IND vs SA: യാന്‍സന് കിട്ടിയത് പോരാ.., റിഷഭിനെ എറിഞ്ഞിടാന്‍ ശ്രമം, സെഞ്ച്വറികൊണ്ട് മറുപടി

കേപ്ടൗണ്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ജോഹാനസ്ബര്‍ഗിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ഇതോടെ കേപ്ടൗണ്‍ ടെസ്റ്റിലെ വിജയിയാവും പരമ്പര നേടുകയെന്ന സ്ഥിതിയിലേക്കെത്തി. മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെക്കാനായാത്. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ രക്ഷകനായത് റിഷഭ് പന്താണ്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ റിഷഭ് നടത്തിയ പ്രകടനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
വലിയ പ്രതീക്ഷയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ തളര്‍ത്തുന്ന ബാറ്റിങ്ങാണ് റിഷഭ് കാഴ്ചവെച്ചത്. ഇതിന്റെ നിരാശ ആതിഥേയ ബൗളര്‍മാര്‍ക്കുണ്ടായിരുന്നു. നേരത്തെ ജസ്പ്രീത് ബുംറയുമായി വാക് പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ ഇത്തവണ നോട്ടമിട്ടത് റിഷഭ് പന്തിനെയാണ്. ഇന്ത്യയുടെ ബാറ്റിങ്ങിലെ 50താമത്തെ ഓവറിലാണ് നാടകീയമായ സംഭവം നടന്നത്. മാര്‍ക്കോ യാന്‍സന്റെ ഫുള്‍ലെങ്ന്ത് പന്തില്‍ റിഷഭ് സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പന്ത് പിടിച്ചെടുത്ത യാന്‍സന്‍ യാതൊരു പ്രകോപനവുമില്ലാതെ റിഷഭിന്റെ നേര്‍ക്ക് പന്തെറിഞ്ഞു. യാന്‍സന്റെ ത്രോ ബാറ്റുകൊണ്ട് തന്നെ റിഷഭ് തടുത്തിട്ടു. അല്ലായിരുന്നെങ്കില്‍ വലിയ പരിക്ക് താരത്തിന് സംഭവിക്കുമായിരുന്നു.

റണ്ണൗട്ടാക്കാനുള്ള ഒരവസരവും അവിടെ ഇല്ലായിരുന്നു. എന്നിട്ടും യുവതാരം മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ വാക് പോരാട്ടങ്ങളിലേക്ക് പോകാതെ റിഷഭ് തന്റെ ഇന്നിങ്‌സിലേക്ക് ശ്രദ്ധ നല്‍കിയെന്നതാണ് എടുത്തുപറയേണ്ടത്. ജോഹാനസ്ബര്‍ഗില്‍ റാസി വാന്‍ ഡെര്‍ ഡൂസന്റെ പ്രകോപനത്തിനെത്തുടര്‍ന്ന് കഗിസോ റബാദയെ വലിയ ഷോട്ടിന് ശ്രമിച്ച് റിഷഭ് പൂജ്യത്തിന് പുറത്തായിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ റിഷഭിന് സാധിച്ചുവെന്ന് തന്നെ പറയാം.
നേരത്തെ ബുംറയെ ബൗണ്‍സറെറിഞ്ഞ് പ്രകോപിക്കാന്‍ യാന്‍സര്‍ ശ്രമിച്ചത് വാക് പോരാട്ടത്തില്‍ കലാശിച്ചിരുന്നു. അംപയര്‍മാര്‍ ഇടപെട്ടാണ് രണ്ട് പേരെയും ശാന്തരാക്കിയത്. എന്നാല്‍ യാന്‍സന്റെ പ്രകോപനത്തിന് മറുപടി കരുതിവെച്ച ബുംറ യുവതാരത്തിന്റെ കുറ്റി പിഴുത് മധുര പ്രതികാരവും വീട്ടി. രണ്ടാം ഇന്നിങ്‌സില്‍ ബുംറയെ മടക്കി യാന്‍സന്‍ ഇതിന് പകരം വീട്ടിയിട്ടുണ്ട്. യാന്‍സനെ വലിയ ഷോട്ടിന് ശ്രമിച്ചാണ് ബുംറ പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ യാന്‍സര്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ബുംറ വീണ്ടും വിക്കറ്റെടുക്കുമോയെന്ന് കണ്ടറിയാം.

രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിന് പുറത്തായ ഇന്ത്യ 211 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുകയാണ്. റിഷഭിന്റെ (100*) അപരാജിത സെഞ്ച്വറി പ്രകടനമാണ് എടുത്തു പറയേണ്ടത്. സമീപകാലത്തായി അദ്ദേഹത്തിന്റെ ശൈലിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ റിഷഭിനായി. 139 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് റിഷഭിന്റെ ക്ലാസിക് സെഞ്ച്വറി.
29 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ എന്നതില്‍ നിന്ന് തന്നെ റിഷഭിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് വ്യക്തം

കെ എല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പുജാര (9), അജിന്‍ക്യ രഹാനെ (1) എന്നിവരെല്ലാം മുട്ടുകുത്തിയിടത്താണ് റിഷഭിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. വാലറ്റത്ത് ആര്‍ക്കും പിടിച്ച് നില്‍ക്കാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. ആര്‍ അശ്വിന്‍ (7), ശര്‍ദുല്‍ ഠാക്കൂര്‍ (5), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (2) എന്നിവര്‍ക്കൊന്നും കാര്യമായി സംഭാവന ചെയ്യാനായില്ല.
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഷ്യയിലെ ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതി നേടാനും റിഷഭിനായി. കേപ്ടൗണില്‍ 200ന് മുകളില്‍ രണ്ട് തവണ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായിട്ടുള്ളത്. ശക്തമായ ബൗളിങ് കരുത്തുള്ള ഇന്ത്യക്കെതിരേ വിജയം നേടുക ദക്ഷിണാഫ്രിക്കയ്ക്ക് കടുപ്പമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications