വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND VS SA ODI: രാഹുലിന്റെ ക്യാപ്റ്റന്‍സി ദുരന്തം, കാട്ടിയത് വലിയ മണ്ടത്തരം, തിരിഞ്ഞുനോക്കാതെ കോലി

പരിക്കേറ്റ സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം കൈയടി നേട്ടമാക്കി മാറ്റാന്‍ രാഹുലിനായില്ല

1

ബോളണ്ട് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. 31 റണ്‍സിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.

നായകനെന്ന നിലയില്‍ യാതൊരു തന്ത്രങ്ങളുമില്ലാത്ത പോലെ കളത്തിലിറങ്ങിയ രാഹുല്‍ പൂര്‍ണ്ണ ദുരന്തമാവുന്നതാണ് കണ്ടത്. പരിക്കേറ്റ സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം കൈയടി നേട്ടമാക്കി മാറ്റാന്‍ രാഹുലിനായില്ല. കൂട്ടുകെട്ട് പൊളിക്കാനോ റണ്ണൊഴുക്ക് തടയുന്നതിനായി ഫീല്‍ഡിങ്ങില്‍ അനുയോജ്യ മാറ്റം വരുത്താനോ രാഹുലിന് സാധിച്ചില്ല. ഓപ്പണറായി ഇറങ്ങി 17 പന്ത് നേരിട്ട് 12 റണ്‍സുമായി മടങ്ങുകയും ചെയ്തു. ഒരു ബൗണ്ടറി പോലും നേടാനായില്ല.

ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തിരുന്നപ്പോള്‍ രാഹുല്‍ കാട്ടിയ അതേ പിഴവുകളും പാളിച്ചകളും ഇപ്പോഴും തുടരുന്നു. നായകനെന്ന നിലയില്‍ യാതൊരു പക്വതയും രാഹുലിന് കാട്ടനാവുന്നില്ല. ആക്രമണോത്സകതയില്ലാതെ തളര്‍ന്ന മനസുള്ളവരുടെ ശരീര ഭാഷയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടായിരുന്നത്. ഒരു ഘട്ടത്തിലും രാഹുലിന് ടീമിന് ആത്മവിശ്വാസം നല്‍കാനായില്ല. നായകനെന്ന ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദ്ദം രാഹുലിന്റെ മുഖ ഭാവത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

എന്തുകൊണ്ട് ആറാം ബൗളറെ ഉപയോഗിച്ചില്ല?

എന്തുകൊണ്ട് ആറാം ബൗളറെ ഉപയോഗിച്ചില്ല?

രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ അപാകതയായി ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത് വെങ്കടേഷ് അയ്യരെ ബൗളിങ്ങില്‍ ഉപയോഗിക്കാത്തതാണ്. വെങ്കടേഷ് അയ്യരെ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലക്കാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ബൗളിങ്ങില്‍ അവസരം കൊടുക്കാന്‍ രാഹുല്‍ തയ്യാറാവാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമല്ല. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം ആശ്രയിക്കുന്ന പദ്ധതി വലിയ ഫലം ചെയ്തില്ല. ബൗളിങ്ങില്‍ മാറ്റത്തിനോ പരീക്ഷണത്തിനോ രാഹുല്‍ തയ്യാറായില്ല.

റണ്ണൊഴുക്ക് തടയാന്‍ പദ്ധതിയില്ലേ?

റണ്ണൊഴുക്ക് തടയാന്‍ പദ്ധതിയില്ലേ?

അഞ്ചാം ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരിലൊരാളെ മടക്കാന്‍ അവസരം ലഭിച്ചിട്ടും അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ രാഹുലെന്ന നായകനായില്ല. മധ്യ ഓവറുകളില്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെയും പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും മാറി മാറി എറിയിച്ചുള്ള രാഹുലിന്റെ പദ്ധതി ഗുണം ചെയ്തില്ല. സ്പിന്നിനെയും പേസിനെയും ഒരുപോലെ കൈകാര്യം ചെയ്ത് ഫോമിലേക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടു. ആര്‍ അശ്വിനെയും പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയും ബൗളിങ്ങില്‍ വേണ്ടവിധം ഉപയോഗിച്ചില്ല. അവസാന ഓവര്‍ എറിയിക്കാന്‍ ശര്‍ദുലിനെ കൊണ്ടുവന്നതും രാഹുലിന്റെ മണ്ടന്‍ തീരുമാനം തന്നെ.

സഹായ ഹസ്തം നീട്ടാതെ കോലി

സഹായ ഹസ്തം നീട്ടാതെ കോലി

വിരാട് കോലി ബാറ്റിങ്ങില്‍ ശ്രദ്ധിക്കാനാണ് ഇന്ത്യന്‍ നായകസ്ഥാനം രാജിവെച്ചതെന്ന് ഇനിയും പറയരുത്. കാരണം കോലിക്ക് കടുത്ത അമര്‍ഷവും വിരോധവും ആരോടൊക്കെയോ ഉണ്ടെന്ന് ഇന്നത്തെ മത്സരത്തിലൂടെ വ്യക്തം. ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത രാഹുലാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും ഒരു ഘട്ടത്തിലും പിന്തുണയുമായി കോലി എത്തിയില്ല. ആദ്യമായാണ് ഒരു ഏകദിന മത്സരത്തില്‍ രാഹുല്‍ ഇന്ത്യയെ നയിക്കുന്നത്. അതുകൊണ്ട് തന്നെ പരിചയസമ്പത്തുള്ള കോലി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും രാഹുലിനെ സഹായിക്കേണ്ടതായിരുന്നു. എന്നാല്‍ കോലി തിരഞ്ഞുനോക്കാതിരുന്നതിന് പിന്നില്‍ വ്യക്തിപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 297 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. നായകന്‍ ടെംബ ബാവുമയുടെയും (110) റാസി വാന്‍ ഡെര്‍ ഡൂസന്റെയും സെഞ്ച്വറി പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് അടിത്തറയേകിയത്. ബാവുമ 143 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറി ഉള്‍പ്പെടെ നായകന്റെ ഇന്നിങ്‌സ് കളിച്ചപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസന്‍ (96 പന്തില്‍ 129*) തന്റെ മിന്നും ഫോം തുടരുകയായിരുന്നു. അവസാന ഓവറുകളില്‍ കൂടുതല്‍ ആഞ്ഞടിച്ച താരം നാല് സിക്‌സും ഒമ്പത് ഫോറുമാണ് പറത്തിയത്. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ (27) ആര്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ ജെന്നിമാന്‍ മലാനെ (6) ജസ്പ്രീത് ബുംറ റിഷഭിന്റെ കൈകളിലെത്തിച്ചു.

Story first published: Wednesday, January 19, 2022, 22:07 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X