IND vs SA: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ വാഴുമോ? കളി കടുപ്പം, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമാറിയാം
സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 26ന് നടക്കാന്‍ പോവുകയാണ്. പഴയ കണക്കുവീട്ടാന്‍ ദക്ഷിണാഫ്രിക്ക തട്ടകത്തില്‍ കാത്തിരിക്കവെ ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും സമീപകാല വിവാദങ്ങളും ഇന്ത്യയെ സംബന്ധിച്ച് പിന്നോട്ട് വലിക്കുന്ന കാര്യമാണ്. എന്നാല്‍ രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ വലിയ സ്വപ്‌നങ്ങള്‍ കാണുന്നു.
പേസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളികളേറെ. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കെല്ലാം ഭേദപ്പെട്ട റെക്കോഡ് ദക്ഷിണാഫ്രിക്കയിലുണ്ട്. കോലി രണ്ട് തവണ ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയപ്പോള്‍ രഹാനെയും രണ്ട് തവണ തന്നെ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്. പുജാര ഒരു തവണയാണ് സെഞ്ച്വറി നേടിയത്. എന്നാല്‍ ഈ പഴയ ഫോം ഇന്ന് ഇവര്‍ക്കില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.
Also Read : INDvSA: ഇന്ത്യക്ക് വലിയ ആശ്വാസം, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോക്കിയേ ടെസ്റ്റ് പരമ്പരക്കില്ല

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യക്ക് ഇത്തവണ സുവര്‍ണ്ണാവസരമാണ്. പഴയ പ്രതാപമില്ലാത്ത ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ കയറി തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ നടത്തിയ ജൈത്ര കുതിപ്പ് ദക്ഷിണാഫ്രിക്കയില്‍ ആവര്‍ത്തിക്കുക എളുപ്പമാവില്ലെന്നുറപ്പ്. ആവേശ പരമ്പരയില്‍ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 39 തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്ക 15 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 14 മത്സരത്തിലാണ് ഇന്ത്യക്ക് ജയിക്കാനായത്. 10 മത്സരങ്ങള്‍ സമനിലയായി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 20 തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ 10ലും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ മൂന്ന് മത്സരമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഏഴ് മത്സരം സമനിലയിലായി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വലിയ റെക്കോഡുകളാണ്. 100 ക്യാച്ചുകളെന്ന നേട്ടത്തിലെത്താന്‍ രണ്ട് ക്യാച്ചുകള്‍ കൂടിയാണ് കോലിക്കുവേണ്ടത്. ഒന്നാം മത്സരത്തിലൂടെത്തന്നെ കോലിക്ക് ഈ റെക്കോഡിലേക്കെത്താനായേക്കും. 8000 ടെസ്റ്റ് റണ്‍സ് ക്ലബ്ബിലേക്കെത്താനുള്ള അവസരവും കോലിക്കുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായിരിക്കുന്നത് കെ എല്‍ രാഹുലാണ്. ഇംഗ്ലണ്ടില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയ രാഹുല്‍ ഒരു ക്യാച്ച് കൂടി നേടിയാല്‍ 50 ക്യാച്ചുകളെന്ന നേട്ടത്തിലേക്കെത്താം.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ 200 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലേക്കെത്തും. നിലവില്‍ 195 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എട്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ കപില്‍ ദേവിന്റെ 434 വിക്കറ്റ് നേട്ടത്തെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്തും.
ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം അഞ്ച് ബൗണ്ടറികൂടി നേടിയാല്‍ 400 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കും. കേശവ് മഹാരാജിന്റെ പേരില്‍ നിലവില്‍ 129 വിക്കറ്റുണ്ട്. ആറ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ പോള്‍ ആഡംസിനെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ 10ാം സ്ഥാനത്തേക്കെത്തും.

ഇന്ത്യയുടെ റിഷഭ് പന്തിന്റെ പേരില്‍ 97 പുറത്താക്കലുകളാണുള്ളത്. മൂന്ന് പേരെക്കൂടി പുറത്താക്കാനായാല്‍ 100 പുറത്താക്കലുകളെന്ന റെക്കോഡിലെത്താന്‍ അദ്ദേഹത്തിനാവും. അജിന്‍ക്യ രഹാനെ പ്ലേയിങ് 11ല്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. മൂന്ന് ക്യാച്ചുകള്‍ക്കൂടി നേടിയാല്‍ രഹാനെക്ക് 100 ക്യാച്ച് ക്ലബ്ബില്‍ ഇടം പിടിക്കാം. ദക്ഷിണാഫ്രിക്കന്‍ വൈസ് ക്യാപ്റ്റന്‍ ടെംബ ബാവുമ ആറ് ബൗണ്ടറികള്‍ കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലുമായി 350 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനാവും. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് കൂടി നേടിയാല്‍ സഹീര്‍ ഖാനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താന്‍ ഇഷാന്തിനാവും. നിലവില്‍ 311 വിക്കറ്റാണ് ഇഷാന്തിന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications