച്ചെത്തുന്നതോടെ ടീമിന്റെ ശക്തി അല്‍പ്പം കൂടി ഉയരും. അത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഞങ്ങളെ സഹായിക്കും. ആദ്യ രണ്ട് മത്സരത്തിലും 30 ഓവര്‍ പിന്നിട്ടപ്പോള്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാനാവുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പലരും നിര്‍ണ്ണായക സമയത്ത് മോശം ഷോട്ട് കളിച്ചു. നിര്‍ണ്ണായക സമയത്ത് ബുദ്ധിപരമായി കളിക്കാന്‍ സാധിക്കാതെ വന്നു'- ദ്രാവിഡ് പറഞ്ഞു.

2

ഇന്ത്യയുടെ ബൗളിങ് നിര മികച്ചതാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ടീമിനാവശ്യമാണെന്നും ദ്രാവിഡ് പറഞ്ഞു. 'ടീമിന്റെ സ്പിന്നര്‍മാരെ മാത്രം പഴിചാരരുത്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരെ മധ്യ ഓവറുകളില്‍ ആവിശ്യമാണ്. സ്പിന്നര്‍മാര്‍ക്ക് വലിയ റോളാണുള്ളത്. മധ്യ ഓവറുകളില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കേണ്ടതായുണ്ട്' - ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ സംബന്ധിച്ച് മധ്യനിരയില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെ മധ്യനിരയില്‍ വിശ്വസിക്കുക പ്രയാസമായിരിക്കുകയാണ്. റിഷഭ് പന്ത് ടെസ്റ്റില്‍ മിന്നും താരമാണെങ്കിലും പരിമിത ഓവറിലേക്ക് വരുമ്പോള്‍ ഈ പ്രകടനം കാണാന്‍ സാധിക്കുന്നില്ല. ഇതുവരെ പരിമിത ഓവറില്‍ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. മികച്ച ഷോട്ട് കളിക്കുന്ന താരമാണെങ്കിലും മധ്യനിരയില്‍ അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല.

3

ബൗളിങ് നിരയില്‍ ആര്‍ക്കും പഴയ വീര്യമില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പഴയ ഫോമില്ല. ബുംറക്ക് തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് മികവ് കാട്ടാനാവുന്നില്ല. മികച്ച പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. സ്പിന്‍ നിരയ്ക്കും മൂര്‍ച്ചയില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് അടിമുടി ഉടച്ചുവാര്‍ക്കല്‍ അത്യാവശ്യമാണ്.

Story first published: Monday, January 24, 2022, 10:26 [IST]
Other articles published on Jan 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+