IND vs SA: രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് മാറ്റം വേണം, ശ്രേയസ് വേണ്ട, സാധ്യതാ 11 ഇങ്ങനെ

പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 31 റണ്‍സിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിച്ചേ മതിയാവൂ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച കെ എല്‍ രാഹുലിന് തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യന്‍ ടീം നായകനായുള്ള അരങ്ങേറ്റത്തിന്റെ ഒരു ഘട്ടത്തിലും മിടുക്കുകാട്ടാന്‍ രാഹുലിനായില്ല.
ടീമിനുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് വ്യക്തം. വിരാട് കോലി ക്യാപ്റ്റന്‍ രാഹുലിന് യാതൊരു ഉപദേശവും നല്‍കാതെ മാറിനില്‍ക്കുന്നത് തന്നെ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നതാണ്. കുറച്ച് മാസങ്ങള്‍ മുമ്പ് വരെയുള്ള ഇന്ത്യന്‍ ടീമാവാന്‍ ഇപ്പോള്‍ ടീമിന് സാധിക്കുന്നില്ല. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഓരോ ദിവസവും പ്രശ്‌നങ്ങള്‍ മോശമാവുകയല്ലാതെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതായി കാണുന്നില്ലെന്നതാണ് വസ്തുത.
ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യക്ക് ഏകദിന പരമ്പര തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ മത്സരത്തിലെ പ്ലേയിങ് 11നെക്കൊണ്ട് ഇത് സാധിക്കുമെന്ന് കരുതാനാവില്ല. ടീമിന്റെ ഘടനയിലടക്കം മാറ്റം വേണം. ഇന്ത്യ മാറ്റങ്ങള്‍ക്ക് തയ്യാറാവുമെന്ന് തന്നെ വിലയിരുത്താം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അശ്വിന് പകരം മുഹമ്മദ് സിറാജ്
ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന മുഹമ്മദ് സിറാജ് ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇന്ത്യയുടെ പേസ് നിരയിലേക്ക് സിറാജിനെ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പേസ് ഓള്‍റൗണ്ടറായി പരിഗണിക്കുന്നതാവും നന്നാവുക. 10 ഓവര്‍ എറിയാന്‍ സാധിക്കുന്ന സ്‌പെഷ്യലിസ്റ്റ് ബൗളറായി പരിഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഒരു പേസ് ബൗളര്‍ക്കൂടി വേണം. ആര്‍ അശ്വിനെ പുറത്തിരുത്തി മുഹമ്മദ് സിറാജിനെ കൊണ്ടുവന്നാല്‍ ഇന്ത്യയുടെ പേസാക്രമണം അല്‍പ്പം കൂടി ശക്തിപ്പെടും. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ സിറാജ് ആക്രമണോത്സകത കാട്ടുന്ന ബൗളറാണ്. ഇത് ഇന്ത്യന്‍ ടീമിനൊപ്പം പേസ് നിരയിലാകെ വലിയ ഉണര്‍വ് ഉണ്ടാക്കിയേക്കുമെന്നുറപ്പാണ്. ഭുവനേശ്വര്‍ കുമാറിന് പഴയ മൂര്‍ച്ചയില്ലാത്ത അവസ്ഥയില്‍ ജസ്പ്രീത് ബുംറക്കൊപ്പം സിറാജ് എത്തുന്നതാവും ടീമിന് ഗുണം ചെയ്യുക.

ശ്രേയസ് അയ്യര്‍ക്ക് പകരം റുതുരാജ്
ഇന്ത്യ പുറത്തിരുത്തി പാഴാക്കി കളയുന്ന പ്രതിഭയാണ് റുതുരാജ് ഗെയ്ക് വാദ്. 2021ലെ ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജ് ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് നടത്തിയത്. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും റുതുരാജിനെ പുറത്തിരുത്തുന്നതില്‍ വലിയ കാര്യമില്ല. അതുകൊണ്ട് തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് റുതുരാജിനെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ശിഖര്‍ ധവാന്‍-റുതുരാജ് ഓപ്പണിങ് കൂട്ടുകെട്ടാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. മധ്യനിരയില്‍ ശ്രേയസിന് വലിയ പ്രകടനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പുറത്തിരുത്തുന്നതാണ് നിലവില്‍ നല്ലത്. സൂര്യകുമാര്‍ യാദവിനെ മധ്യനിരയിലേക്ക് പരിഗണിക്കുന്നത് ടീമിന്റെ പ്രകടനത്തെ മാറ്റുമെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതാനാവില്ല.

രാഹുലിന്റെ ബാറ്റിങ് സ്ഥാനം മാറ്റണം
രോഹിത്തിന്റെ അഭാവത്തില്‍ രാഹുല്‍ ഓപ്പണിങ്ങിലേക്കെത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. വെറും 12 റണ്‍സാണ് രാഹുലിന് നേടാനായത്. അതുകൊണ്ട് തന്നെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്ത് കളിക്കുന്നതാവും കൂടുതല്‍ നന്നാവുക. ശിഖര്‍ ധവാനൊപ്പം മിന്നും ഫോമിലുള്ള റുതുരാജിന് അവസരം നല്‍കുകയും ചെയ്യാം. രാഹുല്‍ ഓപ്പണിങ്ങിലേക്കിറങ്ങുമ്പോള്‍ മധ്യനിര തീര്‍ത്തും ദുര്‍ബലമായി മാറുകയാണ്. പരിമിത ഓവറില്‍ രാഹുലിനെയും വെങ്കടേഷ് അയ്യരെയും മധ്യനിരയില്‍ വിശ്വസിക്കാനാവില്ല. എന്നാല്‍ രാഹുല്‍ മധ്യനിരയിലേക്കെത്തിയാല്‍ യുവതാരങ്ങളെ ചേര്‍ത്ത് നിര്‍ത്തി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായേക്കും.

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ്
ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications